ഹൊറര്‍ ത്രില്ലറുമായി മഞ്ജുവും സണ്ണി വെയ്‌നും! സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു

By Midhun Raj

പ്രതി പൂവന്‍ കോഴിക്ക് പിന്നാലെ മഞ്ജു വാര്യരുടെതായി അണിയറയില്‍ ഒരുങ്ങുന്നത് ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ്. മഞ്ജുവിനൊപ്പം സണ്ണി വെയ്‌നാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. നവാഗതരായ രഞ്ജീത് കമല ശങ്കര്‍, സലീല്‍ വി തുടങ്ങിയവരാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചതുര്‍ മുഖം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

manju warrier-sunny wayne

അലന്‍സിയറും ചിത്രത്തില്‍ ഒരു കഥാപാത്രമായി എത്തുന്നു. ആമേനിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ അഭിനന്ദന്‍ രാമാനുജനാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. മനോജ് എഡിറ്റിങ്ങും ഡാവന്‍ വിന്‍സെന്റ് സംഗീതവും നിര്‍വ്വഹിക്കുന്നു. ജിസ് ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ് തോമസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

മഞ്ജു വാര്യരും സണ്ണി വെയ്‌നും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ചതുര്‍മുഖം. 'ദി ഹിഡെന്‍ ഫേസ്' എന്നാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. അതേസമയം തന്നെ മമ്മൂട്ടിയുടെ നായികയായുളള മഞ്ജുവിന്റെ സിനിമയും അണിയറയില്‍ ഒരുങ്ങുകയാണ്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.

Read more about: manju warrier sunny wayne
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X