നൂറ് കോടി പടങ്ങളില്‍ അഭിനയിച്ചത് കൊണ്ട് കരിയറില്‍ വലിയ മാറ്റങ്ങളൊന്നുമില്ല: മഞ്ജു വാര്യര്‍

By Prashant V R

ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ താരമാണ് മഞ്ജു വാര്യര്‍. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍യൂ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ മോളിവുഡില്‍ വീണ്ടും എത്തിയത്. നടിയുടെ തിരിച്ചുവരവ് ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി നടി മാറിയിരുന്നു.

ശക്തമാര്‍ന്ന കഥാപാത്രങ്ങളും സിനിമകളും ചെയ്തുകൊണ്ടാണ് മഞ്ജു വാര്യര്‍ മലയാളത്തില്‍ മുന്നേറിയത്. സൂപ്പര്‍താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കുമൊപ്പം മഞ്ജു സിനിമകള്‍ ചെയ്തിരുന്നു. ചെറിയ ബഡ്ജറ്റ് സിനിമകള്‍ക്കൊപ്പം വലിയ ക്യാന്‍വാസിലുളള സിനിമകളില്‍ അഭിനയിച്ചും നടി തിളങ്ങിയിരുന്നു. ഇതിനിടെ ആദ്യമായി നൂറ് കോടി ക്ലബിലെത്തിയ മലയാളി നായികയായും മഞ്ജു വാര്യര്‍ മാറിയിരുന്നു.

മോഹന്‍ലാലിന്റെ ഒടിയനിലൂടെയാണ്

മോഹന്‍ലാലിന്റെ ഒടിയനിലൂടെയാണ് നടി ആ നേട്ടത്തിലേക്ക് എത്തിയത്. ഒടിയന് പിന്നാലെ ലൂസിഫര്‍ എന്ന ചിത്രവും മഞ്ജുവിന്റെതായി നൂറും കടന്ന് ഇരുനൂറ് കോടി ക്ലബിലെത്തിയിരുന്നു. രണ്ട് സിനിമകളിലും മോഹന്‍ലാലിനൊപ്പമാണ് മഞ്ജു വാര്യര്‍ തിളങ്ങിയത്. ഒടിയന്‍, ലൂസിഫര്‍ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ മോഹന്‍ലാലിന്റെ എറ്റവും പുതിയ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും മഞ്ജു അഭിനയിച്ചിരുന്നു.

പ്രിയദര്‍ശന്‍ സംവിധാനം

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രത്തില്‍ പ്രാധാന്യമുളള വേഷത്തിലാണ് നടി എത്തുന്നത്, അതേസമയം ഒരഭിമുഖത്തില്‍ നൂറ് കോടി ചിത്രങ്ങളില്‍ അഭിനയിച്ചത് കൊണ്ട് തന്റെ കരിയറില്‍ വലിയ മാറ്റങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലെന്ന് നടി പറഞ്ഞിരുന്നു. അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുകയാണ്.

Recommended Video

ജെസ്സിയും കാര്‍ത്തികും ജീവിതത്തില്‍ ഒന്നിക്കുന്നു | Filmibeat Malayalam
നൂറു കോടിയോ

നൂറു കോടിയോ ഇരുനൂറു കോടിയോ നേടുന്ന ചിത്രങ്ങളില്‍ അഭിനയിച്ചത് കൊണ്ട് തന്റെ കരിയറില്‍ അങ്ങനെ വലിയ മാറ്റങ്ങള്‍ ഒന്നുമില്ലെന്ന് മഞ്ജു പറയുന്നു. നൂറുകോടിക്ക് മുന്‍പും പിന്‍പും എന്ന് പറയാന്‍ പാകത്തിന് പ്രത്യേകിച്ച യാതൊരു മാറ്റവുമില്ല എന്നും. എന്നാല്‍ ഇത്തരം വലിയ വിജയങ്ങളുടെ ഭാഗമാവുമ്പോള്‍ ലഭിക്കുന്ന സന്തോഷം വളരെ വലുതാണെന്നും നടി പറയുന്നു.

എന്നാല്‍ അതിലും

എന്നാല്‍ അതിലും വലിയ സന്തോഷം തന്നെ വിശ്വസിച്ച് ഒരു നിര്‍മ്മാതാവും സംവിധായകനും ഒരു വേഷം തരികയും അത് നന്നായി വരികയും ആ ചിത്രം വലിയ വിജയമാവുകയും ചെയ്യുമ്പോള്‍ ലഭിക്കുന്നതാണ്. നൂറു ഇരുനൂറൂ ശതമാനം അല്ല, അതിലും വലിയ കോടികള്‍ നേടിയാലും ലഭിക്കുന്നതിലും വലുതാണ് അതെന്നും മഞ്ജു വാര്യര്‍ ഒരഭിമുഖത്തില്‍ വ്യക്തമാക്കി.

അതേസമയം തിരിച്ചുവരവിലും

അതേസമയം തിരിച്ചുവരവിലും മലയാളത്തില്‍ കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന താരമാണ് മഞ്ജു വാര്യര്‍. അടുത്തിടെ മമ്മൂട്ടിക്കൊപ്പം ദി പ്രീസ്റ്റ് എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. ദ പ്രീസ്റ്റിന് പുറമെ ജാക്ക് ആന്‍ഡ് ജില്‍, പടവെട്ട്, ചതുര്‍മുഖം, ലളിതം സുന്ദരം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നിവയും മഞ്ജു വാര്യരുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X