ലൂസിഫറിലെ ജതിന്‍ രാംദാസും പ്രിയദര്‍ശിനിയും! മഞ്ജുവിന്റെ സഹോദരനായി ടൊവിനോ! കാണൂ
ആകാംക്ഷകള്‍ക്കും കാത്തിരിപ്പുകള്‍ക്കുമൊടുവില്‍ മോഹന്‍ലാലിന്റെ ലൂസിഫര്‍ റിലീങ്ങിനൊരുങ്ങുകയാണ്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിക്കുന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്. മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്നുവെന്നത് തന്നെയാണ് ലൂസിഫറിന്റെ മുഖ്യ ആകര്‍ഷണമായി എല്ലാവരും കാണുന്നത്. ചിത്രത്തില്‍ ലാലേട്ടന്റെ പ്രകടനത്തിനൊപ്പം പൃഥ്വിരാജിന്റെ മേക്കിങ്ങും എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യമാണ്.
വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ലാലേട്ടനൊപ്പം തന്നെ വളരെയധികം പ്രാധാന്യമുളള റോളുകളിലാണ് മറ്റു താരങ്ങളും ചിത്രത്തില്‍ എത്തുന്നത്. അതേസമയം ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ വെെറലായി മാറിയിരുന്നു. മഞ്ജു വാര്യരുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പോസ്റ്ററായിരുന്നു പുറത്തിറങ്ങിയിരുന്നത്.

ലൂസിഫറിലെ നായിക
ഒടിയനു ശേഷം മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യര്‍ വീണ്ടുമെത്തുന്ന ചിത്രമാണ് ലൂസിഫര്‍. ചിത്രത്തില്‍ കരുത്തുറ്റൊരു നായിക കഥാപാത്രമായാണ് മഞ്ജു എത്തുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലൂസിഫറിലും ലാലേട്ടന്‌റെയും മഞ്ജുവിന്റെയും മല്‍സരിച്ചുളള അഭിനയം കാണാനായിട്ടാണ് എല്ലാവരും കാ്ത്തിരിക്കുന്നത്. ലൂസിഫറിലെ മഞ്ജു വാര്യര കാണിച്ചുകൊണ്ടുളള പുതിയൊരു പോസ്റ്ററായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്.

പ്രിയദര്‍ശിനി രാംദാസ്
ചിത്രത്തില്‍ പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രമായിട്ടാണ് മഞ്ജു വാര്യര്‍ എത്തുന്നത്. ലൂസിഫറിന്റെതായി പുറത്തിറങ്ങിയ പുതിയ പോസ്റ്ററില്‍ വേറിട്ടൊരു ഗെറ്റപ്പിലായിരുന്നു മഞ്ജുവിനെ കാണിച്ചിരുന്നത്. ശക്തമായൊരു നായിക കഥാപാത്രമായിട്ടാണ് നടി ഇത്തവണയും എത്തുന്നത്. പൊളിറ്റിക്കില്‍ ത്രില്ലറായ ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പളളിക്കൊപ്പം പ്രിയദര്‍ശിനിയും തിളങ്ങുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ടൊവിനോയും മഞ്ജുവും
ചിത്രത്തില്‍ ടൊവിനോയുടെയും മഞ്ജുവിന്റെയും പോസ്റ്ററുകള്‍ പുറത്തിറങ്ങിയതുമുതല്‍ ഈ കഥാപാത്രങ്ങള്‍ തമ്മിലുളള ബന്ധം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. സിനിമയില്‍ ജതിന്‍ രാംദാസ് എന്ന കഥാപാത്രമായിട്ടാണ് ടൊവിനോ എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ടൊവിനോയുടെ ക്യാരക്ടര്‍ പോസ്‌ററര്‍ സമുഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയത്. മഞ്ജുവിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയ ശേഷം നടിയുടെ സഹോദരനായിട്ടാണ് ടൊവിനോ എത്തുന്നതെന്ന കാര്യം എല്ലാവര്‍ക്കു മനസിലായിരിക്കുകയാണ്.

റിലീസ്
ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പളളിയെന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഏറെനാളുകള്‍ക്ക് ശേഷമാണ് ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ ലാലേട്ടന്‍ അഭിനയിക്കുന്നത്. ലൂസിഫറില്‍ ഒരു മാസ് ഹീറോ പരിവേഷമുളള റോളായിരിക്കും സൂപ്പര്‍ താരത്തിനെന്നും അറിയുന്നു. മുരളി ഗോപിയുടെ തിരക്കഥയിലാണ് പൃഥ്വിരാജ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

ട്രെയിലര്‍ ലോഞ്ച്
മാര്‍ച്ച് 22നാണ് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങുന്നത്. അബുദാബിയില്‍ വെച്ചായിരിക്കും ലൂസിഫറിന്റെ ട്രെയിലര്‍ ലോഞ്ച് നടക്കുക. ആശീര്‍ വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. സായികുമാര്‍,ശിവജി ഗുരുവായൂര്‍, കലാഭവന്‍ ഷാജോണ്‍,ഇന്ദ്രജിത്ത് സുകുമാരന്‍,വിവേക് ഒബ്‌റായി,ബാല,സാനിയ്യ അയ്യപ്പന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.


Click it and Unblock the Notifications