»   » ഇനി ഞാന്‍ അരികിലുണ്ടാകും: മഞ്ജു വാര്യര്‍

ഇനി ഞാന്‍ അരികിലുണ്ടാകും: മഞ്ജു വാര്യര്‍

Posted By:
Subscribe to Filmibeat Malayalam

എവിടെയും മഞ്ജു മയമാണിപ്പോള്‍, ചാനലുകളും, അച്ചടിമാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയയിലും എന്നുവേണ്ട മഞ്ജു ക്യാമറയ്ക്ക് മുന്നില്‍ തിരിച്ചെത്തിയത് എല്ലാവരും ആഘോഷിക്കുകയാണ്. പൊതുവേ മലയാളത്തിലെ അധികം നടിമാര്‍ക്കൊന്നും രണ്ടാം വരവില്‍ ഇത്രവലിയ സ്വീകരണം ലഭിയ്ക്കാറില്ല. ഈ സ്‌നേഹത്തിനും സ്വീകരണത്തിനും നന്ദി പറയാനും മഞ്ജു മടിയ്ക്കുന്നില്ല.

അമിതാഭ് ബച്ചനൊപ്പമുള്ള പരസ്യ ചിത്രീകരണത്തിന്റെ ആദ്യ ദിവസം കഴിഞ്ഞപ്പോള്‍ത്തന്നെ അതിന്റെ അനുഭവങ്ങള്‍ മഞ്ജു ഫേസ്ബുക്കിലൂടെ പങ്കുവെച്ചു, വെറുതേ എഴുതി പങ്കുവെയ്ക്കുകയല്ല ഉണ്ടായത്. വീഡിയോ എടുത്ത് പ്രസീദ്ധീകരിച്ചാണ് പുതിയ വിശേഷങ്ങള്‍ അറിയിക്കുന്നതിനൊപ്പം മഞ്ജു തന്റെ നന്ദിയും സ്‌നേഹവും പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. അയ്യായിരത്തിലേറെ കമന്റുകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. മിക്കതും മഞ്ജുവിന് നന്മകള്‍ നേരുന്നതും തുടര്‍ന്ന് അഭിനയിക്കണമെന്ന് ആവശ്യപ്പെടുന്നവയുമാണ്.

മഞ്ജു ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയപ്പോഴും പിന്നീട് വെബ്‌സൈറ്റ് തുടങ്ങിയപ്പോഴുമെല്ലാം വലിയ പ്രതികരണമാണ് ജനങ്ങളില്‍ നിന്നുണ്ടായത്. ഫേസ്ബുക്കിലെ ആദ്യ വീഡിയോയ്ക്കും കിട്ടി ഇതേ സ്വീകരണം. ആയിരക്കണക്കിന് ആളുകള്‍ വീഡിയോ ലൈക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. വീഡിയോ പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളിലാണ് ഇത്രയും ഊഷ്മളമായ പ്രതികരണം ലഭിച്ചിരിക്കുന്നത്.

താന്‍ അഭിനയം നിര്‍ത്തിയ കാലത്തേപ്പോലെയല്ല ഇന്നത്തെ കാലമെന്നും വളര്‍ന്നുകഴിഞ്ഞ ലോകത്തിന് മുന്നില്‍ പ്രേക്ഷകരുമായി കൂടുതല്‍ ബന്ധം പുലര്‍ത്താന്‍ നല്ലത് ഇന്റര്‍നെറ്റ് എന്ന മാധ്യമം തന്നെയാണെന്ന് മനസിലാക്കിയാണ് താന്‍ വെബ് സൈറ്റ് തുടങ്ങുകയും ഫേസ്ബുക്കില്‍ സജീവമാവുകയും ചെയ്തതെന്ന് വീഡിയോയില്‍ മഞ്ജു പറയുന്നുണ്ട്.

ഇത്രയും നാള്‍ തനിയ്ക്കിത്രയേറെ സ്‌നേഹം തന്ന മലയാളികളോട് നന്ദിയും സ്‌നേഹവും പ്രകടിപ്പിക്കുമ്പോള്‍തന്നെ ഇതെല്ലാം ഞാന്‍ നിങ്ങള്‍ക്ക് തിരിച്ചുതരുമെന്ന് പറഞ്ഞ് ഇനി ക്യാമറയുടെയും വെള്ളിവെളിച്ചത്തിന്റെയും ലോകത്തുനിന്നും മടങ്ങിപ്പോകില്ലെന്നൊരു സൂചനകൂടി മഞ്ജു നല്‍കുന്നുണ്ട്. ഒട്ടും പ്രതീക്ഷിക്കാതെ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയ താന്‍ ഇനിയെന്നും നിങ്ങളോടൊപ്പമുണ്ടാകുമെന്നാണ് മഞ്ജു പറയുന്നത്.

English summary
Every thing surrounding Manju Warrier is greeted with great cheers in Kerala.So is her face book page which went viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam