ഇസയ്‌ക്കൊപ്പമുളള ക്യൂട്ട് ചിത്രങ്ങളുമായി മഞ്ജു വാര്യര്‍! ചാക്കോച്ചന്റെ കുഞ്ഞിനെ താലോലിച്ച് നടി

By Midhun Raj

കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്കിന്റെ ജന്മദിനം കഴിഞ്ഞ ദിവസമായിരുന്നു. താരപുത്രന്റെ ആദ്യ പിറന്നാള്‍ ചാക്കോച്ചനും കുടുംബവും ആഘോഷമാക്കി മാറ്റിയിരുന്നു. ഇസക്കുട്ടന് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നത്. ചാക്കോച്ചന്റെ സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം തന്നെ താരപുത്രന് ആശംകളുമായി എത്തിയിരുന്നു.

നേരത്തെ ഈ മാസം തന്നെയായിരുന്നു ചാക്കോച്ചന്റെ വിവാഹ വാര്‍ഷികയും ഭാര്യ പ്രിയയുടെ പിറന്നാളും വന്നത്. ലോക് ഡൗണ്‍ സമയമായതിനാല്‍ വീട്ടില്‍ വെച്ച് തന്നെയായിരുന്നു ചാക്കോച്ചനും കുടുംബവും എല്ലാം ആഘോഷിച്ചത്. പിറന്നാള്‍ ദിനത്തിലെ ഇസക്കുട്ടന്റെ ക്യൂട്ട് ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

പേളി മാണി, ഉണ്ണിമായ പ്രസാദ്

പേളി മാണി, ഉണ്ണിമായ പ്രസാദ് തുടങ്ങിയ താരങ്ങള്‍ ഇസഹാക്കിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു താരപുത്രന് ആശംസകള്‍ നേര്‍ന്നത്. എറ്റവുമൊടുവിലായി നടി മഞ്ജുവാര്യര്‍ പങ്കുവെച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ഇസക്കുട്ടനൊപ്പമുളള ചിത്രങ്ങള്‍ക്കൊപ്പം ചാക്കോച്ചനും പ്രിയയ്ക്കും ഒപ്പമുളള ഫോട്ടോയും മഞ്ജു വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു.

ഒപ്പം പിറന്നാള്‍ ദിനത്തില്‍

ഒപ്പം പിറന്നാള്‍ ദിനത്തില്‍ ഇസഹാക്ക് കേക്ക് മുറിക്കുന്നതിന്റെ ചിത്രവും മഞ്ജു വാര്യര്‍ പോസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ മഞ്ജു വാര്യര്‍ പങ്കുവെച്ച ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. എപ്രില്‍ 16നായിരുന്നു ഇസഹാക്കിന്റെ ഒന്നാം പിറന്നാള്‍. ബൈബിളിലെ നോഹയുടെ പേടകത്തെ ആസ്പദമാക്കിയാണ് ചാക്കോച്ചന്‍ മകന് പിറന്നാള്‍ കേക്ക് ഒരുക്കിയത്. ഇസഹാക്കിന്റെ പേടകം എന്നാണ് കേക്കിന് പേര് നല്‍കിയിരുന്നത്.

ലോകത്തിന്റെ

ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ കേക്കെന്നും താമസിയാതെ ഇതിനെയൊക്കെ തരണം ചെയ്യാന്‍ നമുക്ക് സാധിക്കുമെന്നും കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. കൂടാതെ എല്ലാവരും സുരക്ഷിതരായി ഈ പ്രതിസന്ധിയെ നേരിടാനും ചാക്കോച്ചന്‍ ആഹ്വാനം ചെയ്തിരുന്നു. ചാക്കോച്ചന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ ഇസയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് അനുമോള്‍. സംയുക്ത മേനോന്‍ തുടങ്ങിയ താരങ്ങളും എത്തിയിരുന്നു.

മകന് ഇസഹാക്ക് ബോബന്‍

മകന് ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്നായിരുന്നു ചാക്കോച്ചന്‍ പേരിട്ടത്. കഴിഞ്ഞ വര്‍ഷം എപ്രിലിലാണ് ഇസഹാക്ക് ഇവരുടെ ജീവിതത്തിലേക്ക് എത്തിയത്. ഇസയുടെ മാമോദീസ ചടങ്ങും മറ്റുമെല്ലാം കുഞ്ചാക്കോ ബോബന്‍ ആഘോഷമാക്കി മാറ്റിയിരുന്നു. തിരക്കുകള്‍ക്കിടെയിലും മകന്റെ വിശേഷങ്ങളും നടന്‍ പങ്കുവെക്കാറുണ്ട്. മുന്‍പ് ഇസയ്ക്ക് ചുറ്റുമാണ് ചാക്കോച്ചന്റെ ഇപ്പോഴത്തെ ജീവിതമെന്ന് പ്രിയ തുറന്നുപറഞ്ഞിരുന്നു. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചന്റെയും ഭാര്യ പ്രിയയുടെയും ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി വന്നത്.

Read more about: manju warrier kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X