twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യു എ ഇ യില്‍ റോഡ് അടച്ച് മഞ്ജു വാര്യരുടെ 'ആയിഷ'; 7 ഭാഷകളിലായി ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു

    |

    മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രമാണ് 'ആയിഷ'. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയാണിത്. ആയിഷയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയിരിക്കുകയാണ്. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും പോസ്റ്റര്‍ എത്തി എന്നതും ശ്രദ്ധേയമാണ്. അതേ സമയം പോസ്റ്റര്‍ വന്നതിന് പിന്നാലെ സിനിമയെ കുറിച്ചുള്ള രസകരമായ കഥകളാണ് പ്രചരിക്കുന്നത്. യു.എ.ഇ യിലെ പ്രധാന റോഡ് അടച്ചാണ് ആയിഷയുടെ ചിത്രീകരണം നടത്തിയത്. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

    റാസല്‍ ഖമൈയിലെ അല്‍ ഖസ് അല്‍ ഗാമിദ് എന്ന കൊട്ടാര സമാനമായ വീട്ടില്‍ ചിത്രീകരണം നടത്തിയ ആദ്യ മലയാള- അറബിക് ചിത്രമാണ്. ഇംഗ്ലീഷ് ഉള്‍പ്പെടെ ഏഴു ഭാഷകളില്‍ ചിത്രം എത്തും. മലയാളത്തിന്റെ ലേഡി സൂപ്പര്‍ പാന്‍ ഇന്ത്യന്‍ താരമായി മാറാന്‍ പോവുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് ആയിഷ ഒരുങ്ങുന്നത്.

     ayisha-manju

    നവാഗതനായ ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരന്നു. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് ആഷിഫ് കക്കോടിയാണ് രചന നിര്‍വഹിക്കുന്നത്. ആയിഷയുടെ നൃത്ത സംവിധാനം പ്രഭുദേവയാണ് നിര്‍വഹിച്ചത്.

    വിജയ് ദേവരകൊണ്ടയുടെ തെലുങ്ക്-ഹിന്ദി ചിത്രമായി ലിഗറിനു ശേഷം വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന മലയാള ചിത്രം കൂടിയാണ് 'ആയിഷ'. ഫെദര്‍ ടച്ച് മൂവി ബോക്സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ്, മൂവീ ബക്കറ്റ് എന്നീ ബാനറുകളില്‍ ഷംസുദ്ധീന്‍ മങ്കരത്തൊടി, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി, ബിനീഷ് ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍.

    Recommended Video

    മഞ്ജു വാര്യര്‍ക്കെതിരെ സംഘി ആക്രമണം, കട്ടകലിപ്പില്‍ ഉണ്ണി മുകുന്ദന്‍ | FilmiBeat Malayalam

    ബി കെ ഹരിനാരായണന്‍, സുഹൈല്‍ കോയ എന്നിവര്‍ എഴുതിയ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ പ്രശസ്ത ഇന്ത്യന്‍, അറബി പിന്നണി ഗായകര്‍ പാടുന്നുണ്ട്. എഡിറ്റര്‍-അപ്പു എന്‍. ഭട്ടതിരി,കല-മോഹന്‍ദാസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, ചമയം-റോണക്സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- ബിനു ജി നായര്‍, ശബ്ദ സംവിധാനം- വൈശാഖ്, സ്റ്റില്‍-രോഹിത് കെ സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍-റഹിം പി എം കെ. 'ആയിഷ' യുടെ ഇന്ത്യയിലെ ചിത്രീകരണം ഡല്‍ഹി, ബോംബെ എന്നിവിടങ്ങളിലായി ഫെബ്രുവരി അവസാനം ആരംഭിക്കും. മാര്‍ച്ചില്‍ ചിത്രീകരണം അവസാനിക്കും.

    English summary
    Manju Warrier's Malayalam-Arabic film Ayisha First Look Poster Out
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X