മഞ്ജു വാര്യർ ബിക്കിനിയിട്ട് വരുമോ? പോസ്റ്റർ കണ്ട് തെറ്റിദ്ധരിച്ച് വിമര്‍ശകർ! ഫൂട്ടേജ് ഫസ്റ്റ് ലുക്ക് വൈറൽ

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായി വാഴുന്ന നടി മഞ്ജു വാര്യരുടെ സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയിലേക്കുള്ള തിരിച്ചുവരവിന് ശേഷം വേറിട്ട കഥാപാത്രങ്ങളാണ് മഞ്ജു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഏറ്റവും പുതിയതായി ഫൂട്ടേജ് എന്ന സിനിമയുടെ വിശേഷങ്ങളാണ് പുറത്ത് വരുന്നത്.

മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന പുത്തന്‍ സിനിമയാണ് ഫൂട്ടേജ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. മഞ്ജുവടക്കമുള്ള താരങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രം കണ്ടതോടെ ആരാധകരും ഞെട്ടിയിരിക്കുകയാണ്.

manju-warrier

അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്‌സ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമയാണ് ഫൂട്ടേഡ്. ചിത്രത്തില്‍ വിശാഖ് നായര്‍, ഗായത്രി അശോക് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'എല്ലാ വാതിലിനു പിന്നിലും നിങ്ങളുടെ ഭാവനയ്ക്കപ്പുറമുള്ള ഒരു ലോകമുണ്ട്.' എന്നാണ് പോസ്റ്ററിന് മഞ്ജു എഴുതിയ ക്യാപ്ഷന്‍. അതേ സമയം പോസ്റ്ററില്‍ ഒരു ബെഡ്‌റൂമില്‍ നിന്നുള്ള രംഗമാണ് കാണിച്ചിരിക്കുന്നത്. നടന്‍ വിശാഖ് നായര്‍ നായികയുടെ നെഞ്ചില്‍ തലചായ്്ച്ച് നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്. മാത്രമല്ല ഇരുവരും വസ്ത്രം ധരിച്ചിട്ടില്ലെന്ന് തോന്നിപ്പിക്കുന്ന ചിത്രവുമാണ്.

ഒറ്റനോട്ടത്തില്‍ പോസ്റ്ററിലുള്ളത് മഞ്ജു വാര്യരാണെന്ന് തോന്നിപ്പിക്കുമെന്നാണ് നടിയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകളില്‍ പറയുന്നത്. എന്നാല്‍ പോസ്റ്ററില്‍ വിശാഖിനൊപ്പം നടി ഗായത്രി അശോകാണ്. മഞ്ജു വാര്യര്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തതിന് പിന്നാലെ അത് നടിയാണെന്ന് കരുതി ചിലര്‍ മഞ്ജുവിനെ പ്രശംസിച്ച് കൊണ്ട് വന്നപ്പോള്‍ മറ്റ് ചിലര്‍ നടിയെ മോശമാക്കി കൊണ്ടുള്ള കമന്റുകളും പങ്കുവെച്ചിട്ടുണ്ട്.

manju-warrier

മഞ്ജു വാര്യര്‍ ഗംഭീരമാക്കുകയാണെന്നാണ് ഭൂരിഭാഗം ആരാധകരും പറയുന്നത്. പ്രേക്ഷകരുടെ ഹൃദയത്തില്‍ എന്നും തങ്ങിനില്‍ക്കുന്ന സിനിമകളാണ് നിങ്ങള്‍ എപ്പോഴും തിരഞ്ഞെടുക്കുന്നത്. ചില വിഷയങ്ങളെക്കുറിച്ചുള്ള അവബോധത്തിലേക്ക് വെളിച്ചം വീശുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു സിനിമ പോലെയാണ് ഇതും കാണുന്നത്. ഈ ചിത്രം കാണാന്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആകാംഷ നല്‍കി കഴിഞ്ഞു. ഇനി കൂടുതല്‍ വിശേഷങ്ങള്‍ അറിയണമെന്നുണ്ട്. തുടങ്ങി സിനിമയെ പറ്റിയുള്ള ആകാംഷകള്‍ പറഞ്ഞാണ് കൂടുതല്‍ ആളുകളും കമന്റിട്ടിരിക്കുന്നത്. എന്നാല്‍ ചിത്രത്തിലുള്ള ബാക്ക്ഗ്രൗണ്ട് ചിത്രം കണ്ടതില്‍ അശ്ലീലത കണ്ടെത്തിയാണ് മറ്റ് ചിലരെത്തിയിരിക്കുന്നത്.

ഞാന്‍ ആ നടന്‍ ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണ്. ഹോട്ട് ആണല്ലോ ചേച്ചി. ഒരു ബിക്കിനി സീന്‍ കൂടി പ്രതീക്ഷിക്കുകയാണ്... തുടങ്ങി നിരവധി കമന്റുകളാണ് മഞ്ജുവിന്റെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്. മഞ്ജു വാര്യര്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്‌തെന്നും വെച്ച് അത് മഞ്ജു വാര്യര്‍ സിനിമ ആവുമോ എന്നാണ് ആരാധകരുടെ ചോദ്യം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X