ഗീതു മോഹന്‍ദാസ് ചിത്രത്തില്‍ മഞ്ജുവും സംയുക്തയും!

By Aswathi

സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുമ്പോഴും അടുത്ത സുഹൃത്തുക്കളാണ് മഞ്ജുവാര്യയും സംയുക്താ വര്‍മ്മയും ഗീതു മോഹന്‍ ദാസും. മൂവരം വിവാഹ ശേഷം സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ട് നില്‍ക്കുകയായിരുന്നു. പരസ്പരം ദുഖങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കുന്നതും രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതും ഇവര്‍ക്കിടയില്‍ മാത്രമാണ്. സിനിമയില്‍ നിന്ന് വിട്ടു നിന്നപ്പോഴുണ്ടായ ഒരുമിച്ചുള്ള യാത്രകള്‍ ആ ബന്ധത്തിന് കൂടുതല്‍ അടുപ്പം നല്‍കിയിരുന്നു.

ഇടക്കാലത്ത് വിവാഹവും പ്രസവവുമല്ലാം കഴിഞ്ഞെത്തിയ ഗീതു ഒരു ചിത്രം സവിധാനം ചെയ്തു. 'കേള്‍ക്കുന്നുണ്ടോ' എന്നായിരുന്നു ചിത്രത്തിന്റെ പേര്. ശേഷം 'ലയേഴ്‌സ് ഡൈസ്' എന്ന ഹിന്ദി ചിത്രവും സവിധാനം ചെയ്ത് ഗീതും സംവിധാനത്തിലുള്ള തന്റെ കഴിവ് തെളിയിച്ചു.

Manju Warrier, Geethu Mohandas and Samyuktha Varma

അങ്ങനെയിരിക്കുമ്പോഴാണ് മഞ്ജുവാര്യര്‍ അഭിനയരംഗത്തേക്ക് തീരിച്ചുവരുന്നത്. രഞ്ജിത്ത് -മോഹന്‍ലാല്‍ ചിത്രത്തിന് കരാറൊപ്പിടും മുമ്പ് ഗീതുവിന്റെ ചിത്രത്തിലൂടെയാണ് മഞ്ജുവിന്റെ തിരിച്ചുവരവെന്നായിരുന്നു വാര്‍ത്തകള്‍. എന്തായാലും ഗീതുവിന്റെ ചിത്രത്തില്‍ മഞ്ജുവുണ്ട്. അപ്പോള്‍ സംയുക്താ വര്‍മ്മയോ? തിരിച്ചുവരവിനെ കുറിച്ച് ഒരു വാക്കുപോലും മിണ്ടാത്ത സംയുക്തയെങ്ങനെ ഗീതുവിന്റെ ചിത്രത്തിലെന്നാവും. എന്നാല്‍ മഞ്ജുവിന്റെ തിരിച്ചുവരവിന് മുമ്പ് നല്ല വേഷങ്ങള്‍ കിട്ടിയാല്‍ അഭിനയിക്കുമെന്ന് സംയുക്തയും പറഞ്ഞിരുന്നു.

ഇപ്പോള്‍ മൂവരും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. മഞ്ജുവിനെയും സംയുക്തയെയും നായികമാരാക്കി ഗീതു സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഒരു സ്ത്രീപക്ഷ ചിത്രമായിരിക്കും. കന്മദത്തിലെ ഭാനുമതിയേപ്പോലെ ശക്തമായ സ്ത്രീ വേഷമായിരിക്കും മഞ്ജുവിന്. ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം വിഷുവിന് ആരംഭിക്കാനാണ് ആലോചിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X