കോഴിക്കോട് കളക്ടറോട് നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍
മഞ്ജുവിന്‌റെയും റീമ കല്ലിങ്കലിന്റെയും റാണി പത്മിനി മികച്ച പ്രതികരണത്തോടെയാണ് തിയേറ്ററുകളില്‍ മുന്നേറുന്നത്. അതിനിടയില്‍ സംവിധായകന്‍ ജൂഡ് ആന്റണി റിലീസ് ചെയ്ത ദിവസം തന്നെ ചിത്രത്തെ കുറിച്ച് മോശം പറഞ്ഞത് വാര്‍ത്തയായിരുന്നു. ഏറെ പ്രതീക്ഷയോടെ പോയതുക്കൊണ്ടാവണം ചിത്രം ഇഷ്ടപ്പെടാത്തതെന്നാണ് ജൂഡ് പറഞ്ഞത്. ഇങ്ങനൊരു പ്രതികരണത്തിന് ജൂഡിന് ആരധാകരില്‍ നിന്ന് കടുത്ത മറുപടി ലഭിക്കുകെയും ചെയ്തു.
എന്നാല്‍ റാണി പത്മിനിയെ കുറിച്ച് നല്ലത് പറഞ്ഞവരായിരുന്നു അതിലേറെയും. ആ കൂട്ടത്തില്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ പ്രശാന്ത് നായരുമുണ്ടായിരുന്നു. ഈ അടുത്ത കാലത്ത് കണ്ടതില്‍ വച്ച് ഏറ്റവും മികച്ച എന്റര്‍ടെയ്‌നാറാണ് റാണി പത്മിനി എന്നായിരുന്നു കളക്ടര്‍ പ്രശാന്ത് പറഞ്ഞത്. ക്ലാസ്സിനും മാസ്സിനും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് റാണി പത്മനി. പക്ഷേ മുന്‍വിധികള്‍ ഒന്നുമില്ലാതെ പോയി ചിത്രം കാണാണമെന്നും കളക്ടര്‍ പറഞ്ഞു.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കളക്ടറിന്റെ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞുക്കൊണ്ട് മഞ്ജു രംഗത്ത് എത്തിയിക്കുന്നു. താങ്കളെ പോലുള്ള ഒരാളില്‍ നിന്ന് കിട്ടുന്ന പ്രോത്സാഹനം സിനിമയ്ക്ക് കിട്ടിയ അംഗീകാരമാണെന്ന് മഞ്ജു പറഞ്ഞു. മഞ്ജു തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പങ്ക് വച്ചത്.

കോഴിക്കോട് കളക്ടറോട് നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍
സ്ത്രീത്വത്തിനും യുവത്വത്തിനും ഒരു പോലെ ഇഷ്ടമാകുന്ന ചിത്രമാണ് റാണി പത്മിനി എന്ന് കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു. റാണി പത്മിനി എല്ലാവരുടെയുമാകാട്ടെ എന്നാണ് ആഗ്രഹിക്കുന്നതെന്നും മഞ്ജു പറയുന്നു.

കോഴിക്കോട് കളക്ടറോട് നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍
താങ്കളെ പോലൊരാളില്‍ നിന്ന് ചിത്രത്തിന് കിട്ടുന്ന പ്രോത്സാഹനം സിനിമയ്ക്കുള്ള അംഗീകാരമാണെന്നും മഞ്ജു പറയുന്നു.

കോഴിക്കോട് കളക്ടറോട് നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍
ചിത്രത്തെ കുറിച്ച് നല്ല വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഇത്രയും നാള്‍ പ്രയത്‌നിച്ചത് സഫലമായെന്ന് തോന്നുകയണ്- മഞ്ജു വാര്യര്‍

കോഴിക്കോട് കളക്ടറോട് നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍
സംവിധായകന്‍ ആഷിക് അബുവിനെയും ചിത്രത്തിലെ അഭിനേതാക്കളായ റീമയെയും തന്നെ കുറിച്ചും നല്ലത് പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും മഞ്ജു പറഞ്ഞു.


Click it and Unblock the Notifications











