മഞ്ജു വാര്യരും നിവിന്‍ പോളിയും ഒന്നിക്കുന്നു
ഹൗ ഓള്‍ഡ് ആര്‍ യുവിന് ശേഷം മഞ്ജു വാര്യര്‍ ഇപ്പോള്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ മോഹന്‍ലാല്‍ ചിത്രത്തിലാണ് അഭിനയിക്കുന്നത്. അതിന് ശേഷം രഞ്ജിത്തിന്റെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയാകുമെന്ന് കേട്ടിരുന്നെങ്കിലും, പിന്നീട് അത് തിരുത്തി. മഞ്ജുവിന് പകരം തെന്നിന്ത്യന്‍ താരം ആന്‍ഡ്രിയ ആ വേഷം ചെയ്യുമെന്നാണ് അറിയുന്നത്.
ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, മഞ്ജുവിന്റെ അടുത്ത ചിത്രം യങ് സ്റ്റാര്‍ നിവിന്‍ പോളിയ്ക്ക് ഒപ്പമാണ്. അന്താരാഷ്ട്ര തലത്തില്‍ സംവിധായകനായും ഛായാഗ്രഹനായും പ്രശസ്തി ആര്‍ജ്ജിച്ച സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മുഖ്യ നായക വേഷത്തെ നിവിന്‍ പോളിയും നായികാ വേഷത്തെ മഞ്ജുവും കൈകാര്യം ചെയ്യും.

നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് സന്തോഷ് ശിവന്‍ വീണ്ടും മലയാളത്തിലെത്തുന്നത്. സന്തോഷ് ആദ്യം സംവിധാനം ചെയ്ത മലയാള ചിത്രം അനന്തഭദ്രമാണ്. 2005 ല്‍, പൃഥ്വിരാജും കാവ്യാ മാധവനും പ്രധാനവേഷത്തിലെത്തിയ ഈ ചിത്രം ബോക്‌സോഫീസില്‍ വന്‍ വിജയം നേടിയിരുന്നു. ഇതിനുശേഷം 2011 ല്‍ ഉറുമി എന്ന ചിത്രമൊരുക്കി. പ്രേക്ഷകരുടെ അംഗീകാരവും നിരൂപക പ്രശംസയും ഈ ചിത്രത്തിന് നേടാനായി.
എം എസ് ധോണി: ദി അണ്‍ ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തിനു ഛായാഗ്രഹണം നിര്‍വഹിച്ചു വരികയാണ് സന്തോഷ് ഇപ്പോള്‍. ഇതിനു ശേഷമായിരിക്കും പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുക. ഇപ്പോഴത്തെ വിവരം അനുസരിച്ച് നിവിന്‍ - മഞ്ജു ചിത്രം ജൂണില്‍ ആരംഭിക്കും. നിവിന്‍ - മഞ്ജു - സന്തോഷ് എന്നിവര്‍ ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയാണ് ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.


Click it and Unblock the Notifications











