പുതിയ മേക്ക് ഓവറില്‍ തിളങ്ങി മഞ്ജു വാര്യര്‍! ചിത്രങ്ങള്‍ വൈറല്‍! കാണൂ

By Midhun

മലയാളത്തില്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന നായികാ നടിമാരിലൊരാളാണ് മഞ്ജു വാര്യര്‍. സാക്ഷ്യം എന്ന സിനിമയിലൂടെ സിനിമയിലെത്തിയ മഞ്ജു സല്ലാപം എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം കുറിച്ചിരുന്നത്. മഞ്ജു തന്റെ കരിയറില്‍ ചെയ്ത ഒട്ടുമിക്ക കഥാപാത്രങ്ങളും പ്രേക്ഷക മനസുകളില്‍ ഇടം പിടിച്ചവയായിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടു നിന്ന താരം ഒരിടവേളയ്ക്കു ശേഷം ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയിരുന്നത്.

തിരിച്ചുവരവില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ ആര്‍ യൂ എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു എത്തിയിരുന്നത്. തുടര്‍ന്നങ്ങോട്ട് നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ നടിയുടെതായി മലയാളത്തില്‍ പുറത്തിറങ്ങിരുന്നു. അടുത്തിടെ മഞ്ജു നടത്തിയ മേക്ക് ഓവറിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

തിരിച്ചുവരവില്‍ ശ്രദ്ധേയ ചിത്രങ്ങള്‍

തിരിച്ചുവരവില്‍ ശ്രദ്ധേയ ചിത്രങ്ങള്‍

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു മഞ്ജു തിരിച്ചുവരവ് നടത്തിയിരുന്നത്. ചിത്രത്തിലെ നിരുപമ രാജീവ് എന്ന കഥാപാത്രം മഞ്ജുവിന്റെ കൈയില്‍ ഭദ്രമായിരുന്നുവെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നത്. തുടര്‍ന്നും നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ മഞ്ജു മലയാളത്തില്‍ അഭിനയിച്ചിരുന്നു. അധിക സിനിമകളിലും കേന്ദ്ര കഥാപാത്രമായിട്ടായിരുന്നു നടി അഭിനയിച്ചിരുന്നത്. കമല സുരയ്യയുടെ ജീവിത കഥയെ ആസ്പദമാക്കിയൊരുക്കിയ ആമി എന്ന ചിത്രത്തിലെ മഞ്ജുവിന്റെ പ്രകടനത്തിന് ഏറെ പ്രേക്ഷക പ്രശംസകള്‍ ലഭിച്ചിരുന്നു. രാജേഷ് പിളളയുടെ വേട്ട, ഉദാഹരണം സുജാത, ജോ ആന്‍ഡ് ദ ബോയ്, എന്നും എപ്പോഴും,വില്ലന്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം ത്‌ന്നെ തിരിച്ചുവരവില്‍ മഞ്ജു അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങളായിരുന്നു

നര്‍ത്തകിയായും തിളങ്ങുന്നു

നര്‍ത്തകിയായും തിളങ്ങുന്നു

സിനിമാഭിനയത്തിന് പുറമെ നൃത്ത വേദികളിലൂം സജീവമാണ് മഞ്ജു വാര്യര്‍. സിനിമയിലേതു പോലെ തന്നെ നൃത്തവേദികളിലും നടി ആസ്വാദകരുടെ പ്രശംസകള്‍ നേടിയെടുക്കാറുണ്ട്. മഞ്ജുവിന്റെ നൃത്ത പ്രകടനത്തിനെല്ലാം മികച്ച സ്വീകാര്യതയാണ് എല്ലാവരും നല്‍കാറുളളത്. ഭാവിയില്‍ ഒരു ഡാന്‍സിംഗ് സ്‌കൂള്‍ തുടങ്ങണമെന്ന ആഗ്രഹം മഞ്ജു മുന്‍പ് മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതായാലും നൃത്തം തന്നോടൊപ്പം എന്നുമുണ്ടാവുമെന്നായിരുന്നു മഞ്ജു പറഞ്ഞിരുന്നത്.

മോഹന്‍ലാല്‍ എന്ന ചിത്രം

മോഹന്‍ലാല്‍ എന്ന ചിത്രം

സാജിദ് യാഹിയ സംവിധാനം ചെയ്ത മോഹന്‍ലാല്‍ എന്ന ചിത്രമായിരുന്നു മഞ്ജുവിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. ചിത്രത്തില്‍ കട്ട ലാലേട്ടന്‍ ഫാനായ മീനിക്കുട്ടിയെന്ന മഞ്ജുവിന്റെ കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. ഇന്ദ്രജിത്ത് സുകുമാരനും ചിത്രത്തിലൊരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. മോഹന്‍ലാല്‍ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ തൃപ്തിപ്പെടുത്തിയ ചിത്രമായിരുന്നു ഇത്. മഞ്ജുവിന്റെ പ്രകടനം തന്നെയായിരുന്നു ചിത്രത്തില്‍ മികച്ചുനിന്നത്. മഞ്ജു ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായൊരു വേഷമായിരുന്നു ചിത്രത്തിലേത്. തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു മോഹന്‍ലാല്‍.

പുതിയ സിനിമകള്‍

പുതിയ സിനിമകള്‍

ലാലേട്ടന്റെ നായികയായുളള രണ്ട് ചിത്രങ്ങളാണ് മഞ്ജുവിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ ബ്രഹ്മാണ്ട ചിത്രം ഒടിയന്‍, പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്നിവയാണ് ആ ചിത്രങ്ങള്‍. രണ്ടു ചിത്രങ്ങളിലും വളരെയധികം പ്രധാന്യമുളള കഥാപാത്രമായിട്ടാണ് മഞ്ജു എത്തുന്നത്. നീണ്ട ഷെഡ്യൂളുകളില്‍ ചിത്രീകരിച്ച ഒടിയന്‍ ഓണത്തിനാണ് പ്രദര്‍ശനത്തിനെത്തുന്നത്. ഒടിയനില്‍ മോഹന്‍ലാലിന്റെയും മഞ്ജുവിന്റെയും പ്രകടനത്തിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

പുതിയ മേക്ക് ഓവര്‍

പുതിയ മേക്ക് ഓവര്‍

മഞ്ജു വാര്യരുടെ പുതിയ മേക്ക് ഓവര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നടി നിരഞ്ജന അനൂപിന്റെ വീട്ടില്‍ മഞ്ജു എത്തിയപ്പോഴുളള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത് . നിരഞ്ജന തന്നെയാണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വ്യത്യസ്ഥമാര്‍ന്നൊരു വേഷത്തിലായിരുന്നു മഞ്ജു നിരഞ്ജനയുടെ വീട്ടില്‍ എത്തിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X