»   » മഞ്ജു വാര്യരും കോടീശ്വരനുമായുള്ള വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു! സത്യം ഇങ്ങനെയായിരുന്നോ?

മഞ്ജു വാര്യരും കോടീശ്വരനുമായുള്ള വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു! സത്യം ഇങ്ങനെയായിരുന്നോ?

By: Teresa John
Subscribe to Filmibeat Malayalam
വീണ്ടും വിവാഹം? മഞ്ജു പറയുന്നു! | Filmibeat Malayalam

സിനിമയില്‍ തിളങ്ങി നിന്ന സമയത്താണ് നടി മഞ്ജു വാര്യര്‍ വിവാഹിതയായത് എങ്കിലും വിവാഹമോചനത്തിന് ശേഷം മഞ്ജു വീണ്ടും സിനിമയില്‍ തരംഗമായിരിക്കുകയാണ്. സിനിമയിലേക്കുള്ള മഞ്ജുവിന്റെ തിരിച്ചു വരവിന് ശേഷം കോടീശ്വരനുമായി നടി വിവാഹം ചെയ്യാന്‍ പോവുകയാണെന്ന് പലതരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു.

മദാമ്മ എന്ന് വിളിക്കാന്‍ തോന്നുമെങ്കിലും കേരള സുന്ദരി പാരീസ് ലക്ഷ്മിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം!

മുംബൈയില്‍ ബിസിനസ് നടത്തുന്ന ഒരാളുമായി നടിയുടെ വിവാഹം ഉറപ്പിച്ചു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ മഞ്ജുവിനെ പിറകെ കൂടിയ പാപ്പരാസികള്‍ നടിയെ പലപ്പോഴും വിവാഹം കഴിപ്പിച്ചിരുന്നെങ്കിലും വാര്‍ത്തയിലെ സത്യാവസ്ഥ നടി തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

മഞ്ജു വാര്യരുടെ വിവാഹം

ദിലീപുമായുള്ള ബന്ധം വേര്‍പെടുത്തിയതിന് ശേഷം മഞ്ജു വരുടെ വിവാഹം കോടീശ്വരനും മുംബൈയില്‍ ബിസിനസ് നടത്തുന്ന ഒരാളുമായി നടിയുടെ വിവാഹം ഉറപ്പിച്ചു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്.

സോഷ്യല്‍ മീഡിയയുടെ ഇര

കഴിഞ്ഞ മാസങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ പ്രധാന ഇരകളിലൊരാള്‍ മഞ്ജുവായിരുന്നു. പല കാര്യങ്ങളും വളച്ചൊടിച്ച് നടിയുടെ തലയിലേക്ക് കൊണ്ടിടുകയായിരുന്നു.

സത്യാവസ്ഥ ഇങ്ങനെ

തന്റെ പേരില്‍ പ്രചരിക്കുന്ന ഇത്തരം വാര്‍ത്തകള്‍ കാണാറുണ്ടെങ്കിലും അവയ്ക്ക് അര്‍ഹിക്കുന്ന പ്രതികരണം മാത്രമാണ് കൊടുക്കാറുള്ളു എന്നുമാണ് മഞ്ജു പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്ന് പറഞ്ഞത്.

ടെന്‍ഷന്‍ അടിക്കാറില്ല

ഓരോരുത്തരും അവരുടെ ഇഷ്ടത്തിനനുസരിച്ച് ഓരോന്ന് എഴുതും. അതൊന്നും സത്യം അല്ലാത്തത് കൊണ്ട് തനിക്ക് ടെന്‍ഷനില്ലെന്നും പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ എന്ന കാഴ്ചപ്പാടുമാണ് മഞ്ജുവിന്.

സിനിമകളുടെ തിരക്ക്


തിരിച്ച് വരവിന് ശേഷം മഞ്ജുവിന് സിനിമകളുടെ തിരക്കോട് തിരക്കാണ്. കമല്‍ സംവിധാനം ചെയ്യുന്ന ആമി, മോഹന്‍ലാലിന്റെ വില്ലന്‍, ഒടിയന്‍, ഉദാഹരണം സുജാത, മോഹന്‍ലാല്‍ എന്നിങ്ങനെ മഞ്ജു വാര്യരുടെ നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.

കുറ്റം മഞ്ജുവിന് മാത്രം

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് ശേഷം പലരും മഞ്ജുവിനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ തളര്‍ന്ന് പോവില്ലെന്ന വിശ്വാസത്തോടെ മഞ്ജു മുന്നോട്ടുള്ള ജൈത്രയാത്രയിലാണ്.

English summary
Manju Warrier saying about her new marriage news
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam