സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തി തിയ്യേറ്ററില്‍ മഞ്ജുവിന്റെ സര്‍പ്രൈസ് എന്‍ട്രി: വീഡിയോ കാണാം
മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സാജിദ് യാഹിയ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് മോഹന്‍ലാല്‍. ചിത്രത്തില്‍ ലാലേട്ടന്റെ കട്ട ആരാധികയായ മീനുക്കുട്ടിയെന്ന കഥാപാത്രമായാണ് മഞ്ജു അഭിനയിച്ചിരിക്കുന്നത്. വിഷു റിലീസായി തിയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. മൈന്‍ഡ് സെറ്റ് മൂവിസിന്റെ ബാനറില്‍ അനില്‍കുമാറാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടന്‍ എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറുമെല്ലാം പുറത്തിറങ്ങിയിരുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന തരത്തിലാണ് ചിത്രം സാജിദ് യാഹിയ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരനാണ് മഞ്ജുവിന്റെ ഭര്‍ത്താവായ സേതുമാധവന്‍ എന്ന കഥാപാത്രമായി എത്തുന്നത്. സുനില്‍ വാരനാടാണ് ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിനും ഗാനങ്ങള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യത സമൂഹമാധ്യമങ്ങളില്‍ നിന്ന് ലഭിച്ചിരുന്നു. ചിത്രത്തിലെ ലാലേട്ടാ എന്ന ഗാനമാണ് സിനിമാ പ്രേമികള്‍ക്കെല്ലാം തന്നെ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത്. ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയായിരുന്നു ഈ പാട്ട് പാടിയിരുന്നത്. ഈ പാട്ടിനു പുറമേ നടി നിത്യ മേനോന്‍ പാടിയൊരു പാട്ടും ചിത്രത്തിന്റെതായി പുറത്തിറങ്ങിയിരുന്നു. അജു വര്‍ഗീസ്, സൗബിന്‍ ഷാഹിര്‍, സലീകുമാര്‍, ബാലചന്ദ്ര മേനോന്‍, കെപിഎസി ലളിത തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രം നിറഞ്ഞ സദസുകളില്‍ തിയ്യേറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കവേ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ വിജയാഘോഷം നടത്തിയിരുന്നു. മഞ്ജു വാര്യരും ചിത്രത്തിന്റെ സംവിധായകന്‍ സാജിദ് യാഹിയയും അണിയറപ്രവര്‍ത്തകരുമാണ് വിജയാഘോഷത്തിലുണ്ടായിരുന്നത്. ചിത്രത്തിന് ലഭിക്കുന്ന ഗംഭീര അഭിപ്രായങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ തിയ്യേറ്ററില്‍ സര്‍പ്രൈസ് വിസിറ്റ് നടത്തിയിരുന്നു. കൊച്ചി ലുലു മാളിലെ തിയ്യേറ്ററിലാണ് മഞ്ജുവും മോഹന്‍ലാല്‍ ടീമും അപ്രതീക്ഷിതമായി എത്തിയിരുന്നത്. ചിത്രത്തിന്റെ ആദ്യ പകുതി കഴിഞ്ഞപ്പോഴാണ് മോഹന്‍ലാല്‍ ടീം പ്രേക്ഷകര്‍ക്കൊപ്പം ചിത്രം കാണുവാനായി എത്തിയത്. തിയ്യേറ്ററിനുളളില്‍ കേക്ക് മുറിച്ചാണ് പ്രേക്ഷകര്‍ക്കൊപ്പമുളള നിമിഷങ്ങള്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ആഘോഷിച്ചത്.


Click it and Unblock the Notifications











