മഞ്ജു വാര്യര്‍ ഓണം ആഘോഷിച്ചത് പോലീസ് സ്‌റ്റേഷനില്‍! പ്രതിയായിട്ടല്ല, മുഖ്യാതിഥിയായിട്ട്
കേരളം മുഴുവന്‍ ഓണം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ്. താരങ്ങളും ആഘോഷങ്ങളുടെ ഭാഗമായി കൊണ്ടിരിക്കുകയാണ്. മോഹന്‍ലാല്‍ ബിഗ് ബ്രദര്‍ മൂവിയുടെ ലൊക്കേഷനില്‍ നിന്നും ഓണം ആഘോഷിച്ച ചിത്രങ്ങള്‍ വന്നിരുന്നു. നടി മഞ്ജു വാര്യര്‍ ഇത്തവണ വ്യത്യസ്തമായിട്ടാണ് ഓണം ആഘോഷിച്ചിരിക്കുന്നത്.
ഉത്രാട ദിനത്തില്‍ വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ നിന്നുമായിരുന്നു ലേഡീ സൂപ്പര്‍സ്റ്റാറിന്റെ ആഘോഷം. ഇവിടുത്തെ പരിപാടിയില്‍ മുഖ്യാത്ഥിയായിട്ടായിരുന്നു മഞ്ജുവെത്തിയത്. സൂപ്പര്‍ താരത്തിനൊപ്പം ഫോട്ടോസ് എടുത്തും സദ്യ ഉണ്ടാക്കിയുമാണ് പോലീസുകാര്‍ ഓണം ആഘോഷിച്ചത്. മഞ്ജു വാര്യര്‍ പോലീസ് സ്‌റ്റേഷനില്‍ ആഘോഷത്തിനെത്തുന്ന കാര്യം അധികം ആര്‍ക്കും അറിയില്ലായിരുന്നു.

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലൊരുങ്ങുന്ന പ്രതി പൂവന്‍ക്കോഴി എന്ന സിനിമയുടെ ഷൂട്ടിംഗിന്റെ ഭാഗമായി മഞ്ജു വാര്യരും സംഘവും കഴിഞ്ഞ ദിവസം വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. ഇതിനിടെ ചില പോലീസുകാര്‍ മഞ്ജുവിനോട് ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ പറയുകയായിരുന്നു. സ്‌നേഹത്തോടെയുള്ള ക്ഷണം ലേഡീ സൂപ്പര്‍സ്റ്റാര്‍ തട്ടികളഞ്ഞില്ല.
സിനിമയില്‍ നിന്നും ഇടവേള എടുത്ത് മാറി നിന്ന മഞ്ജു വാര്യര്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ സിനിമയിലൂടെയായിരുന്നു തിരിച്ച് വരവ് നടത്തിയത്. ഉണ്ണി ആറിന്റെ പ്രതി പൂവന്‍ക്കോഴി എന്ന നോവലിനെ ആസ്പദമാക്കിയാണ് മഞ്ജു വാര്യരുടെ സിനിമ ഒരുക്കുന്നത്. സിനിമയ്ക്ക് രചന നിര്‍വഹിച്ചിരിക്കുന്നതും ഉണ്ണി ആര്‍ ആണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മാണം.


Click it and Unblock the Notifications