മറഞ്ഞുനിന്ന് പേടിപ്പിക്കില്ല! ഹൊറര്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് മഞ്ജു വാര്യര്‍!
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായ മഞ്ജു വാര്യര്‍ ഇതാദ്യമായി ഒരു ഹൊറര്‍ ചിത്രത്തില്‍ അഭിനയിക്കുകയാണ്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി മുന്നേറുന്ന താരത്തില്‍ ഈ കഥാപാത്രമാവും ഭദ്രമാവുമെന്നാണ് ആരാധകര്‍ പറയുന്നത്. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരത്തിന് തുടക്കം മുതലേ ശക്തമായ പിന്തുണയായിരുന്നു ലഭിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുകയായിരുന്നു താരം. രണ്ടാംവരവില്‍ വേറിട്ട കഥാപാത്രങ്ങളെയായിരുന്നു താരം അവതരിപ്പിച്ചത്.
ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് മഞ്ജു വാര്യര്‍. പൊതുവേദികളിലും സജീവമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ പെട്ടെന്ന് തന്നെ വൈറലാവാറുണ്ട്. കരിയറില്‍ ആദ്യമായൊരു ഹൊറര്‍ ചിത്രത്തിന്റെ ഭാഗമാവുന്നതിന്റെ സന്തോഷത്തിലാണ് താരമിപ്പോള്‍. ചതുര്‍മുഖം എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവിട്ടത്. ഹൊറര്‍ സിനിമയാണെങ്കിലും മറഞ്ഞുനിന്ന് പേടിപ്പിക്കുന്ന തരത്തിലുള്ള രീതിയല്ല ഈ സിനിമയിലുള്ളതെന്ന് മഞ്ജു വാര്യര്‍ പറയുന്നു.

ആദ്യമായിട്ടാണ് ഒരു ഹൊറര്‍ ത്രില്ലര്‍ സിനിമയുടെ ഭാഗമാകുന്നത്. അതിന്റെ ആകാംഷയുണ്ട്. ആ സിനിമ ഷൂട്ട് ചെയ്യുന്ന രീതിയും സാഹചര്യങ്ങളുമെല്ലാം വ്യത്യസ്തമാണ്. ഇതില്‍ സാധാരണ പോലെ മറഞ്ഞു നിന്ന് പേടിപ്പിക്കുന്ന പ്രേതമല്ല ഉള്ളത്. അതില്‍ പുതുമയുണ്ട്. അത് ഞാന്‍ ഏറെ ആസ്വദിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു. സലീല്‍ വിയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ആസിഫ് അലി നായകനായെത്തിയ കോഹിനൂറിന്‍റെ തിരക്കഥ ഒരുക്കിയത് ഇവരായിരുന്നു.


Click it and Unblock the Notifications