കാലിൽ ചിലങ്ക അണിഞ്ഞ് മ‍ഞ്ജു! കുച്ചിപ്പുടി ചിത്രങ്ങൾ വൈറലാകുന്നു

അഭിനേത്രി എന്നതിലുപരി മികച്ച നർത്തകി കൂടിയണ് മഞ്ജു വാര്യർ. സിനിമ തിരക്കുകൾക്കിടയിലും മ‍ഞ്ജി നൃത്ത പരിപാടികൾക്കായി സമയം കണ്ടെത്താറുണ്ട്. താരത്തിന്റെ സിനിമയിലൂടെയുള്ള രണ്ടാം വരവ് പോലും നൃത്തത്തിലൂടെയായിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ചിലങ്ക അണിഞ്ഞ ചിത്രങ്ങളാണ്. കഴിഞ്ഞ ദിവസം ബഹ്റിനിൽ കേരള സമാജം സംഘടിപ്പിച്ച നൃത്ത പരിപടിയുടെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. കുച്ചിപ്പുടി അവതരിപ്പിക്കുന്ന ചിത്രങ്ങളാണ് ഇത്. ബെഹ്റിനിലെ കേരള സമാജത്തിന്റെ അണിയറ പ്രവർത്തകരോടും താരം നന്ദി അറിയിച്ചിട്ടുണ്ട്.

 manju warrier

2019 മഞ്ജുവിന്റെ കരിയറിൽ ഒരുപാട് ഹിറ്റ് സമ്മാനിച്ച വർഷമായിരുന്നു. കുറെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ ഈ കൊല്ലം താരത്തിന് കഴിഞ്ഞിരുന്നു . തമിഴിലും താരം അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ധനുഷ് ചിത്രമായ അസുരനിസൂടെയാണ് മഞ്ജു കോളിവുഡിൽ അരങ്ങേറ്റത്തിന് എത്തിയത്. ചിത്രത്തിലെ പച്ചയമ്മ എന്ന കഥാപാത്രം തമഴ് പ്രേക്ഷകർ നെഞ്ചിലേറ്റുകയായിരുന്നു.

മോളിവുഡ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് പ്രതി പൂവൻ കോഴി എന്ന ചിത്രത്തിനു വേണ്ടിയാണ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാധുരി എന്ന സെയിൽസ് ഗേളായിട്ടാണ് താരം എത്തുന്നത്. മഞ്ജുവനിന്റെ കരിൽറിൽ ബ്രേക്ക് നൽകിയ സംവിധായകനായിരുന്നു റോഷൻ ആൻഡ്രൂസ്. ഇന്നും റോഷൻ ആൻഡ്രൂസ് ചിത്രമായ ഹൗ ഓൾഡ് ആർ യു വും നിരുപമയും പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമാണ്. പ്രതി പൂവൻ കോഴിയും പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഞ്ജു വാര്യർ ചിത്രമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X