വിമര്‍ശനങ്ങള്‍ കാര്യമായി ബാധിക്കാറില്ല!മമ്മൂക്കയ്‌ക്കൊപ്പമുളള സിനിമയ്ക്കായി കാത്തിരിക്കുന്നു! മഞ്ജു

By Midhun Raj

മഞ്ജു വാര്യരുടെ സിനിമകള്‍ക്കൊല്ലം മികച്ച സ്വീകാര്യത മലയാളി പ്രേക്ഷകര്‍ നല്‍കാറുണ്ട്. തിരിച്ചുവരവില്‍ ശ്രദ്ധേയ ചിത്രങ്ങള്‍ ചെയ്തുകൊണ്ടാണ് നടി മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്നത്. സൂപ്പര്‍താര ചിത്രങ്ങളിലും കേന്ദ്രകഥാപാത്രമായും മഞ്ജു ധാരാളമായി അഭിനയിച്ചിരുന്നു. ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രശംസ നേടിയെടുക്കാനും നടിക്ക് സാധിച്ചിരുന്നു.

നായകനടന്‍മാര്‍ക്കൊപ്പം മല്‍സരിച്ചുളള അഭിനയമാണ് മഞ്ജു എപ്പോഴും കാഴ്ചവെക്കാറുളളത്. മോഹന്‍ലാലിന്റെ നായികയായുളള ലൂസിഫറാണ് മഞ്ജുവിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. സിനിമ റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ഒരഭിമുഖത്തില്‍ വിമര്‍ശനങ്ങള്‍ തന്നെ കാര്യമായി ബാധിക്കാറില്ലെന്ന് മഞ്ജു തുറന്നുപറഞ്ഞിരുന്നു. ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം പറഞ്ഞത്.

ലൂസിഫറിലെ പ്രിയദര്‍ശിനി

ലൂസിഫറിലെ പ്രിയദര്‍ശിനി

ലൂസിഫറില്‍ പ്രിയദര്‍ശിനി രംദാസ് എന്ന കഥാപാത്രമായിട്ടാണ് മഞ്ജു വാര്യര്‍ അഭിനയിച്ചിരിക്കുന്നത്. നടിയുടെതായി പുറത്തിറങ്ങിയ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ലൂസിഫറിന്റെതായി പുറത്തിറങ്ങിയ കിടിലന്‍ ട്രെയിലറിലും നടി തിളങ്ങി. ലൂസിഫറില്‍ ശക്തമായൊരു കഥാപാത്രമായിട്ടാണ് മഞ്ജു എത്തുന്നതെന്ന് നേരത്തെ ട്രെയിലറില്‍ നിന്നും സൂചന ലഭിച്ചിരുന്നു. ഒടിയന് ശേഷം മോഹന്‍ലാലിന്റെ നായികയായി മഞ്ജു വീണ്ടും എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

മഞ്ജു വാര്യര്‍ പറഞ്ഞത്

മഞ്ജു വാര്യര്‍ പറഞ്ഞത്

ലൂസിഫര്‍ റിലീസിനോടനുബന്ധിച്ച് നടന്ന ഒരഭിമുഖത്തിലായിരുന്നു വിമര്‍ശനങ്ങള്‍ തന്നെ കാര്യമായി ബാധിക്കാറില്ലെന്ന കാര്യം നടി തുറന്നുപറഞ്ഞത്. അനുഭവങ്ങളില്‍ നിന്നും പഠിക്കുന്നയാളാണ് ഞാന്‍. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. വിമര്‍ശനങ്ങള്‍ കാര്യമായി ബാധിക്കാറില്ല. ജോലി ആത്മാര്‍ത്ഥമായിട്ടാണ് സ്വയം ചെയ്യുന്നതെന്ന് ഉറപ്പുണ്ടെങ്കില്‍ ആളുകള്‍ ചൂണ്ടിക്കാണിക്കുന്ന തെറ്റുകള്‍ കോമണ്‍സെന്‍സ് ഉപയോഗിച്ച് തിരിച്ചറിയാന്‍ കഴിയും.

മമ്മൂക്കയോടൊപ്പം ഇതുവരെ

മമ്മൂക്കയോടൊപ്പം ഇതുവരെ

മമ്മൂക്കയോടൊപ്പം ഇതുവരെ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെന്നും അങ്ങനെയൊരു അവസരം ലഭിക്കുമെന്നാണ് കരുതുന്നതെന്നും മഞ്ജു പറയുന്നു. നല്ല സിനിമകള്‍ ചെയ്യാനാണ് ആഗ്രഹം. ഇനിയും അതിന് സമയമുണ്ടെന്ന് കരുതുന്നു. കിട്ടുന്ന കഥാപാത്രങ്ങള്‍ക്കായി ചെയ്യാവുന്നതിന്റെ പരാമവധി ചെയ്യാന്‍ ശ്രമിക്കും.മഞ്ജു പറയുന്നു.

സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്കൊപ്പം

സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്കൊപ്പം

മോഹന്‍ലാലിനെ പോലുളള വലിയ താരങ്ങളുടെ ചിത്രങ്ങളില്‍ പോലും ശക്തമായ കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ട്. ഇത്തരം കഥാപാത്രങ്ങള്‍ക്കും ഗസ്റ്റ് റോളുകള്‍ക്കുമായിട്ടാണ് ഇപ്പോള്‍ വിളിക്കാറുളളത്. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്കൊപ്പം തന്നെ കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിലും സന്തോഷവതിയാണ്. മികച്ച അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു.

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട്

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട്

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട് ജനങ്ങളിഷ്ടപ്പെടുന്ന കൂട്ടുകെട്ടാണ്. അതില്‍ ഭാഗമാകാന്‍ ആരാണ് ആഗ്രഹിക്കാതിരിക്കുകയെന്നും നടി പറയുന്നു. അതേസമയം ലൂസിഫറിനു പുറമെ മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും മഞ്ജു വാര്യര്‍ അഭിനയിക്കുന്നുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. മരക്കാറിനു പുറമെ ധനുഷിനൊപ്പമുളള അസുരന്‍,സന്തോഷ് ശിവന്റെ ജാക്ക് ആന്‍ഡ് ജില്‍ തുടങ്ങിയ സിനിമകളും മഞ്ജു വാര്യരുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X