»   »  പാവാടയില്‍ മഞ്ജുവിന്റെ സര്‍പ്രൈസ് പ്രതിഫലം വാങ്ങാതെ; പൃഥ്വിയുടെ ആഗ്രഹം സഫലമായി!!

പാവാടയില്‍ മഞ്ജുവിന്റെ സര്‍പ്രൈസ് പ്രതിഫലം വാങ്ങാതെ; പൃഥ്വിയുടെ ആഗ്രഹം സഫലമായി!!

Posted By:
Subscribe to Filmibeat Malayalam

സിനിമയില്‍ വന്ന നാള്‍ മുതല്‍ പൃഥ്വിരാജിന്റെ ആഗ്രഹമായിരുന്നു മഞ്ജു വാര്യരുടെ കൂടെ അഭിനയിക്കാന്‍. പല അവസരങ്ങളും കൈക്കുള്ളിലെത്തി വീണുപോകുകയായിരുന്നു. ഒടുവില്‍ പാവാടയിലൂടെ അത് സാധിച്ചു.

ഒത്തിരി സര്‍പ്രൈസുകള്‍ ഒളിപ്പിച്ചുവച്ച ചിത്രമായിരുന്നു മാര്‍ത്താണ്ഡന്റെ പാവാട. അങ്ങനെ ഒളിപ്പിച്ച ഒരു സര്‍പ്രൈസായിരുന്നു മഞ്ജുവിന്റെ എന്‍ട്രിയും. അധികം കൊട്ടിഘോഷങ്ങളോ പ്രചരണങ്ങളോ ഒന്നുമില്ലാതെ മഞ്ജു വന്ന് ഞെട്ടിച്ചു.

പാവാടയില്‍ മഞ്ജുവിന്റെ സര്‍പ്രൈസ് പ്രതിഫലം വാങ്ങാതെ; പൃഥ്വിയുടെ ആഗ്രഹം സഫലമായി!!

പാവാടയുടെ ക്ലൈമാക്‌സില്‍ മഞ്ജുവിന്റെ സര്‍പ്രൈസ് ശരിക്കും പ്രേക്ഷകരെ ഞെട്ടിച്ചുകാണും. ചെറിയ വേഷമാണെങ്കിലും വളരെ മനോഹരമായി ആ റോള്‍ മഞ്ജു ചെയ്തു

പാവാടയില്‍ മഞ്ജുവിന്റെ സര്‍പ്രൈസ് പ്രതിഫലം വാങ്ങാതെ; പൃഥ്വിയുടെ ആഗ്രഹം സഫലമായി!!

യാതൊരു പ്രതിഫലവും വാങ്ങാതെയാണ് മഞ്ജു ഈ രംഗത്ത് അഭിനയിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

പാവാടയില്‍ മഞ്ജുവിന്റെ സര്‍പ്രൈസ് പ്രതിഫലം വാങ്ങാതെ; പൃഥ്വിയുടെ ആഗ്രഹം സഫലമായി!!

രാജേഷ് പിള്ളയുടെ വേട്ട എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് മഞ്ജു പാവാടയിലെത്തിയത്. പാവാടയുടെ അണിയറ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ മഞ്ജു എത്തുകയായിരുന്നു.

പാവാടയില്‍ മഞ്ജുവിന്റെ സര്‍പ്രൈസ് പ്രതിഫലം വാങ്ങാതെ; പൃഥ്വിയുടെ ആഗ്രഹം സഫലമായി!!

മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കണം എന്നത് പൃഥ്വിരാജിന്റെ വലിയ ആഗ്രഹമായിരുന്നു. പല അവസരത്തിലും പൃഥ്വി ഇത് പറഞ്ഞിട്ടുമുണ്ട്. രഞ്ജിത്തിന്റെ ചിത്രത്തിലൂടെ മഞ്ജുവും പൃഥ്വിയും മോഹന്‍ലാലും ഒന്നിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് രഞ്ജിത്ത് ചിത്രം ഉപേക്ഷിച്ചു.

പാവാടയില്‍ മഞ്ജുവിന്റെ സര്‍പ്രൈസ് പ്രതിഫലം വാങ്ങാതെ; പൃഥ്വിയുടെ ആഗ്രഹം സഫലമായി!!

ചിത്രത്തില്‍ ആശ ശരത്തിന്റെ വേഷത്തിന് വേണ്ടി ആദ്യം പരിഗണിച്ചത് ശോഭനയെ ആയിരുന്നു. ഡേറ്റിന്റെ പ്രശ്‌നം കാരണം ശോഭന പിന്മാറിയപ്പോഴാണ് ആശ ശരത്ത് ചിത്രത്തിലെത്തിയത്. ഈ വേഷത്തിന് വേണ്ടി മഞ്ജുവിനെ പരിഗണിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ അത് നിഷേധിച്ചു. ഇങ്ങനെ ഒരു അതിഥി വേഷം പ്രേക്ഷകര്‍ക്ക് സര്‍പ്രൈസുമായി

English summary
Manju Warrier's surprise in Pavada

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam