»   » കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് ദിലീപിനോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി, മഞ്ജുവിന്റെ മൊഴി പുറത്ത്

കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് ദിലീപിനോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി, മഞ്ജുവിന്റെ മൊഴി പുറത്ത്

By: Rohini
Subscribe to Filmibeat Malayalam

നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ ആദ്യ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ മൊഴി വളരെ നിര്‍ണമാകമാണ്. മഞ്ജുവുമായുള്ള ദാമ്പത്യം തകര്‍ത്തത് നടിയാണെന്ന കാരണത്താലാണ് ദിലീപ് ഗൂഢാലോചന പദ്ധതി ഇട്ടത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

വെറും കൈയ്യോടെ ഇറങ്ങിയ മഞ്ജുവിനെ ഒന്നുമല്ലാതാക്കാന്‍ ദിലീപ് ശ്രമിച്ചു;ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഈ വിഷയത്തില്‍ മഞ്ജു വാര്യരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മഞ്ജുവിന്റെ മൊഴിയിലെ പ്രസക്ത ഭാഗങ്ങള്‍ കൗമുദി പുറത്തു വിട്ടിരിയ്ക്കുന്നു. പൊലീസിന്റെ കണ്ടെത്തല്‍ ശരിവയ്ക്കും വിധമാണ് മഞ്ജുവിന്റെ മൊഴി.

ആ ബന്ധത്തെ കുറിച്ച് പറഞ്ഞത് നടി

കാവ്യ മാധവനും ദിലീപുമായുള്ള ബന്ധത്തെ കുറിച്ച് തന്നോട് പറഞ്ഞത് ആക്രമിയ്ക്കപ്പെട്ട നടിയാണ് എന്ന് മഞ്ജു വാര്യര്‍ മൊഴി നല്‍കിയത്രെ. തന്റെ അടുത്ത സുഹൃത്താണ് ഈ നടിയെന്നും അതിനാലാണ് ഈ ബന്ധത്തെ കുറിച്ച് വ്യക്തമായപ്പോള്‍ തന്നോട് പറഞ്ഞത് എന്നും മഞ്ജു പറയുന്നുണ്ട്.

ദിലീപിന്റെ പ്രതികരണം

കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് താനറിഞ്ഞ കാര്യം ദിലീപിനോട് പറഞ്ഞപ്പോള്‍ 'ആ പൊട്ടിപ്പെണ്ണ് (ആക്രമിയ്ക്കപ്പെട്ട നടി) പറയുന്നത് വിശ്വസിക്കരുത്' എന്നായിരുന്നുവത്രെ ദിലീപിന്റെ പ്രതികരണം.

പിരിയാന്‍ കാരണം

ദിലീപുമായുള്ള വിവാഹമോചനത്തിന് കാരണം കാവ്യ തന്നെയാണെന്നും മഞ്ജുവിന്റെ മൊഴിയില്‍ നിന്നും വ്യക്തമാകുന്നു. 2012 ലാണ് കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് മഞ്ജു മനസ്സിലാക്കിയതത്രെ. അതോടെ ദിലീപുമായുള്ള കുടുംബ ബന്ധം തകര്‍ന്നു.

എപ്പോള്‍ മൊഴി എടുത്തു

ദിലീപ് അറസ്റ്റിലാകുന്നതിന് മുന്‍പ് കൊച്ചിയിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലില്‍ വച്ചാണ് എഡിജിപി സന്ധ്യ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച കേസ് ഡയറിയിലും മൊഴിയിലെ പ്രസക്ത ഭാഗങ്ങള്‍ പ്രത്യേകം പരമാര്‍ശിച്ചിട്ടുണ്ട്.

മൊഴി നിര്‍ണായകം

കേസില്‍ മഞ്ജുവിന്റെ മൊഴി വളരെ നിര്‍ണായകമാണ്. നടിയോട് ദിലീപിന് പകയുണ്ടാകാനുള്ള കാരണങ്ങള്‍ മഞ്ജു വാര്യരുടെ മൊഴിയില്‍ നിന്ന് വളരെ വ്യക്തമാണ്. ഗൂഢാലോചന കേസ് തെളിയിക്കുന്നതിന് മൊഴിക്കുള്ളില്‍ ഒളിഞ്ഞു കിടക്കുന്ന വിവരങ്ങള്‍ പ്രോസിക്യൂഷനെ സഹായിക്കും

ദിലീപിന് പങ്കുണ്ടാവല്ലേ

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപേട്ടന്‍ കുറ്റക്കാരനാകരുതേ എന്ന് പ്രതീക്ഷിക്കുന്നതായി മൊഴിയില്‍ പറയുന്നു. അറസ്റ്റിലായ ശേഷം, ദിലീപേട്ടന്‍ ഇത് ചെയ്യുമെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല എന്ന് മഞ്ജു പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

After Dileep's Arrest, Do You Know Where Is Manju?
English summary
Manju Warrier's statement leaked
Please Wait while comments are loading...

Malayalam Photos

Go to : More Photos