twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അതിന് മുന്‍പ് ഞാന്‍ അവന്റെ വീട്ടില്‍ കേറും! മഞ്ജു വാര്യരുടെ പ്രതി പൂവന്‍ കോഴി ടീസര്‍

    By Midhun Raj
    |

    മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പ്രതി പൂവന്‍ കോഴി റിലീസിങ്ങിനൊരുങ്ങുകയാണ്. ഹൗ ഓള്‍ഡ് ആര്‍യൂവിന് ശേഷം മഞ്ജുവും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും ഒന്നിച്ച ചിത്രം കൂടിയാണിത്. ക്രിസ്മസ് റിലീസായി ഡിംസബര്‍ 20നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ട്രെയിലറിന് പിന്നാലെ പ്രതി പൂവന്‍ കോഴിയുടെ പുതിയ ടീസറും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. മഞ്ജു തന്നെയാണ് ടീസറിലും തിളങ്ങിനില്‍ക്കുന്നത്.

     prathi-poovankozhi

    സംവിധാനത്തിന് പുറമെ അഭിനേതാവായും റോഷന്‍ ആന്‍ഡ്രൂസ് എത്തുന്ന ചിത്രം കൂടിയാണിത്. വില്ലന്‍ വേഷത്തിലാണ് സംവിധായകന്‍ അഭിനയിച്ചിരിക്കുന്നത്. സെയില്‍സ് ഗേളായ മാധുരി എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മഞ്ജു എത്തുന്നത്. മഞ്ജു വാര്യര്‍ക്കൊപ്പം അനുശ്രീയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാനായിരുന്നു നേരത്തെ സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ചെയ്തത്.

    ഡീഗ്രേഡിംഗിന് പിന്നില്‍ മോഹന്‍ലാല്‍ ഫാന്‍സാണെന്ന് വിശ്വസിക്കുന്നില്ല, മാമാങ്കം സംവിധായകന്‍ഡീഗ്രേഡിംഗിന് പിന്നില്‍ മോഹന്‍ലാല്‍ ഫാന്‍സാണെന്ന് വിശ്വസിക്കുന്നില്ല, മാമാങ്കം സംവിധായകന്‍

    ഉണ്ണി ആറിന്റെ തിരക്കഥയിലാണ് സംവിധായകന്‍ സിനിമ ഒരുക്കിയിരിക്കുന്നത്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ചിത്രം നിര്‍മ്മിക്കുന്നു. സൈജു കുറുപ്പ്, അലന്‍സിയര്‍, എസ്പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഗോപി സുന്ദര്‍ സംഗീതവും ജി ബാലമുരുകന്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.

    അല്ലി മോള്‍ ദിവസവും ആവശ്യപ്പെടാറുളള ആ കാര്യത്തെക്കുറിച്ച് പൃഥ്വിരാജ്! അവള്‍ക്കിത് നിര്‍ബന്ധംഅല്ലി മോള്‍ ദിവസവും ആവശ്യപ്പെടാറുളള ആ കാര്യത്തെക്കുറിച്ച് പൃഥ്വിരാജ്! അവള്‍ക്കിത് നിര്‍ബന്ധം

    English summary
    Manju Warrier's Prathi Poovan kozhi Movie Teaser
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X