twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജു വാര്യരുടെ നിലപാട് വഴിത്തിരിവായി! അമ്മയില്‍ ട്വിസ്റ്റ്! താരസംഘടനയിലേക്ക് നടി തിരികെയെത്തുന്നു!

    |

    താരസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചറിയാന്‍ സിനിമാപ്രേമികള്‍ക്കെന്നും താല്‍പര്യമാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയായാണ് അമ്മയുടെ പല നിലപാടുകളും ചോദ്യചിഹ്നമായി മാറിയത്. ആക്രമണത്തിനിരയായ താരത്തേയും ആരപോണവിധേയനായ നടനേയും ഒരുപോലെ പരിഗണിക്കുന്നതിന് സമൂപനത്തെ പരസ്യമായി വിമര്‍ശിച്ച് സിനിമാലോകവും പ്രേക്ഷകരും രംഗത്തെത്തിയിരുന്നു. നടി ആക്രമണത്തിനിരയായതിന് പിന്നാലെയാണ് വനിതാസംഘടന രൂപീകരിച്ചത്. തുടക്കം മുതലേ തന്നെ ശക്തമായ പിന്തുണയായിരുന്നു സംഘടന നടിക്ക് നല്‍കിയത്. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയായാണ് ദിലീപിനെ തിരികെ സംഘടനയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഈ നീക്കത്തെ എതിര്‍ത്ത് വനിത സംഘടന രംഗത്തുവന്നിരുന്നു.

    ദിലീപിന്റെ പുന:പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നതിനിടയിലായിരുന്നു താരം രാജി വെച്ചുവെന്ന് അറിയിച്ചത്. അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാലായിരുന്നു രാജിക്കത്ത് ലഭിച്ചതായി സ്ഥിരീകരിച്ചത്. താന്‍ അങ്ങോട്ട് ആവശ്യപ്പെട്ടതിനാലാണ് താരത്തിന്റെ രാജിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ ആരും ആവശ്യപ്പെടാതെ തന്നെ രാജി വെക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും തന്നെച്ചൊല്ലിയുള്ള കോലാഹലങ്ങളെക്കുറിച്ച് അറിയുന്നുണ്ടെന്നുമായിരുന്നു ദിലീപ് പ്രതികരിച്ചത്. ആക്രമണത്തിനിരയായ നടി അമ്മയിലേക്ക് തിരിച്ചെത്തുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

    അമ്മയിലേക്ക് തിരികെയെത്തുന്നു

    അമ്മയിലേക്ക് തിരികെയെത്തുന്നു

    കൊച്ചിയിലേക്കുള്ള നടി ആക്രമണത്തിനിരയായ സംഭവത്തെത്തുടര്‍ന്നാണ് അമ്മയിലെ പല ഭിന്നിപ്പുകളും വിയോജിപ്പുകളും പരസ്യമായി മാറിയത്. സംഭവവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ജനപ്രിയ നായകനേയും താരത്തെയും ഒരുപോലെ പരിഗണിക്കുന്ന നീക്കത്തില്‍ പ്രതിഷേധിച്ച് താരങ്ങളും സിനിമാപ്രേമികളും രംഗത്തുവന്നിരുന്നു. ആരോപണവിധേയനെ തിരിച്ചെടുക്കുന്ന കാര്യത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷമായിരുന്നു നടി സംഘടനയില്‍ നിന്നും രാജി വെച്ചത്. നടിക്കൊപ്പം സുഹൃത്തുക്കളും സംഘടന വിട്ടിരുന്നു. നടി അമ്മയിലേക്ക് തിരി്‌ച്ചെത്തുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നടിയെ തിരികെ സംഘടനയിലേക്ക് കൊണ്ടുവന്ന് മുഖം രക്ഷിക്കാനുള്ള നീക്കത്തിലാണ് സംഘടനയെന്ന ആക്ഷേപവും ഉയര്‍ന്നുവന്നിട്ടുണ്ട്.

    അനുകൂല പ്രതികരണം ലഭിച്ചു

    അനുകൂല പ്രതികരണം ലഭിച്ചു

    നടിയുമായി ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ അമ്മ ഭാരവാഹികള്‍ക്ക് അനുകൂല പ്രതികരണമാണ് ലഭിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നേരത്തെ ഉന്നയിച്ച പ്രശ്‌നം ഇപ്പോഴില്ലാത്തതിനാല്‍ സംഘടനയിലേക്ക് താരത്തിനെ തിരികെ പ്രവേശിക്കാന്‍ എന്താണ് തടസ്സമെന്നും അവര്‍ ചോദിക്കുന്നു. നേരത്തെ തന്നെ ഈ വിഷയം അമ്മ എക്‌സിക്യുട്ടീവ് ചര്‍ച്ച ചെയ്തിരുന്നുവെന്നും എല്ലാവരും അനുകൂലമായാണ് പ്രതികരിച്ചതെന്നും ജനുവരിയില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം പുറത്തുവിടുമെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

    ദിലീപിന്റെ രാജിയോടെ പരിഹാരം

    ദിലീപിന്റെ രാജിയോടെ പരിഹാരം

    ആക്രമണത്തിന് പിന്നില്‍ പങ്കുണ്ടെന്നാരോപിച്ചാണ് ദിലീിനെ അന്വേഷണ സംഘം ചോദ്യം ചെയ്തതും പിന്നീട് അറസ്റ്റും ജയില്‍വാസവുമൊക്കെ നടന്നതും. ദിലീപിനെ സംരക്ഷിക്കുന്ന തരത്തിലുള്ള നിലപാടാണ് അമ്മയുടേതെന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ ദിലീപ് അമ്മയില്‍ നിന്നും രാജി വെച്ചതോടെ ആ പ്രശ്‌നം പൂര്‍ണ്ണമായും പരിഹരിച്ചുവെന്നുമാണ് ഭാരവാഹികള്‍ ചൂണ്ടിക്കാണിക്കുന്നത്. ്പ്രളയത്തിന് ശേഷമുള്ള സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നതിനാല്‍ തീരുമാനമെടുക്കാന്‍ വൈകിയെന്നും അവര്‍ പറയുന്നു.

    മഞ്ജു വാര്യരുടെ പിന്തുണ

    മഞ്ജു വാര്യരുടെ പിന്തുണ

    വനിത സംഘടനയുടെ രൂപീകരണത്തില്‍ മുന്നിലുണ്ടായിരുന്ന മഞ്ജു വാര്യര്‍ പെട്ടെന്ന് പിന്‍നിരയിലേക്ക് പോയതും നിശ്ബദത പാലിച്ചതും അനുകൂലമാക്കി മാറ്റുകയാണ് അമ്മ. അമ്മയുടെ സ്റ്റേജ് ഷോയില്‍ താരം പങ്കെടുത്തതോടെ താരം ഇപ്പോഴും അമ്മയ്‌ക്കൊപ്പമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞതായും അമ്മ വിലയിരുത്തുന്നു. ദിലീപിന്റെ പുന:പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ താരം പങ്കെടുത്തിരുന്നില്ല. മഞ്ജു വാര്യരുടെ അസാന്നിധ്യത്തെക്കുറിച്ചായിരുന്നു പലരും അന്ന് ചോദിച്ചത്.

    ഡബ്ലുസിസിയിലെ മൗനം

    ഡബ്ലുസിസിയിലെ മൗനം

    മഞ്ജു വാര്യരുടെ മൗനത്തെക്കുറിച്ച് ഡബ്ലുസിസിയും പ്രതികരിച്ചിരുന്നില്ല. താരം ഇപ്പോഴും സംഘടനയ്‌ക്കൊപ്പമാണെന്നും നിലപാടുകളിലൊന്നും മാറ്റം വന്നിട്ടില്ലെന്നുമായിരുന്നു ചിലര്‍ പറഞ്ഞത്. പരസ്യമായി പലരെയും എതിര്‍ക്കേണ്ടിയും വിമര്‍ശിക്കുകയും ചെയ്യേണ്ടി വരുന്നതിനാലാവാം താരം മൗനം പാലിക്കുന്നതെന്നായിരുന്നു വനിതാ സംഘടനയിലെ ഒരംഗം പറഞ്ഞത്.

     ഒടിയനെ പ്രതിരോധിച്ചില്ല

    ഒടിയനെ പ്രതിരോധിച്ചില്ല

    വി എ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒടിയനെതിരെയുള്ള സോഷ്യല്‍ മീഡിയ ആക്രമണത്തെ പ്രതിരോധിക്കാനോ അതേക്കുറിച്ച് സൂചിപ്പിക്കാനോയൊന്നും ഡബ്ലുസിസി എത്തിയിരുന്നില്ല. ഇത് അമ്മ തങ്ങള്‍ക്കനുകൂലമാക്കി മാറ്റുകയാണിപ്പോള്‍. സംഘടനയും താരവും തമ്മിലുള്ള വിയോജിപ്പുകളും ്അഭിപ്രായഭിന്നതകളുമൊക്കെ പരസ്യമായ രഹസ്യമായി നില്‍ക്കുകയാണ് ഇപ്പോഴും.

     മറ്റുള്ളവരുടെ കാര്യം

    മറ്റുള്ളവരുടെ കാര്യം

    നടിക്ക് പുറമെ സംഘടനയില്‍ നിന്നും രാജി വെച്ച റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരുടെ കാര്യത്തെക്കുറിച്ച് പഴയ നിലപാട് തന്നെ സ്വീകരിക്കാനാണ് അമ്മയുടെ തീരുമാനം. സംഘടനയിലേക്ക് തിരികെ വരാന്‍ താരങ്ങള്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ അത് പരിഗണിക്കാമെന്നാമയിരുന്നു നേരത്തെ വ്യക്തമാക്കിയത്.

    English summary
    Actress back in AMMA?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X