നടന്‍ എന്‍ എഫ് വര്‍ഗീസിന്റെ പേരില്‍ നിര്‍മാണ കമ്പനി! വിവരങ്ങള്‍ പുറത്ത് വിട്ട് നടി മഞ്ജു വാര്യര്‍
മലയാള സിനിമ എക്കാലവും ഓര്‍ത്തിരിക്കുന്ന താരമായിരുന്നു എന്‍ എഫ് വര്‍ഗീസ്. 1989 ല്‍ സിനിമയിലേക്ക് എത്തിയ താരം 2002 ല്‍ മരിക്കുന്നത് വരെ സിനിമയില്‍ അഭിനയിച്ചിരുന്നു. ശബ്ദ ഗാംഭീര്യം കൊണ്ടും തനിമയാര്‍ന്ന അഭിനയ ശൈലി കൊണ്ടും ശ്രദ്ധിക്കപ്പെട്ട താരം വില്ലന്‍ വേഷങ്ങളിലൂടെയായിരുന്നു ശ്രദ്ധേയനായത്. മിമിക്രി വേദികളിലൂടെയായിരുന്നു എന്‍ എഫ് വര്‍ഗീസും സിനിമയിലേക്ക് എത്തിയത്.

മോഹന്‍ലാല്‍ നായകനായിട്ടെത്തിയ നരസിംഹത്തിലെ അടക്കമുള്ള കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷക ഹൃദയത്തില്‍ എന്‍ എഫ് വര്‍ഗീസിന് വലിയ സ്ഥാനമുണ്ട്. 2002 ല്‍ കാറ് ഓടിച്ച് കൊണ്ടിരിക്കുന്നതിനിടെ ഹൃദയാഘാതം മൂലമാണ് എന്‍ എഫ് വര്‍ഗീസ് മരണമടയുന്നത്. ഇപ്പോഴിതാ എന്‍ എഫ് വര്‍ഗീസിന്റെ പേരില്‍ ഒരു നിര്‍മാണ കമ്പനി ആരംഭിക്കാന്‍ പോവുകയാണ്. നടി മഞ്ജു വാര്യര്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയത്.
മഞ്ജു വാര്യരുടെ വാക്കുകളിലേക്ക്..
ശക്തമായ കഥാപാത്രങ്ങളിലൂടെ ഇന്നും നമ്മുടെ മനസ്സുകളില്‍ ജീവിക്കുന്ന പ്രതിഭയാണ് ശ്രീ എന്‍.എഫ്.വര്‍ഗീസ്. ഒട്ടേറെ ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം ഒന്നിച്ചഭിനയിക്കാനും കഴിഞ്ഞു. അകാലത്തില്‍ നമ്മളെ വിട്ടു പിരിഞ്ഞ പ്രിയപ്പെട്ട വര്‍ഗീസേട്ടന്റെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ആരംഭിക്കുന്ന ഈ പുതിയ നിര്‍മ്മാണ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഈ കൂട്ടായ്മയില്‍ ഒരുപാട് നല്ല സിനിമകള്‍ നമുക്ക് കാണാന്‍ സാധിക്കട്ടെ! എന്നുമാണ് മഞ്ജു പറയുന്നത്.


Click it and Unblock the Notifications