മഞ്ജു വാര്യര്‍ ഇത്രയും സുന്ദരിയായിരുന്നോ? ജാക്ക് ആന്‍ഡ് ജില്ലിലെ ചിത്രം കണ്ട ആരാധകരുടെ ചോദ്യം!

ലേഡി സൂപ്പര്‍ സ്റ്റായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കാറുള്ളത്. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരത്തിന് തുടക്കം മുതലേ തന്നെ മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. സാക്ഷ്യത്തിലൂടെയായിരുന്നു അരങ്ങേറ്റം. തുടര്‍ന്നിങ്ങോട്ട് നിരവധി കഥാപാത്രങ്ങള്‍. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെത്തി നില്‍ക്കുകയാണ് താരത്തിന്റെ സിനിമാജീവിതം. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. രണ്ടാംവരവില്‍ ലഭിച്ച കഥാപാത്രങ്ങളും വ്യത്യസ്തമായവയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന താരം പങ്കുവെക്കുന്ന പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറാറുള്ളത്. കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ജാക്ക് ആന്‍ഡ് ജില്ലിലെ ലുക്കെന്നായിരുന്നു താരം കുറിച്ചത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത സിനിമയില്‍ പ്രധാന വേഷത്തില്‍ താരം എത്തുന്നുണ്ട്. നിമിഷനേരം കൊണ്ട് വൈറലായി മാറിയ ചിത്രത്തിന് കീഴില്‍ നിരവധി പേരാണ് കമന്റ്ുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇത്രയും സുന്ദരിയായിരുന്നോ താരമെന്ന അത്ഭുതമായിരുന്നു ചിലര്‍ക്ക്. മറ്റ് ചിലരാവട്ടെ രവിവര്‍മ്മ വരച്ച ചിത്രം പോലെയാണെന്നായിരുന്നു പറഞ്ഞത്.

Manju Warrier

Recommended Video

ലാലേട്ടനോടൊപ്പം മാത്രം അഭിനയിക്കുന്ന മഞ്ജു

ഈ ചിത്രം കണ്ട് അസൂയ തോന്നുന്നുവെന്ന് പറഞ്ഞവരും കുറവല്ല. ഈ സിനിമയുടെ റിലീസിനായി കാലമേറെയായി കാത്തിരിക്കാന്‍ തുടങ്ങിയിട്ടെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. മഞ്ജു വാര്യര്‍ എവിടെയും താരമാണെന്നും ആര്‍ക്കും അസൂയ തോന്നുന്ന തരത്തിലുള്ള വളര്‍ച്ചയാണ് താരത്തിന്റേതെന്നുമായിരുന്നു ഒരാളുടെ കമന്റ്. കാളിദാസ് ജയറാമും സൗബിന്‍ ഷാഹിറും ജാക്ക് ആന്‍ഡ് ജില്ലില്‍ അഭിനയിക്കുന്നുണ്ട്. പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന തരത്തിലുള്ള ചിത്രം തന്നെയായിരിക്കും ഇതെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X