»   » ഭാനുമതിയെയും ഭദ്രയെയും പോലെ സുജാത.. മഞ്ജുവിന്റെ ഈ ഫോട്ടോ കണ്ടിട്ട് എന്ത് തോന്നുന്നു ?

ഭാനുമതിയെയും ഭദ്രയെയും പോലെ സുജാത.. മഞ്ജുവിന്റെ ഈ ഫോട്ടോ കണ്ടിട്ട് എന്ത് തോന്നുന്നു ?

Posted By: Rohini
Subscribe to Filmibeat Malayalam

മഞ്ജു അവതരിപ്പിച്ച സ്ത്രീ കഥാപാത്രങ്ങളെല്ലാം വളരെ ശക്തമുള്ളവയായിരുന്നു. സല്ലാപത്തിലെ രാധ, ഈ പുഴയും കടന്ന് അഞ്ജലി, ആറാം തമ്പുരാനിലെ ഉണ്ണി മായ, കന്മദത്തിലെ ഭാനുമതി, പത്രത്തിലെ ദേവിക, കണ്ണെഴുതി പൊട്ടും തൊട്ട് ഭദ്ര... തുടങ്ങി തിരിച്ചുവരവില്‍ ചെയ്ത നിരുപമ രാജീവും അഡ്വക്കറ്റ് ദീപയും ശ്രീബാല ഐപിഎസ്സം സൈറ ഭാനുവുമൊക്കെ ഓരോ സ്ത്രീകള്‍ക്കും പ്രചോദനം നല്‍കിയ കഥാപാത്രങ്ങളായിരുന്നു.

ഒടിയന് വേണ്ടി ഇനിയും കാത്തിരിക്കണം!!! അടുത്തത് ഷാജി കൈലാസ് രണ്‍ജി പണിക്കര്‍ ചിത്രം!!!

ഇനിയും കുറയ്ക്കുന്നില്ല. കഥാപാത്രത്തിന്റെ എന്റര്‍ടൈന്‍മെന്റ് നിലനിര്‍ത്തിക്കൊണ്ട് തന്നെ സ്ത്രീകള്‍ക്ക് പ്രചോദനുവുമായി വീണ്ടും മഞ്ജു വാര്യര്‍ എത്തുന്നു. ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ സുജാത എന്ന വിധവയുടെ വേഷമാണ് മഞ്ജുവിന്. ചിത്രത്തിലെ മഞ്ജുവിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റ് കാണുമ്പോള്‍, മുന്നെ ചെയ്തുവച്ച ശക്തമായ പല കഥാപാത്രങ്ങളുമാണ് ഓര്‍മയില്‍ വരുന്നത്... ഇതാണ് ഫോട്ടോ..

ഭാനുവിനെയും ഭദ്രയെയും പോലെ

കന്മദം എന്ന ചിത്രത്തിലെ ഭാനുമതിയുടെയും കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ ഭദ്രയുടെയും ഒരു ഛായ സുജാതയ്ക്കും ഇല്ലേ. മഞ്ജുവിന്റെ മുഖത്തെ ചിരി ഈ സിനിമയില്‍ കുടുംബ പ്രേക്ഷകര്‍ക്ക് നല്‍കുന്ന വിശ്വാസമാണ്.

ആരാണ് സുജാത

വിധവയും പതിനഞ്ച് വയസ്സുകാരിയുടെ അമ്മയുമാണ് സുജാത. തിരുവനന്തപുരത്തെ ചെങ്കല്‍ചോളക്കാരിയായ സുജാത ജീവിയ്ക്കാനും മകളെ പഠിപ്പിയ്ക്കാനും വേണ്ടി നടത്തുന്ന പോരാട്ടമാണ് ഉദാഹരണം സുജാത എന്ന ചിത്രം പറയുന്നത്.

കുടുംബ പ്രേക്ഷകര്‍ക്ക്

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സഹസംവിധായകനായിരുന്ന ഫാന്റം പ്രവീണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉദാഹരണം സുജാത . പൂര്‍ണമായും കുടുംബ പ്രേക്ഷകരെ ലക്ഷ്യം വച്ചാണ് സിനിമ എത്തുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ടും ജിജോ ജോര്‍ജ്ജും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

മംമ്ത മോഹന്‍ദാസും

ചിത്രത്തില്‍ ഐപിഎസ് ഓഫീസറായി മംമ്ത മോഹന്‍ദാസും വേഷമിടുന്നുണ്ട്. ആദ്യമായാണ് മംമ്തയും മഞ്ജുവും ഒന്നിച്ചഭിനയിക്കുന്നത്. മഞ്ജുവിന്റെ മകളായി നവാഗതയായ അനശ്വര എത്തുന്നു. മറ്റ് കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

English summary
Manju Warrier's Udhaharanam Sujatha: First Look Poster Is Out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam