ത്രില്ലര്‍ ചിത്രവുമായി മഞ്ജു വാര്യര്‍! പ്രതി പൂവന്‍കോഴിയുടെ കിടിലന്‍ ട്രെയിലര്‍

By Midhun Raj

മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന എറ്റവും പുതിയ ചിത്രമാണ് പ്രതി പൂവന്‍ കോഴി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ത്രില്ലടിപ്പിക്കുന്ന രംഗങ്ങളാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മഞ്ജു വാര്യര്‍ തന്നെയാണ് ട്രെയിലറില്‍ തിളങ്ങിനില്‍ക്കുന്നത്.

prathi poovan kozhi

സംവിധാനത്തിന് പുറമെ റോഷന്‍ ആന്‍ഡ്രൂസ് വില്ലന്‍ വേഷത്തിലും എത്തുന്ന ചിത്രം കൂടിയാണ് പ്രതി പൂവന്‍കോഴി. ദുല്‍ഖര്‍ സല്‍മാനായിരുന്നു സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ചെയ്തത്. മഞ്ജു വാര്യര്‍ക്കൊപ്പം അനുശ്രീയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സെയില്‍സ് ഗേളായ മാധുരി എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മഞ്ജു എത്തുന്നത്.

ഉണ്ണി ആറിന്റെ തിരക്കഥയിലാണ് സംവിധായകന്‍ സിനിമ ഒരുക്കിയിരിക്കുന്നത്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ചിത്രം നിര്‍മ്മിക്കുന്നു. സൈജു കുറുപ്പ്, അലന്‍സിയര്‍, എസ്പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഗോപി സുന്ദര്‍ സംഗീതവും ജി ബാലമുരുകന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. നേരത്തെ സിനിമയുടെതായി പുറത്തിറങ്ങിയ പോസ്റ്ററും ഗാനവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more about: manju warrier roshan andrews
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X