»   » ലാലേട്ടനോടുളള മീനുക്കുട്ടിയുടെ ഇഷ്ടം കാണിച്ചുകൊണ്ട് ആ പാട്ടെത്തി: വീഡിയോ കാണാം

ലാലേട്ടനോടുളള മീനുക്കുട്ടിയുടെ ഇഷ്ടം കാണിച്ചുകൊണ്ട് ആ പാട്ടെത്തി: വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam
മോഹൻലാലിലെ പാട്ട് ഇരുകയ്യും നീട്ടി സ്വീകരിച്ചു പ്രേക്ഷകർ | filmibeat Malayalam

മലയാള സിനിമയിലെ മികച്ച അഭിനേത്രിമാരിലൊരാണ് മഞ്ജു വാര്യര്‍. സാക്ഷ്യത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി സല്ലാപം എന്ന ചിത്രത്തിലൂടെയാണ് നായിക നടിയായി മാറിയത്. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറെന്നാണ് ആരാധകര്‍ മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്. ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം തന്നെ തന്റെ അഭിനയമികവ് കൊണ്ട് മികച്ചതാക്കാറുളള താരമാണ് മഞ്ജു വാര്യര്‍.അഭിനയത്തിനു പുറമേ നൃത്തവേദികളിലും സജീവമാണ് മഞ്ജു വാര്യര്‍.

തന്റെ മാസ് ഡയലോഗില്‍ പുലിവാല് പിടിച്ച് അല്ലു അര്‍ജുന്‍: ട്വിറ്ററില്‍ ട്രോളിക്കൊന്ന് ആരാധകര്‍

വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന മഞ്ജു റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍യൂ എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചുവരവ് നടത്തിയിരുന്നത്. തിരിച്ചുവരവില്‍ മഞ്ജു ചെയ്ത ചിത്രങ്ങളെല്ലാം തന്നെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.കമല സുരയ്യയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ആമി എന്ന ചിത്രമായിരുന്നു മഞ്ജുവിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്ന ചിത്രം. ആമിയില്‍ മാധവിക്കുട്ടിയായി മികച്ച പ്രകടനമായിരുന്നു മഞ്ജു നടത്തിയിരുന്നത്.


manju warrier

മഞ്ജു വാര്യര്‍ മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് മോഹന്‍ലാല്‍. മലയാളത്തിന്റെ താരചക്രവര്‍ത്തി മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ മീനുക്കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. സാജിദ് യാഹിയയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മീനുക്കുട്ടി എന്ന കഥാപാത്രമായി മഞ്ജു എത്തുമ്പോള്‍ ഭര്‍ത്താവ് സേതുമാധവനായി ഇന്ദ്രജിത്ത് സുകുമാരനാണ് എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും പാട്ടുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.


mohanlal

ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറില്‍ ലാലേട്ടന്‌റെ പഴയ ഡയലോഗുകളും ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടന്‍ എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നത്. മൈന്‍ഡ് സെറ്റ് മൂവിസിന്റെ ബാനറില്‍ അനില്‍കുമാറാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


mohanlal movie

മണിയന്‍പ്പിളള രാജു, ബാലചന്ദ്ര മേനോന്‍,സലീകുമാര്‍,അജുവര്‍ഗീസ്,ഹരീഷ് കണാരന്‍,സൗബിന്‍ ഷാഹിര്‍,കെപിഎസി ലളിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ചിത്രം റിലീസിങ്ങിന് ഒരുങ്ങുന്നതിനിടെ ലാലേട്ടാ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയാണ് ഈ പാട്ട് പാടിയിരിക്കുന്നത്. മനു മഞ്ജിത്തിന്റ വരികള്‍ക്ക് ടോണി ജോസഫാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്.Dulquer: പ്രേക്ഷകർ കാത്തിരുന്ന സോളോയിലെ ആ ഗാനം വന്നെത്തി!! സീതാ കല്യാണം... വീഡിയോ കാണാം


Mammootty: ബോക്‌സോഫീസിലെങ്ങും 'പരോള്‍' തരംഗം, ആദ്യദിന കലക്ഷനിലെ റെക്കോര്‍ഡ് മമ്മൂട്ടി പൊളിച്ചടുക്കി!English summary
manju warrier's mohanlal movie video song

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X