മഞ്ജു തന്‍റെ പ്രിയപ്പെട്ട ചിത്ര ചേച്ചിയ്ക്കൊപ്പം ഒരേ വേദിയില്‍
വിവാഹ മോചനവും അതു സംബന്ധിച്ച് വിവാദങ്ങളും പൊടി പൊടിയ്ക്കുമ്പോഴും മഞ്ജു വാര്യര്‍ തിരക്കിലാണ്. നൃത്ത വേദികളിലൂടെ അഭിനയ രംഗത്തേയ്ക്ക് തിരിച്ച് വരവ് നടത്തിയ മഞ്ജു ഇപ്പോള്‍ അതേ നൃത്തത്തിലൂടെ വീണ്ടും സജീവമാവുകയാണ്. സിംഗപ്പൂരിലാണ് അടുത്തിലെ മഞ്ജുവിന്റെ നൃത്തം നടന്നത്. പരിപാടിയ്ക്കാവട്ടെ മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയും.
ചിത്രയോടൊപ്പമുള്ള സെല്‍ഫി മഞ്ജു തന്റെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. സിംഗപ്പൂരില്‍ ഒരു പരിപാടിയ്ക്കിലെ തനിയ്‌ക്കേറെ പ്രിയപ്പെട്ട ചിത്രയൊടൊപ്പം എന്നാണ് മഞ്ജു പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.

ആറാം തമ്പുരാന്‍ ഉള്‍പ്പടെ ഒട്ടേറെ ചിത്രങ്ങളില്‍ മഞ്ജുവിന് വേണ്ടി പാടിയിട്ടുണ്ട് ചിത്ര. നൃത്ത വേഷത്തിലാണ് മഞ്ജു വാര്യര്‍ ഫോട്ടോയില്‍. എന്നാല്‍ പരിപാടിയുടെ മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല
മഞ്ജുവിനെപ്പോലെ മലയാളിയ്ക്ക് പ്രിയപ്പെട്ടതാണ് ചിത്രയും. ഇരുവരും ഒന്നിച്ചുള്‌ല സെല്‍ഫിയ്ക്ക് പതിനായിരത്തിലെറെ ലൈക്കുകള്‍ ഇതിനോടകം തന്നെ കിട്ടിക്കഴിഞ്ഞു.


Click it and Unblock the Notifications











