മഞ്ജു വാര്യരുടേയും മധു വാര്യരുടേയും സന്തോഷത്തില്‍ പങ്കുചേരാന്‍ മമ്മൂട്ടിയും മോഹന്‍ലാലും!
സ്വന്തം സിനിമയുടെ കാര്യങ്ങള്‍ മാത്രമല്ല മറ്റ് പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ട് മമ്മൂട്ടിയും മോഹന്‍ലാലും. ഇവരുടെ പേജുകളിലൂടെയും മറ്റുമായി പ്രധാനപ്പെട്ട പല പ്രഖ്യാപനങ്ങളും നടക്കാറുമുണ്ട്. മലയാളത്തിന്റെ അഭിമാന താരങ്ങളായാണ് മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വിശേഷിപ്പിക്കാറുള്ളത്. സൂപ്പര്‍ സ്റ്റാറും മെഗാസ്റ്റാറുമായി ഇരുവരും മലയാള സിനിമയെ അടക്കി ഭരിച്ചിരുന്നൊരു കാലവുമുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം തന്നെ വിശേഷിപ്പിക്കുന്ന താരങ്ങളിലൊരാളാണ് മഞ്ജു വാര്യര്‍. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ വിശേഷണം താരത്തിന് സ്വന്തമാണ്.
വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളുമായാണ് മഞ്ജു വാര്യര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താറുള്ളത്. ഇടയ്ക്ക് സിനിമയില്‍ നിന്നും അവധിയെടുത്ത് മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്. രണ്ടാംവരവിലും ആരാധകര്‍ മഞ്ജു വാര്യര്‍ക്ക് ഗംഭീര സ്വീകരണമായിരുന്നു നല്‍കിയത്. യുവജനോത്സവ വേദിയില്‍ നിന്നായിരുന്നു താരം സിനിമയിലേക്കെത്തിയത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ കഴിയാത്തതിനെക്കുറിച്ചുള്ള നിരാശ പങ്കുവെച്ചും താരമെത്തിയിരുന്നു. ആ സ്വപ്‌നം കൂടിയാണ് ദി പ്രീസ്റ്റിലൂടെ പൂവണിയുന്നത്. മോഹന്‍ലാലിനോടും മഞ്ജു വാര്യരോടും നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. അതിന് പിന്നിലെ കാരണമറിയേണ്ടേ?

മോഹന്‍ലാലും മമ്മൂട്ടിയും
മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചെത്തുന്ന ചടങ്ങുകളെല്ലാം വാര്‍ത്തകളില്‍ നിറയാറുണ്ട്. നവാഗതരേയും പുതിയ ചുവടുവെപ്പുമായെത്തുന്നവരെയുമൊക്കെ ഇരുവരും പോത്സാഹിപ്പിക്കാറുമുണ്ട്. ഇവരുടെ പിന്തുണയെക്കുറിച്ച് വാചാലരായി പലരും എത്താറുമുണ്ട്. ഇവര്‍ക്ക് നന്ദിയുമായെത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍. ാെരു മഹാവിജയത്തിന്റെ തുടക്കത്തിന്റെ ടൈറ്റില്‍ ലോഞ്ചിനായി ഇതിഹാസ താരങ്ങളാണ് ഒരുമിക്കുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. മധു വാര്യരുടെ സിനിമയുടെ ടൈറ്റില്‍ ലോഞ്ചിനായാണ് താരരാജാക്കന്‍മാര്‍ ഒരുമിച്ചെത്തുന്നത്.

നിര്‍മ്മാണത്തിലെ തുടക്കം
ചേട്ടന്റെ ആദ്യ സിനിമ നിര്‍മ്മിക്കാനും അതില്‍ നായികയായി അഭിനയിക്കാനും അവസരം ലഭിച്ച മഞ്ജു വാര്യര്‍ ഭാഗ്യവതിയാണെന്നും, അപൂര്‍വ്വം പേര്‍ക്കേ ഇത്തരത്തിലുള്ള സൗഭാഗ്യങ്ങള്‍ ലഭിക്കുള്ളൂവെന്നുമായിരുന്നു ആരാധകരുടെ കമന്റുകള്‍. അഭിനേത്രിയായും ഗായികയായും നര്‍ത്തകിയായുമൊക്കെ കഴിവ് തെളിയിച്ച മഞ്ജു വാര്യരുടെ പുതിയ ചുവടുവെപ്പില്‍ ആരാധകര്‍ അതീവ സന്തോഷത്തിലാണ്. താരത്തിന് ആശംസ അറിയിച്ചും നിരവധിപേരാണ് എത്തിയിട്ടുള്ളത്.

ബിജു മേനോനും മഞ്ജു വാര്യരും
ബിജു മേനോനും മഞ്ജു വാര്യരും നേരത്തെയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ ഇരുവരും നായികനായകന്‍മാരായി അഭിനയിക്കുന്നതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇന്നലെകളില്ലാതെ, പ്രണയവര്‍ണ്ണങ്ങള്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, കുടമാറ്റം, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങിയ സിനിമകളില്‍ ഇവര്‍ ഒരുമിച്ചായിരുന്നു അഭിനയിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ഇരുവരുടെ വരവ് എങ്ങനെയായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

മധു വാര്യരുടെ സിനിമ
അഭിനേതാവായാണ് തുടക്കമിട്ടതെങ്കിലും സംവിധാനത്തില്‍ താല്‍പര്യമുണ്ടെന്ന് വളരെ മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു മധു വാര്യര്‍. സിനിമയില്‍ ഒന്നുമാവാന്‍ കഴിയാതെ പോയ ചേട്ടനെക്കുറിച്ച് തുറന്നുപറഞ്ഞ് മഞ്ജു വാര്യരും എത്തിയിരുന്നു. അവസാനനിമിഷമാണ് ചേട്ടന്‍ ഈ സിനിമയിലേക്ക് തന്നെ ക്ഷണിച്ചതെന്നും താരം പറഞ്ഞിരുന്നു. ചേട്ടന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുന്നതില്‍ അതീവ സന്തോഷവതിയാണ് താനെന്നും താരം വ്യക്തമാക്കിയിരുന്നു.

മമ്മൂട്ടിക്കൊപ്പം
സിനിമയിലെത്തി വര്‍ഷങ്ങളേറെയായെങ്കിലും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. ആ സ്വപ്‌നവും പൂവണിയുകയാണ് ഇപ്പോള്‍. ദി പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്. മമ്മൂട്ടിക്ക് പിന്നാലെയായാണ് മഞ്ജു വാര്യരും ചിത്രത്തിലേക്ക് ജോയിന്‍ ചെയ്തത്. സ്‌റ്റൈലിഷ് ലുക്കിലുള്ള താരങ്ങളുടെ ചിത്രങ്ങളും ഇതിനകം തന്നെ വൈറലായി മാറിയിരുന്നു.

ലളിതം സുന്ദരം
ലളിതം സുന്ദരമെന്ന പേരാണ് ചിത്രത്തിന് നല്‍കുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഫെബ്രുവരി 5ന് വൈകിട്ട് 5ന് മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നാണ് സിനിമയുടെ ടൈറ്റില്‍ ലോഞ്ച് നടത്തുന്നത്. പ്രമോദ് മോഹനാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. മഞ്ജു വാര്യര്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ സിനിമ കൂടിയാണിത്.


Click it and Unblock the Notifications