മോഹന്‍ലാല്‍ ഒരു മാന്ത്രിക കണ്ണാടിയാണെന്ന് മഞ്ജു വാര്യര്‍
അടുത്തിടോ മഞ്ജു വാര്യര്‍ തനിക്ക് അടുപ്പമുള്ളവരെ കുറിച്ചും തനിക്ക് താത്പര്യം തോന്നുന്നതിനെ കുറിച്ചും തന്നെ സംബന്ധിക്കുന്നതിനെ കുറിച്ചും ഫസേ്ബുക്ക് പേജില്‍ നീണ്ട കുറിപ്പ് എഴുതാന്‍ തുടങ്ങിയിട്ടുണ്ട്. എന്നും എപ്പോഴും എന്ന പുതിയ സിനിമയെ കുറിച്ചും അതിന്റെ സംവിധായകന്‍ സത്യന്‍ അന്തിക്കാടിനെ കുറിച്ചും ഇത്തരത്തില്‍ ഒരു നീണ്ട കുറിപ്പുണ്ടായിരുന്നു.
ഇത്തവണ അത് മോഹന്‍ലാലിനെ കുറിച്ചാണ്. എന്നും എപ്പോഴും എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍, മോഹന്‍ലാലിനൊപ്പമുള്ള അനുഭവത്തെ കുറിച്ചാണ് പോസ്റ്റ്. അതില്‍ മോഹന്‍ലാലിനെ മാന്ത്രിക കണ്ണാടി എന്നാണ് നടി വിശേഷിപ്പിച്ചിരിയ്ക്കുന്നത്. മഞ്ജുവിന്റെ പോസ്റ്റ് തുടര്‍ന്ന് വായിക്കാം.

മോഹന്‍ലാല്‍ ഒരു മാന്ത്രിക കണ്ണാടിയാണെന്ന് മഞ്ജു വാര്യര്‍
ലാലേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട വാക്കാണ് വിസ്മയം എന്ന് കേട്ടിട്ടുണ്ട്. പക്ഷേ അദ്ദേഹത്തെ വിശേഷിപ്പിക്കാനും അതിനപ്പുറമൊരു വാക്കില്ലെന്ന് മഞ്ജു പറയുന്നു.

മോഹന്‍ലാല്‍ ഒരു മാന്ത്രിക കണ്ണാടിയാണെന്ന് മഞ്ജു വാര്യര്‍
എത്രയോവര്‍ഷങ്ങള്‍ക്കുശേഷമാണ് മോഹന്‍ലാലിനൊപ്പം വീണ്ടും അഭിനയിക്കുന്നതെന്ന് മഞ്ജു തന്നെ പറയുന്നു.

മോഹന്‍ലാല്‍ ഒരു മാന്ത്രിക കണ്ണാടിയാണെന്ന് മഞ്ജു വാര്യര്‍
കന്മദത്തിലും ആറാംതമ്പുരാനിലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്ക് വീരപരിവേഷമുണ്ടായിരുന്നു. പക്ഷേ എന്നും എപ്പോഴും എന്ന ചിത്രത്തില്‍ തീര്‍ത്തും സാധാരണക്കാരനായ പത്രപ്രവര്‍ത്തകനെയാണ് ലാലേട്ടന്‍ അവതരിപ്പിക്കുന്നത്.

മോഹന്‍ലാല്‍ ഒരു മാന്ത്രിക കണ്ണാടിയാണെന്ന് മഞ്ജു വാര്യര്‍
കളിയും ചിരിയും തമാശയുമൊക്കെയായി മോഹന്‍ലാലിന്റെ സ്വഭാവത്തില്‍ തന്നെ രൂപപ്പെടുത്തിയ കഥാപാത്രമാണ് എന്നും എപ്പോഴും എന്ന ചിത്രത്തിലേതെന്നാണ് മഞ്ജു പറയുന്നത്.

മോഹന്‍ലാല്‍ ഒരു മാന്ത്രിക കണ്ണാടിയാണെന്ന് മഞ്ജു വാര്യര്‍
ലാലേട്ടന്‍ ഒരു മാന്ത്രികക്കണ്ണാടിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് മഞ്ജു പറയുന്നു. തനിക്കെതിരെ നില്‍കുന്നവരിലേക്ക് തന്റെയുള്ളിലെ ദിവ്യമായ കഴിവുകളെ പ്രതിഫലിപ്പിക്കുന്ന അഭിനേതാവ്.

മോഹന്‍ലാല്‍ ഒരു മാന്ത്രിക കണ്ണാടിയാണെന്ന് മഞ്ജു വാര്യര്‍
ഈ സിനിമയില്‍ തനിക്ക് എന്തെങ്കിലും ചെയ്യാനായിട്ടുണ്ടെങ്കില്‍ അത് ലാലേട്ടനില്‍ നിന്ന് കിട്ടിയ ദൈവികമായ ഊര്‍ജത്താലാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടമെന്ന് മഞ്ജു പറയുന്നു

മോഹന്‍ലാല്‍ ഒരു മാന്ത്രിക കണ്ണാടിയാണെന്ന് മഞ്ജു വാര്യര്‍
ലാലേട്ടന്‍ പല സീനുകളും അഭിനയിക്കുമ്പോള്‍ നമ്മള്‍ അത്ഭുതപ്പെട്ടുപോകും. എങ്ങനെ കഴിയുന്നു ഇത് എന്ന അവിശ്വസനീയതയില്‍ നമ്മള്‍ അഭിനയിക്കാന്‍ മറന്നുനില്‍കും- മഞ്ജു പറഞ്ഞു

മോഹന്‍ലാല്‍ ഒരു മാന്ത്രിക കണ്ണാടിയാണെന്ന് മഞ്ജു വാര്യര്‍
ജീവിതത്തെക്കുറിച്ച് ആഴത്തിലുള്ള ചില സംഭാഷണങ്ങള്‍ ഇതിലുണ്ട്. അത്രയും നേരം വെറും വെള്ളക്കടലാസിലെ അക്ഷരങ്ങള്‍ മാത്രമായിരുന്ന അവയ്ക്ക് ലാലേട്ടന്റെ ചുണ്ടിലൂടെ പുറത്തുവന്നതോടെ ജീവന്‍വയ്ക്കുകയായിരുന്നു. പ്യൂപ്പ ചിത്രശലഭമാകുന്നതുപോലൊരു വിസ്മയം.

മോഹന്‍ലാല്‍ ഒരു മാന്ത്രിക കണ്ണാടിയാണെന്ന് മഞ്ജു വാര്യര്‍
എന്നും എപ്പോഴും എനിക്ക് തന്ന ഏറ്റവും വലിയ വിസ്മയവും മോഹന്‍ലാല്‍ എന്ന മഹാപ്രതിഭയുടെ പ്രകടനം വര്‍ഷങ്ങള്‍ക്ക് ശേഷം അരികെ നിന്ന് കാണാനായി എന്നതാണ്

Click it and Unblock the Notifications