ഒരുവേദിയില്‍ രണ്ട് അവാര്‍ഡുകള്‍! ഇത്രയും സന്തോഷം ഇതാദ്യമാണെന്ന് മഞ്ജു വാര്യര്‍! പോസ്റ്റ് വൈറല്‍!

പ്രേക്ഷകര്‍ക്ക് ഏരെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മഞ്ജു വാര്യര്‍. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരത്തെ തുടക്കം മുതല്‍ത്തന്നെ മലയാള സിനിമ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങളും തന്നില്‍ ഭദ്രമായിരിക്കുമെന്ന് തെളിയിച്ചായിരുന്നു താരം മുന്നേറിയത്. കരിയറില്‍ ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേര് ചോദിച്ചാല്‍ കൃത്യമായുള്ള മറുപടിയും താരത്തിനുണ്ട്. മലയാളത്തിലെ ആദ്യ 100 കോടി, 200 കോടി ചിത്രത്തിലെ നായികയെന്ന നേട്ടവും ഈ താരത്തിന് സ്വന്തമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലൂടെയായിരുന്നു താരത്തിന് ഈ നേട്ടം സ്വന്തമായത്.

പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തെയായിരുന്നു ലൂസിഫറില്‍ താരം അവതരിപ്പിച്ചത്. പതിവില്‍ നിന്നും മാറിയുള്ള വരവിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. സിനിമയിലെത്തി വര്‍ഷങ്ങളേറെയായെങ്കിലും ഇത്തവണയായിരുന്നു താരം തമിഴില്‍ അഭിനയിച്ചത്. ധനുഷ്-വെട്രിമാരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ അസുരനിലൂടെയായിരുന്നു അത് സംഭവിച്ചത്. തനിക്കേറെ പ്രിയപ്പെട്ടവര്‍ക്കൊപ്പം തുടക്കം കുറിക്കാനായതില്‍ സന്തോഷമുണ്ടെന്നായിരുന്നു താരം പറഞ്ഞത്. തമിഴകത്തേക്കെത്തിയ താരത്തിന് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. പച്ചിയമ്മ എന്നായിരുന്നു കഥാപാത്രത്തിന്‍രെ പേര്. കരിയര്‍ ബ്രേക്ക് ചിത്രമായി അസുരന്‍ മാറിയേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു.

Manju Warrier

അസുരനും ലൂസിഫറും തനിക്ക് സമ്മാനിച്ച സൗഭാഗ്യത്തെക്കുറിച്ച് വാചാലയായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ഇതാദ്യമായി ഒരുവേദിയില്‍ രണ്ട് പുരസ്‌കാരം നേടിയതിനെക്കുറിച്ചായിരുന്നു മഞ്ജു വാര്യര്‍ വാചാലയായത്. ബിഹൈന്‍ഡ് വുഡ്‌സിന്‍രെ അവാര്‍ഡിനെക്കുറിച്ചായിരുന്നു താരം കുറിച്ചത്. അസുരനും ലൂസിഫറിനും പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരേയും താനോര്‍ക്കുന്നുവെന്നും മഞ്ജു വാര്യര്‍ കുറിച്ചിട്ടുണ്ട്. റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ പ്രതിപൂവന്‍കോഴിയാണ് ഇനി താരത്തിന്റേതായി തിയേറ്ററുകളിലേക്ക് എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X