ശരിക്കും മഞ്ജു വാര്യര്‍ ഞാനാണ്! മറ്റുള്ളവരൊക്കെ ആരാണെന്ന് അറിയില്ലെന്ന് നടി, ആരാധകര്‍ സൂക്ഷിച്ചോളു!

By Ambili

ഇന്ന് കുഞ്ഞുകുട്ടികള്‍ മുതല്‍ എല്ലാവരും ഉപയോഗിക്കുന്ന നവമാധ്യമങ്ങള്‍. പലപ്പോഴും സോഷ്യല്‍ മീഡിയയുടെ ഉപയോഗം ഗുണത്തേക്കാള്‍ ഏറെ ദോഷമുണ്ടാക്കാറുണ്ട്. സൈബര്‍ ആക്രണങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാവാറുണ്ടെങ്കിലും അത് ഏറ്റവുമധികം ബാധിക്കുന്നത് സിനിമാ താരങ്ങളെയാണ്.

പല നടി നടന്മാരുടെ പേരിലും വ്യാജ ഫേസ്ബുക്ക് പേജുകള്‍ ജനിക്കാറുണ്ട്. എന്നാല്‍ അത് വെരിഫൈഡ് ഫേസ്ബുക്ക് പേജ് ആണോ എന്ന കാര്യം പലരും ശ്രദ്ധിക്കാതെ പോവുന്നതാണ് പല അക്കിടികള്‍ക്കും കാരണം. ഇപ്പോള്‍ നടി മഞ്ജു വാര്യരാണ് തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്.

മഞ്ജു വാര്യരുടെ പേരിലും വ്യാജന്‍

മഞ്ജു വാര്യരുടെ പേരിലും വ്യാജന്‍

മലയാളത്തിലടക്കം പല നടിമാരുടെ പേരിലും വ്യാജ അക്കൗണ്ടുകള്‍ പ്രത്യക്ഷപ്പെടുന്നത് സാധാരണയാണ്. ഇപ്പോള്‍ നടി മഞ്ജു വാര്യരാണ് തന്റെ പേരിലുള്ള വ്യാജന്മാരെ തിരിച്ചറിയണമെന്നും, അതൊന്നും താനല്ലെന്നും വ്യക്തമാക്കിയത്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയാണ് മഞ്ജു അക്കാര്യം പറഞ്ഞിരിക്കുന്നത്.

മഞ്ജു പറയുന്നതിങ്ങനെ..

മഞ്ജു പറയുന്നതിങ്ങനെ..

എനിക്ക് ഏറ്റവും പ്രിയപ്പെട്ട, എന്നെ ഏറെ സ്‌നേഹിക്കുന്ന പ്രേക്ഷകരെ ഒരു കാര്യം അറിയിക്കാനാണീ കുറിപ്പ്. ഫേസ്ബുക്കിലടക്കം പല സമൂഹ മാധ്യമങ്ങളിലും എന്റെ പേരില്‍ വ്യാജമായി ഉണ്ടാക്കപ്പെട്ടിട്ടുള്ള അനേകം പേജുകളെക്കുറിച്ച് അറിഞ്ഞു. അതെന്തിനാണെന്ന് എനിക്ക് അറിയില്ല. പ്രേക്ഷകരുമായി നേരിട്ടുള്ള ആശയ വിനിമയത്തിനായി എനിക്ക് ഒരേ ഒരു വെരിഫൈഡ് ഫേസ്ബുക്ക് പേജ് മാത്രമേ ഉള്ളൂ.

 എന്റെ അറിവോ സമ്മതമോ ഇല്ലാതെ ആണ്

എന്റെ അറിവോ സമ്മതമോ ഇല്ലാതെ ആണ്

നിങ്ങള്‍ കാണുന്ന നീല നിറമുള്ള ടിക് അടയാളം ആണ് ഇതിന്റെ ആധികാരികതയെ സാക്ഷ്യപ്പെടുത്തുന്നത് എന്നും മറ്റ് പേജുകളിലും മറ്റ് സമൂഹമാധ്യമങ്ങളിലും വരുന്ന ഓരോ പോസ്റ്റും എന്റെ അറിവോ സമ്മതമോ ഇല്ലാതെ ആണെന്നും എന്നെ സ്‌നേഹിക്കുന്ന, എന്റെ വാക്കുകള്‍ ശ്രദ്ധിക്കുന്ന ഓരോരുത്തരും അറിയണം എന്നെനിക്ക് ആഗ്രഹമുണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥനയും പ്രോത്സാഹനവും ആണ് എന്നും എന്നെ മുന്നോട്ട് നയിച്ചിട്ടുള്ളത്. എന്നും ഇതുപോലെ എന്റെ ശക്തിയായി കൂടെയുണ്ടാകണമെന്നും പ്രാര്‍ത്ഥിക്കുന്നു. സ്‌നേഹപൂര്‍വം...നിങ്ങളുടെ സ്വന്തം മഞ്ജു വാര്യര്‍. എന്നുമാണ് മഞ്ജു പറയുന്നത്.

വ്യാജന്മാരുടെ രീതി

വ്യാജന്മാരുടെ രീതി

പല പ്രമുഖരുടെ പേരിലും ഇത്തരത്തില്‍ വ്യാജ പ്രൊഫൈല്‍ കാണാറുണ്ട്. മുന്‍പ് ഇതേ കാര്യവുമായി മലയാളത്തില്‍ നിന്നും നടിമാരും രംഗത്തെത്തിയിരുന്നു. നടിമാരുടെ ഏറ്റവും പുതിയ ചിത്രങ്ങളും പോസ്റ്റുകളും ഷെയര്‍ ചെയ്താണ് ഇവര്‍ വിശ്വാസ്യത മുതലെടുക്കുന്നത്.

 ചതി പറ്റുന്ന ആരാധകര്‍

ചതി പറ്റുന്ന ആരാധകര്‍

സമൂഹ മാധ്യമങ്ങളില്‍ ഒളിച്ചിരിക്കുന്ന ചതിക്കുഴികള്‍ തിരിച്ചറിയാത്ത പലരും ഇത്തരത്തിലുള്ള വ്യാജന്മാരുടെ കുടുക്കില്‍ വീണ് പോകാറുമുണ്ട്. ഇതാണ് മഞ്ജു വാര്യരെ കൊണ്ട് തന്നെ തുറന്ന് പറയിപ്പിച്ചതും.

മഞ്ജുവിന്റെ സിനിമ

മഞ്ജുവിന്റെ സിനിമ

മാധവിക്കൂട്ടിയുടെ കഥയുമായെത്തിയ ആമിയാണ് മഞ്ജു വാര്യര്‍ നായികയായി അഭിനയിച്ച സിനിമ. ചിത്രം കഴിഞ്ഞ ആഴ്ചയായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ഇനി മോഹന്‍ലാല്‍ എന്ന സിനിമയാണ് അടുത്തതായി റിലീസിനൊരുങ്ങുന്ന മഞ്ജു വാര്യരുടെ സിനിമ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X