»   » മമ്മൂക്ക അതിനുള്ള അനുവാദം തരും എന്ന പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണെന്ന് മഞ്ജു.. എന്തിന്?

മമ്മൂക്ക അതിനുള്ള അനുവാദം തരും എന്ന പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണെന്ന് മഞ്ജു.. എന്തിന്?

By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിന്റെ സൂപ്പര്‍ ലേഡിയാണ് മഞ്ജു വാര്യര്‍. മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി, ദിലീപ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങി മഞ്ജു വന്ന കാലത്തുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കുമൊപ്പവുമൊക്കെ അഭിനയിച്ചെങ്കിലും മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ മാത്രം ഇതുവരെ അവസരം ലഭിച്ചിട്ടില്ല.

ഹല്ല പിന്നെ, സിനിമ ഉണ്ടെങ്കില്‍ അഭിനയിക്കും, ഇല്ലെങ്കിലും സന്തോഷമായിരിയ്ക്കുമെന്ന് ഭാവന

പണ്ടും ഇപ്പോഴും മെഗാസ്റ്റാര്‍ മമ്മൂട്ടിയില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്. ഒന്നിച്ചഭിനയിക്കുന്നത് പോട്ടെ. ഇരുവരും ഒന്നിച്ച് ഒരു ഫ്രെയിമില്‍ പോലും എത്തിയിട്ടില്ല. കൂടെ അഭിനയിക്കുന്നതിന് മമ്മൂട്ടി അനുവാദം നല്‍കുന്നതും കാത്ത് പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ് താന്‍ എന്ന് മഞ്ജു പറയുന്നു.

എല്ലാ പെണ്‍കുട്ടികളെയും പോലെ സമാന്തയും, ഭര്‍ത്താവിനെ കിട്ടിയപ്പോള്‍ അച്ഛനെ ഉപേക്ഷിച്ചു!!

ഏറ്റവും വലിയ ആഗ്രഹം

മമ്മൂക്കയോടൊപ്പം അഭിനയിക്കുന്ന എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണെന്ന് മഞ്ജു വാര്യര്‍ പറയുന്നു. പണ്ടും മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ വലിയ ഇഷ്ടമായിരുന്നു. എന്നാല്‍, അന്നത് നടന്നില്ല.

കാത്തിരിയ്ക്കുന്നു

തിരിച്ചു വന്നിട്ട് ഇത്രയായിട്ടും ഒരിക്കല്‍ പോലും അതിനു കഴിഞ്ഞിട്ടില്ല. ഇപ്പോഴും ഏറെ ആഗ്രഹത്തോടെ ഞാന്‍ കാത്തിരിക്കുകയാണ്, മമ്മൂക്കയെന്ന മഹാനടന്റെ ഒപ്പം ഒരു ഫ്രെയിമില്‍ നില്‍ക്കാന്‍- മഞ്ജു പറയുന്നു.

മമ്മൂട്ടി ആ അനുവാദം തരട്ടെ

ആ ഭാഗ്യം ഒന്നു വേറെ തന്നെയാണ്. ഇത്ര നന്നായി സൗന്ദര്യം സൂക്ഷിക്കുന്ന, ഹാന്‍സം ആയ മെഗാസ്റ്റാര്‍ വേറെ ആരുണ്ട്. അങ്ങനെയൊരു സിനിമ ആരെങ്കിലും സൃഷ്ടിക്കട്ടെ, കൂടെ അഭിനയിക്കാനുള്ള അനുവാദം മമ്മൂക്ക തരട്ടെ, ജീവിതത്തില്‍ ഏറ്റവും പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുന്ന ഭാഗ്യമാണത്- മഞ്ജു പറഞ്ഞു

മമ്മൂട്ടി അനുവദിക്കാത്തതിന് കാരണം

പണ്ട് മഞ്ജുവിനൊപ്പം അഭിനയിക്കുന്ന കാലത്ത് പറ്റിയ കഥ ഇല്ലാത്തതിനാലാണ് മമ്മൂട്ടി കൂടെ അഭിനയിക്കാതിരുന്നത്. എന്നാല്‍ മടങ്ങിവരവില്‍ മഞ്ജുവിനൊപ്പം അഭിനയിക്കില്ല എന്ന് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. ദിലീപുമായുള്ള അടുപ്പമാണ് അതിനുള്ള കാരണമായി മമ്മൂട്ടി പറഞ്ഞത്.

ലാലിനൊപ്പം മഞ്ജു

അതേ സമയം, മഞ്ജു വാര്യര്‍ ഏറ്റവു കൂടുതല്‍ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചത് മോഹന്‍ലാലിനൊപ്പമാണ്. ആറാം തമ്പുരാന്‍, കന്മദം, സമ്മര്‍ ഇന്‍ ബത്‌ലഹേം, എന്നും എപ്പോഴും തുടങ്ങിയ ചിത്രങ്ങളില്‍ ഒന്നിച്ചു. അണിയറയില്‍ ഒരുങ്ങുന്ന വില്ലന്‍, ഒടിയന്‍ എന്നീ ചിത്രങ്ങളിലും ലാലും മഞ്ജുവും ഒന്നിച്ചഭിനയിക്കുന്നു.

English summary
Manju Warrier says that she is eagerly waiting to act with Mammootty
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam