For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകളെ മഞ്ജു വാര്യര്‍ പ്രസവിച്ച സമയത്താണ് അസുഖത്തെ കുറിച്ച് അറിയുന്നത്; ഇതിപ്പോള്‍ അതിജീവനമാണെന്ന് അമ്മ ഗിരിജ

  |

  മലയാളത്തിന്റെ ലേഡിസൂപ്പര്‍സ്റ്റാറായി വാഴുകയാണ് മഞ്ജു വാര്യര്‍. ഏറ്റവും പുതിയതായി മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ റിലീസിന് വേണ്ടിയുള്ള മുന്നൊരുക്കത്തിലാണ് നടി. ഇതിനിടയില്‍ അമ്മ ഗിരിജ മാധവനൊപ്പമുള്ള നടിയുടെ വീഡിയോ വൈറലാവുകയാണിപ്പോള്‍. മനോരമ ചാനലിലെ ലൈവില്‍ ക്യാന്‍സര്‍ ബാധിച്ച നാളുകളെ കുറിച്ചും അതില്‍ നിന്നുള്ള അതിജീവനത്തെ കുറിച്ചുമൊക്കെ താരമാതാവ് പറയുകയാണ്. തന്റെ അച്ഛനും അമ്മയും പരസ്പരം താങ്ങായി ജീവിച്ച നാളുകളെ കുറിച്ച് മഞ്ജു വാര്യരും വ്യക്തമാക്കുന്നു.

  'ഇരുപത് വര്‍ഷം മുന്‍പാണ്, 2000 ത്തില്‍ ആണ് മഞ്ജു മോളെ (മീനാക്ഷി) പ്രസവിച്ച സമയത്താണ്. അപ്പോഴാണ് ആദ്യമായി ക്യാന്‍സര്‍ ബാധിച്ചു എന്ന് താന്‍ അറിയുന്നതെന്നാണ് ഗിരിജ പറയുന്നത്. പക്ഷെ അത്ര വലിയ സീരിയസ്‌നെസ് ഉള്ളതായി തോന്നിയില്ല. മോളുടെ ചോറൂണും മറ്റുമായി സര്‍ജറി കുറെ നീട്ടികൊണ്ട് പോവുകയും ചെയ്തു. പിന്നെ എന്തായാലും സര്‍ജറി ചെയ്യണം എന്ന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സര്‍ജറി ചെയ്തു. അന്ന് ആര്‍സിസിയില്‍ ആയിരുന്നു തന്റെ ചികിത്സ നടന്നതെന്നും ഗിരിജ പറയുന്നു.

  ഇത്തരമൊരു അസുഖം വരും എന്ന വിചാരം ഉണ്ടായിരുന്നില്ല ഇത്ര സീരിയസ്‌നെസ് ഉണ്ടെന്നോ എനിക്ക് അറിയില്ലായിരുന്നു. കീമോ തെറാപ്പി ചെയ്തു, അവിടെ വച്ച് കുറെ അധികം സുഹൃത്തുക്കളെയും ലഭിച്ചു. കീമോ ചെയ്യാന്‍ പോകുമ്പോള്‍ തങ്ങള്‍ പരസ്പരം വിളിക്കാറുണ്ടായിരുന്നു. അങ്ങനെ ഒരിക്കല്‍ കീമോ ചെയ്യാന്‍ പോയപ്പോള്‍ ഒരു സുഹൃത്തിന്റെ ഭര്‍ത്താവാണ് ഫോണ്‍ എടുത്തത്. സൗമിനി എന്നായിരുന്നു അവരുടെ പേര്. പക്ഷേ അവര്‍ മരിച്ചു പോയി എന്ന് അദ്ദേഹം പറയുന്നത് കേട്ടപ്പോള്‍ ഒരുപാട് ദുഃഖം തോന്നി എന്നും ഗിരിജ പറയുന്നു. ഇതേ അവസ്ഥ തന്നെ ആയിരുന്നു മറ്റൊരു സുഹൃത്തിന്റെ കാര്യത്തിലും ഉണ്ടായതെന്നും ഗിരിജ പറയുന്നു.

  എൻ്റെ മോളെയും നിൻ്റെ മോളെയും ഞാൻ നോക്കാം; അമ്മായിച്ഛൻ തന്ന വാക്കാണ് വലിയ പിന്തുണയായതെന്ന് നടൻ സൈജു കുറുപ്പ്

  സുഹൃത്തുക്കള്‍ മരിച്ചു പോയി എന്ന് കേട്ടപ്പോഴാണ് അസുഖത്തിന്റെ ഗുരുതരാവസ്ഥ മനസിലാകുന്നത്. എനിക്കും അങ്ങനൊരു അസുഖമാണല്ലോ വന്നത് എന്നും അപ്പോള്‍ ഞാനും മരണപ്പെട്ടു പോകുമോ എന്ന് മക്കളോടും ഭര്‍ത്താവിനോടും പറഞ്ഞു. അവരൊക്കെ എന്നെ സമാധാനിപ്പിക്കുകയും എനിക്ക് ധൈര്യം തരുകയുമാണ് ചെയ്തത്. എല്ലായ്‌പ്പോഴും കൂടെയുണ്ടായി. മറ്റുള്ളവരെ ബാധിച്ചതു പോലെ അത്ര ഗൗരവമില്ല അമ്മയുടെ അസുഖമെന്ന മക്കളുടെ ആശ്വാസ വാക്കുകളായിരുന്നു മുന്‍പോട്ടുള്ള തന്റെ ജീവിതത്തില്‍ ധൈര്യം നല്‍കിയതെന്നും ഗിരിജ മാധവന്‍ പറഞ്ഞു.

  സാന്ത്വനത്തിലെ ജയന്തി വിവാഹിതയാവുന്നു; നടി അപ്‌സരയെയും വരനെയും പരിചയപ്പെടുത്തി സ്‌നേഹ ശ്രീകുമാര്‍

  റേഡിയേഷന്‍ കഴിഞ്ഞശേഷം വലിയ ട്രീറ്റ്മെന്റ് ഒന്നും വേണ്ടി വന്നില്ല. പിന്നെ അച്ഛന്റെ റോക്ക് സപ്പോര്‍ട്ട് ആയിരുന്നു അമ്മയുടെ ബലമെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. അച്ഛന്റെ കാര്യം വന്നപ്പോള്‍ അത് നേരെ തിരിച്ചും സംഭവിച്ചു. രണ്ട് പ്രാവിശ്യം ജീവിതത്തിലേക്ക് വന്നതാണ്. പിന്നെയാണ് പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയിലേക്ക് പോയത്. ആരും എന്റെ അടുത്ത് വിഷമം കാണിച്ചിട്ടില്ല. ഭര്‍ത്താവ് പറയും, ആരും ഇങ്ങോട്ട് വന്ന് നില്‍ക്കണ്ട. ഞങ്ങള്‍ ഒരുമിച്ചു നിന്നോളാമെന്ന്, അതുകൊണ്ടാണ് ഞങ്ങള്‍ തനിയെ നിന്നതെന്നാണ് ഗിരിജ പറയുന്നത്. എന്നെ വന്ന് നോക്കാമെന്ന് എന്റെ ചേച്ചിമാരൊക്കെ പറഞ്ഞിരുന്നു. പക്ഷേ വേണ്ടെന്നാണ് പറഞ്ഞത്.

  ബൈക്കില്‍ ചുറ്റി ശിവാഞ്ജലിമാർ; ഇപ്പോഴാണ് ഭാര്യയും ഭര്‍ത്താവുമായത്, തമ്പിയുടെ നീക്കത്തിലെ അപകടം മണത്ത് ഹരിയും

  അച്ഛനും അമ്മയും ആണ് പരസ്പരം താങ്ങായി നിന്നത്. അച്ഛനുള്ള മരുന്ന് അമ്മയും, അമ്മയ്ക്കുള്ള മരുന്ന് അച്ഛനും ആയിരുന്നു എടുത്തു കൊടുത്തിരുന്നത് മഞ്ജു വ്യക്തമാക്കി. ഇപ്പോള്‍ അതിജീവനത്തിന്റെ പാതയിലാണ് തന്റെ അമ്മയെന്നും, പഴയതിനെക്കാളും കൂടുതല്‍ മികവാര്‍ന്നു കൊണ്ടാണ് അമ്മ ജീവിക്കുന്നതെന്നും മഞ്ജു പറയുന്നു. എല്ലായിപ്പോഴും പറയും പോലെ എന്റെ വീട്ടില്‍ തന്നെയാണ് ഉത്തമ ഉദാഹരണം. ചെറുപ്പത്തിലെ എനിക്ക് നൃത്തം വലിയ ഇഷ്ടമായിരുന്നു. പിന്നെ അതൊന്നും നടന്നില്ല. അമ്മ സ്റ്റേജില്‍ ആദ്യമായി നിറഞ്ഞപ്പോള്‍ തനിക്ക് ആയിരുന്നു ടെന്‍ഷന്‍ എന്നും എന്നാല്‍ അമ്മ കൂളായി കൈകാര്യം ചെയ്യുന്നത് കണ്ടപ്പോള്‍ അതിശയം തോന്നി എന്നും മഞ്ജു പറഞ്ഞു.

  Manju warrier's stunning look for kalyan jeweller's inaugural event in Delhi

  വീഡിയോ കാണാം

  English summary
  Manju Warrier's MotherGirija Warrier Opens Up About Her Cancer Treatment
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion