»   » കല്ല്യാണിന്റെ ഗുണമേന്‍മയെക്കാള്‍ ഞങ്ങള്‍ നിങ്ങളുടെ നന്‍മയില്‍ വിശ്വസിക്കുന്നു.

കല്ല്യാണിന്റെ ഗുണമേന്‍മയെക്കാള്‍ ഞങ്ങള്‍ നിങ്ങളുടെ നന്‍മയില്‍ വിശ്വസിക്കുന്നു.

Posted By: Nihara
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയയില്‍ മഞ്ജു വാര്യരാണ് താരം. വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ വന്‍ ആരാധക പിന്തുണയാണ് താരത്തിന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. കല്ല്യാണ്‍ ജ്വല്ലറി ഉദ്ഘാടനത്തിനിടെയുള്ള ചിത്രങ്ങള്‍ താരം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിന് കീഴില്‍ നിരവധി കമന്റുകളാണ് വന്നിട്ടുള്ളത്.

അഭിനയത്തിനുമപ്പുറത്ത് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും സജീവമാണ് മഞ്ജു ഇപ്പോള്‍. അവശത അനുഭവിക്കുന്ന നിരവധി പേര്‍ക്ക് സാന്ത്വനമേകാന്‍ മലയാളത്തിന്റെ സ്വന്തം അഭിനേത്രിക്ക് കഴിഞ്ഞു. താരത്തിനോടുള്ള ഇഷ്ടത്തിന് തെല്ലും കുറവു വന്നിട്ടില്ലെന്ന് തെളിയിക്കുന്ന തരത്തിലുള്ള ആരാധക പിന്തുണയാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ചു കൊണ്ടിരിക്കുന്നത്.

പുട്ടുകടക്കാരന്‍ ഇതൊക്കെ കാണുന്നുണ്ടോ ആവോ

ആ പുട്ടുകടക്കാരന്‍ ഇതൊക്കെ കാണുന്നുണ്ടോ ആവോ, തകര്‍ക്കാനോ തളര്‍ത്താനോ ആവില്ല മലയാളത്തിന്റെ മലയാളത്തിന്റെ മഹാനടിയെയും അവരോടുള്ള മലയാളിയുടെ വിശ്വാസത്തെയും. മഞ്ജു വാര്യരുടെ ഫോട്ടോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റാണിത്.

നിങ്ങളാണ് താരം

നിങ്ങള്‍ എല്ലാം കൊണ്ടും എല്ലാരേക്കാളും മുന്നിലാണ്. കല്ല്യാണിന്റെ ഗുണമേന്‍മയെക്കാള്‍ ഞങ്ങള്‍ നിങ്ങളുടെ നന്‍മയില്‍ വിശ്വസിക്കുന്നു.

എത്ര മറച്ചുവെച്ചാലും ഉയിര്‍ത്തെഴുന്നേല്‍ക്കും

പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന് 14 വര്‍ഷം മുന്‍പ് ഇറങ്ങിപ്പോവുകയായിരുന്നു. ഇപ്പോള്‍ കൂടുതല്‍ തേജസ്സോടെ തിരിച്ചു വന്നിരിക്കുന്നു. ചില കാര്യങ്ങള്‍ അങ്ങനെയാണ് എത്ര മറച്ചുവെച്ചാലും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നാണ് മറ്റൊരു ആരാധകന്‍ കമന്റിട്ടിരിക്കുന്നത്.

തിരിച്ചുവരവില്‍ സന്തോഷിച്ച് ആരാധകര്‍

ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായ മഞ്ജു വാര്യരുടെ തിരിച്ചുവരവില്‍ ആരാധകര്‍ ഏറെ സന്തുഷ്ടരാണ്. നല്ല കഥാപാത്രങ്ങള്‍ താരത്തെ കാത്തിരിക്കുന്നുണ്ടെന്നാണ് മറ്റൊരു ആരാധകന്റെ കണ്ടെത്തല്‍.

ചേച്ചി പൊളിച്ചു

കിടിലന്‍ ലുക്കിലാണ് പ്രമുഖ ജ്വല്ലറിയുടെ ഉദ്ഘാടനത്തിനായി മഞ്ജു വാര്യര്‍ എത്തിയത്. ചേച്ചി പൊളിച്ചു, ചേച്ചിയാണ് താരമെന്നാണ് സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ പറയുന്നത്.

ജനപ്രിയ നായകനെതിരെ രൂക്ഷ വിമര്‍ശനം

നേരിട്ട് പേരെടുത്തു പറയാതെയാണ് മഞ്ജു വാര്യരുടെ ആരാധകര്‍ ജനപ്രിയനായകനെതിരെ വിമര്‍ശനം നടത്തുന്നത്. അത്തരത്തിലുള്ള കമന്റുകള്‍ ഇടുന്നവരോട് ആ വിഷയം ഇവിടെ ചര്‍ച്ച ചെയ്ത് താരത്തെ ശല്യപ്പെടുത്തരുതെന്നും ആരാധകര്‍ കുറിച്ചിട്ടുണ്ട്.

മഞ്ജു വാര്യരുടെ ഫേസ് ബുക്ക് പേജ് കാണാം

English summary
Manju Warrier gets high support from social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam