ആലാപനത്തിലും മഞ്ജു വാര്യര്‍ പൊളിച്ചു! ലേഡി സൂപ്പര്‍ സ്റ്റാറിന്റെ പാട്ട് വൈറലാവുന്നു! വീഡിയോ കാണാം!

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മഞ്ജു വാര്യര്‍. മലയാള സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് താരത്തെ വിശേഷിപ്പിക്കുന്നതും. അവതരിപ്പിക്കുന്ന കഥാപാത്രത്തില്‍ മാത്രമല്ല മറ്റ് വിഷയങ്ങളിലും തന്റെ നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്. സിനിമയ്ക്കും അപ്പുറത്തുള്ള വിഷയങ്ങളിലെല്ലാം താരം ഇടപെടാറുമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണ ലഭിക്കുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് ഇവര്‍. വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സിനിമയില്‍ നിന്നും ഇടവേളയെടുത്തുവെങ്കിലും ഫീനിക്‌സ് പക്ഷിയെപ്പോലെ താരം തിരിച്ചുവരവ് നടത്തിയിരുന്നു.

പ്രമേയത്തിലായാലും അവതരണത്തിലായാലും ഏറെ വ്യത്യസ്തമാര്‍ന്ന ചിത്രങ്ങളുമായാണ് താരമെത്താറുള്ളത്. രണ്ടാം വരവില്‍ ഏറെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. ഈ പ്രാവശ്യമാണ് താന്‍ കഥാപാത്രങ്ങളെ സ്വീകരിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയതെന്ന് താരം പറഞ്ഞിരുന്നു. ബിഗ് സ്‌ക്രീനില്‍ മാത്രമല്ല മിനിസ്‌ക്രീനിലെ സുപ്രധാന പരിപാടികളിലെല്ലാം താരം അതിഥിയായി പങ്കെടുക്കാറുണ്ട്. ഡാന്‍സായാലും പാട്ടായാലും ഒരുകൈ നോക്കിയിട്ടേ താരം മടങ്ങാറുമുള്ളൂ. അത്തരത്തിലൊരു സംഭവമാണ് അടുത്തിടെ നടന്നത്. മഴവില്‍ മാംഗോ മ്യൂസിക് അവാര്‍ഡായിരുന്നു വേദി.

Manju Warrier

അര്‍ജുനന്‍ മാസ്റ്റര്‍, എസ്പിബി, ഷാന്‍ റഹ്മാന്‍, ഐശ്വര്യ ലക്ഷ്മി, ചിത്ര, വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്‍, എംജി ശ്രീകുമാര്‍, മോഹന്‍ലാല്‍ തുടങ്ങി മലയാള സിനിമയിലെ സുപ്രധാന താരങ്ങളും ഗായകരുമൊക്കെ പങ്കെടുത്ത പരിപാടിയായിരുന്നു അത്. അതിനിടയിലാണ് സോളോ ഗാനവുമായെത്തി ലേഡി സൂപ്പര്‍ സ്റ്റാര്‍ വിസ്മയിപ്പിച്ചത്. നേരത്തെ ചിത്രയ്‌ക്കൊപ്പം ഗാനം ആലപിച്ച് താരമെത്തിയിരുന്നു. പാമരം പളുങ്കുകൊണ്ട് എന്ന ഗാനമായിരുന്നു താരം ആലപിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പാട്ടിന്‍രെ വീഡിയോ വൈറലാവുന്നുണ്ട്. വീഡിയോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X