മഞ്ജു വാര്യരും മികച്ച നടിയാവാനുള്ള തയ്യാറെടുപ്പിലാണ്! സനല്‍ കുമാര്‍ ശശീധരന്റെ അടുത്ത നായിക മഞ്ജു ?
മഞ്ജു വാര്യരുടെ സിനിമകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് മലയാള സിനിമാപ്രേമികള്‍. മോഹന്‍ലാലിനൊപ്പമായിരുന്നു മഞ്ജുവിന്റെ അവസാന രണ്ട് സിനിമകളും. ഒടിയന് ശേഷം ലൂസിഫറിലൂടെയാണ് ഇരുവരും ഒന്നിച്ചത്. ഇനി വരാനിരിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും മഞ്ജു വാര്യരാണ് നായിക.
എന്നാല്‍ ഇതിനിടെ സനല്‍ കുമാര്‍ ശശീധരന്റെ അടുത്ത സിനിമയില്‍ നായികയാവുന്നത് മഞ്ജു വാര്യരാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. സനല്‍ സംവിധാനം ചെയ്യുന്ന 'കയറ്റം' എന്ന ചിത്രത്തിലാണ് മഞ്ജു നായികയായി എത്തുക. ഹിമാലയത്തില്‍ നിന്നുമാണ് ഈ സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

സനല്‍ കുമാറിന്റെ തന്നെ എസ് ദുര്‍ഗ എന്ന സിനിമയിലെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ച വേദ് ആണ് ഈ ചിത്രത്തിലെ മറ്റൊരു താരം. ഇവര്‍ക്കൊപ്പം ഉത്തരേന്ത്യയിലെ നായക കലാകാരന്മാരും ചിത്രത്തില്‍ വേഷമിടുന്നതായിട്ടാണ് സൂചന. സംവിധാനത്തിനൊപ്പം രചന നിര്‍വഹിച്ചിരിക്കുന്നതും സനല്‍ കുമാര്‍ ശശീധരന്‍ തന്നെയാണ്. അരുണ മാത്യൂ, ഷാജി മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
Recommended Video
എസ് ദുര്‍ഗയ്ക്ക് ശേഷം ചേല എന്ന ചിത്രമായിരുന്നു സനല്‍ ഒരുക്കിയത്. ഇക്കഴിഞ്ഞ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ചേലയിലെ പ്രകടനത്തിന് നിമിഷ സജയന് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. മഞ്ജുവിനൊപ്പമുള്ള അടുത്ത സിനിമയിലും പുരസ്‌കാരം ഉറപ്പായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ഈ മാസം അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാവുമെന്നാണ് അറിയാന്‍ കഴിയുന്നത്.


Click it and Unblock the Notifications