»   » മഞ്ജുവാര്യര്‍ക്ക് മാത്രമേ അത് സാധിക്കു, ഒടിയനിലെ മഞ്ജുവിന്റെ കഥാപാത്രം അത്ര എളുപ്പമല്ല!

മഞ്ജുവാര്യര്‍ക്ക് മാത്രമേ അത് സാധിക്കു, ഒടിയനിലെ മഞ്ജുവിന്റെ കഥാപാത്രം അത്ര എളുപ്പമല്ല!

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നടിയാണ് മഞ്ജുവാര്യര്‍. രണ്ടാം വരവിലും ശക്തമായ കഥപാത്രങ്ങളെ അവതരിപ്പിക്കുന്ന മഞ്ജുവിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങൡ ഒന്നാണ് ഒടിയനിലേത്. വില്ലന് ശേഷം മഞ്ജുവാര്യര്‍ വീണ്ടും മോഹന്‍ലാലിന്റെ നായികയായി എത്തുന്ന ചിത്രമാണ് ഒടിയന്‍.

ലേബര്‍ റൂമില്‍ നിന്നും നിത്യ മേനോന്റെ സെല്‍ഫി! സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം!!!

ജോയ് താക്കോല്‍ക്കാരന്റെ ഒരു രൂപ കൈക്കൂലി ക്ലിക്ക്ഡ്! വാരാന്ത്യം ബോക്‌സ് ഓഫീസില്‍ പണക്കിലുക്കം!

കഥാപശ്ചാത്തലും കൊണ്ടും പ്രമേയത്തിലെ പുതുമ കൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ദേശീയ പുരസ്‌കാര ജേതാവായ ഹരികൃഷ്ണനാണ്. ഒടിയനിലെ മഞ്ജുവാര്യരുടെ കഥാപാത്രത്തേക്കുറിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വെളിപ്പടുത്തുന്നു.

ശക്തമായ കഥാപാത്രം

നായകനായ മോഹന്‍ലാലിനും വില്ലനായ പ്രകാശ് രാജിനും ഒപ്പം നില്‍ക്കുന്ന ശക്തമായ കഥാപാത്രമാണ് മഞ്ജുവാര്യരുടേത്. ഒരിടവേളയ്ക്ക് ശേഷം ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടായത് മഞ്ജുവാര്യര്‍ വന്നപ്പോഴാണെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

മുഴുനീള സ്ത്രീ കഥാപാത്രം

ഈ സിനിമയില്‍ ഉടനീളം മഞ്ജുവാര്യര്‍ ഉണ്ട്. സിനിമ അവസാനിക്കുന്നതും മഞ്ജുവിലൂടെയാണ്. ഒരു മുഴുനീള സ്ത്രീ കഥാപാത്രമാണിത്, മഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഒടിയനിലേതെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

ചില്ലറക്കാര്യമല്ല

മോഹന്‍ലാലിനും പ്രകാശ് രാജിനും ഒപ്പം പിടിച്ച് നില്‍ക്കുക എന്നത് ചില്ലറക്കാര്യമല്ലല്ലോ. ദക്ഷിണേന്ത്യന്‍ സിനിമയില്‍ അത് മഞ്ജുവാര്യര്‍ക്ക് മാത്രമേ സാധിക്കു. അതുകൊണ്ട് തന്നെ ശക്തമായ രീതിയില്‍ തന്നെയാണ് കഥാപാത്രത്തെ മഞ്ജു അവതരിപ്പിച്ചിരിക്കുന്നതെന്ന് ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

ആറാം തമ്പുരാന് ശേഷം

കരിയറില്‍ മഞ്ജുവാര്യര്‍ അവതരിപ്പിച്ച ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ആറാം തമ്പുരാനിലെ ഉണ്ണിമായ. എന്നാല്‍ പിന്നീട് അത്തരത്തിലൊരു കഥാപാത്രം മലയാളത്തില്‍ ഉണ്ടായിട്ടില്ല. ഒടിയനിലേത് അത്തരത്തിലുള്ളതായിരിക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

ഒടിയന്‍ മാണിക്കന്‍

ഒടിവിദ്യ പരിശീലിച്ചിരുന്ന ഒടിയിന്‍മാരിലെ അവസാന കണ്ണിയായ ഒടിയന്‍ മാണിക്കന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒടിയന്‍ മാണിക്യനെ ഒടിവിദ്യ പഠിപ്പിക്കുന്ന മുത്തച്ഛനായി എത്തുന്നത് സാക്ഷാല്‍ അമിതാഭ് ബച്ചനാണെന്നാണ് റിപ്പോര്‍ട്ട്.

Manju Warrier as a Mohanlal fan in 'Mohanlal'... | FilmiBeat Malayalam
English summary
Director VA Sreekumar Menon praising Manju Warrier's stunning performance in Odiyan.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam