For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യര്‍ ദിലീപിനൊപ്പമല്ല! ആ ഹൃദയ ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും മഞ്ജു!

  |
  നിലപാട് ഒന്നേയുള്ളു, അത് അവള്‍ക്കൊപ്പം തന്നെ | filmibeat Malayalam

  സമീപ കാലത്ത് മലയാള സിനിമയില്‍ നടന്നത് ചില്ലറ വിവാദങ്ങളായിരുന്നില്ല. കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ടതും അതിന്റെ പശ്ചാതലത്തില്‍ നടന്‍ ദിലീപ് ജയിലില്‍ പോയതും വലിയ പ്രശ്‌നങ്ങളായിരുന്നു സൃഷ്ടിച്ചിരുന്നത്. മലയാള സിനിമയിലെ വനിതകളുടെ നേതൃത്വത്തില്‍ പുതിയ സംഘടനയും ആരംഭിച്ചിരുന്നു.

  ഉപ്പും മുളകിലെയും കേശുവിന് എട്ടിന്റെ പണി കൊടുത്ത് ശിവാനി! ശിവാനിയ്ക്കും കേശുവിന്റെ അസുഖം പിടിച്ചു!

  അടുത്തിടെ താര സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും വിവാദങ്ങള്‍ക്കായിരുന്നു വഴിയൊരുക്കിയത്. ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നങ്ങള്‍. ശേഷം നാല് നടിമാരായിരുന്നു സംഘടനയില്‍ നിന്നും രാജി വെച്ചിരുന്നത്. ഇതോടെ നടി മഞ്ജു വാര്യരുടെ അഭിപ്രായമെന്താണെന്ന് അറിയാനായിരുന്നു പലരും കാത്തിരുന്നത്. ഒടുവില്‍ മഞ്ജു തുറന്ന് സംസാരിച്ചിരിക്കുകയാണ്.

  കിരീടം ശരിക്കും മമ്മൂട്ടിയുടെ സിനിമയായിരുന്നു! ആ ഭാഗ്യം മോഹന്‍ലാലിലേക്ക് എത്തിച്ച കഥ ഇങ്ങനെയാണ്..

   മഞ്ജു വാര്യരുടെ അഭിപ്രായം

  മഞ്ജു വാര്യരുടെ അഭിപ്രായം

  മലയാള സിനിമയില്‍ അടുത്തിടെ ഉണ്ടായ സംഭവങ്ങളില്‍ നിന്നും നടി മഞ്ജു വാര്യര്‍ മാറി നിന്നത് ആരാധകരില്‍ പല തരത്തിലും ആശങ്ക ഉണ്ടാക്കിയിരുന്നു. മഞ്ജു ഒരുതരത്തിലും അഭിപ്രായം രേഖപ്പെടുത്താതിരുന്നതിനെ തുടര്‍ന്ന് ശക്തമായ വിമര്‍ശനങ്ങളും രൂപപ്പെട്ടിരുന്നു. ഇപ്പോഴിതാ ആരാധകര്‍ കാത്തിരുന്നത് പോലെ മഞ്ജു വാര്യര്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ്. ആക്രമണത്തെ അതിജീവിച്ച കൂട്ടുകാരിയ്‌ക്കൊപ്പമാണ് താനെന്നാണ് മഞ്ജു പറയുന്നത്.

  മഞ്ജുവിന്റെ വാക്കുകളിലേക്ക്

  മഞ്ജുവിന്റെ വാക്കുകളിലേക്ക്

  നിലപാട് ഒന്നേയുള്ളു. അത് അവള്‍ക്കൊപ്പം തന്നെ. ആവര്‍ത്തിച്ച് പറയേണ്ട ആവശ്യമില്ല. അത് അവള്‍ക്കും അറിയാം. എന്നെ അടുത്തറിയുന്ന എല്ലാവര്‍ക്കും അറിയാം. ലൈക്കും ഹാഷ് ടാഗുകളുമെല്ലാം ഉണ്ടാകുന്നതിന് മുന്‍പുള്ള ഹൃദയബന്ധമാണ് ഞങ്ങളുടേത്. ഇത്രയുമാണ് മഞ്ജു പറഞ്ഞിരിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇതോടെ മഞ്ജുവിന്റെ പേരിലുണ്ടായിരുന്ന വിമര്‍ശനങ്ങള്‍ക്ക് ഒരു അറുതിയായിരിക്കുകയാണ്.

  മഞ്ജു വാര്യര്‍ രാജി വെക്കുന്നു?

  മഞ്ജു വാര്യര്‍ രാജി വെക്കുന്നു?

  നടി ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ മലയാള സിനിമയിലെ ചില വനിതകളുടെ നേതൃത്വത്തില്‍ ആരംഭിച്ച സംഘടനയായിരുന്നു വുമന്‍ ഇന്‍ സിനിമാ കളക്ടീവ്. നടി മഞ്ജു വാര്യര്‍, പാര്‍വ്വതി, റിമ കല്ലിങ്കല്‍ തുടങ്ങിയവരായിരുന്നു സംഘടനയുണ്ടാക്കാന്‍ മുന്‍പില്‍ നിന്നിരുന്നത്. എന്നാല്‍ സംഘടനയില്‍ നിന്നും മഞ്ജു വാര്യര്‍ രാജി വെക്കുന്നതായി അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും മഞ്ജു തുറന്ന് പറഞ്ഞിരുന്നില്ല.

  നടിമാരുടെ രാജി

  നടിമാരുടെ രാജി

  ജൂണ്‍ 24 ന് നടന്ന അമ്മ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നടന്‍ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തിരുന്നു. സംഘടനയിലുള്ള നിരവധി പേരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ദിലീപിനെ തിരിച്ചെടുക്കുന്നതായി യോഗം തീരുമാനിച്ചത്. എന്നാല്‍ ഇത് കേരളത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച് രമ്യ നമ്പീശന്‍, ഭാവന, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിങ്ങനെ നാല് യുവനടിമായിരുന്നു അമ്മയുടെ അംഗത്വം രാജി വെച്ചത്. ഇവര്‍ക്ക് പൂര്‍ണ പിന്തുണയുമായി നിരവധി ആളുകളും രംഗത്തെത്തിയിരുന്നു. നടിമാരുടെ രാജി നടന്ന സമയത്തും എല്ലാവരും മഞ്ജുവിന്റെ പ്രതികരണമറിയാനുള്ള കാത്തിരിപ്പിലായിരുന്നു.

   ലൂസിഫറില്‍ അഭിനയിക്കുന്നു..

  ലൂസിഫറില്‍ അഭിനയിക്കുന്നു..

  നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറാണ് മഞ്ജു വാര്യരുടെ അടുത്ത സിനിമ. അക്കാര്യം മഞ്ജു തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാനുള്ള തിരക്കുകളിലാണ് മഞ്ജു വാര്യരിപ്പോള്‍. വണ്ടിപ്പെരിയാറില്‍ നിന്നും സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. മഴയും പ്രതികൂല സാഹചര്യങ്ങളും ഷൂട്ടിംഗ് തടസ്സപ്പെടുത്തുന്നതായി പൃഥ്വിരാജ് തുറന്ന് പറഞ്ഞിരുന്നു. പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുക്കുന്ന ലൂസിഫറില്‍ മലയാളത്തില്‍ നിന്നും മറ്റ് ഭാഷകൡ നിന്നുമുള്ള നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്.

  ഒടിയന്‍ വരുന്നു

  ഒടിയന്‍ വരുന്നു

  ഉടന്‍ റിലീസിനൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ഒടിയനാണ് മഞ്ജു വാര്യര്‍ നായികയാവുന്ന മറ്റൊരു ചിത്രം. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ഒടിയന്റെ റിലീസ് ഒക്ടോബറിലാണ് തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ പതിനൊന്നോട് കൂടി സിനിമ തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ലൂസിഫറിന് ശേഷം രണ്ടോ മൂന്നോ സിനിമകള്‍ കൂടി വരാനുണ്ടെന്നാണ് മഞ്ജു വ്യക്തമാക്കിയിരിക്കുന്നത്.

  English summary
  Manju Warrier saying about latest controversy in malayala cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X