»   » ലേഡി മോഹന്‍ലാല്‍ എന്ന് വിളിച്ചപ്പോള്‍ മഞ്ജു വാര്യരുടെ പ്രതികരണം ?

ലേഡി മോഹന്‍ലാല്‍ എന്ന് വിളിച്ചപ്പോള്‍ മഞ്ജു വാര്യരുടെ പ്രതികരണം ?

By: Rohini
Subscribe to Filmibeat Malayalam

പലപ്പോഴും സിനിമകള്‍ അറിയപ്പെടുന്നത് നായകന്മാരുടെ പേരിലാണ്. അതൊരു നടിയുടെ പേരിലറിപ്പെടുക എന്നാല്‍ ചെറിയ കാര്യമല്ല. മഞ്ജു വാര്യര്‍ എന്ന നടി അതുകൊണ്ടൊക്കെയാണ് സൂപ്പര്‍ ലേഡി എന്ന പദവിയ്ക്ക് അര്‍ഹയായത്. ഇത്രയേറെ ഒരു നടിയുടെ തിരിച്ചുവരവിന് വേണ്ടി പ്രേക്ഷകര്‍ കാത്തിരുന്നില്ല എന്ന് തന്നെ പറയാം..

ഇന്ന് ഞാന്‍ ജീവനോടെയിരിക്കാന്‍ കാരണം മനോജ് കെ ജയനാണ്; വെളിപ്പെടുത്തലുമായി മഞ്ജു വാര്യര്‍

സൂപ്പര്‍ ലേഡി എന്ന പേരിനൊപ്പം മഞ്ജുവിനെ ലേഡി മോഹന്‍ലാല്‍ എന്ന് വിളിക്കുന്നവരുമുണ്ട്. ഈ വിളിയെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ മഞ്ജു വാര്യര്‍ പ്രതികരിച്ചു.. മഞ്ജു എന്താണ് പറയുന്നത് എന്ന് വായിക്കാം..

ഏറെ സന്തോഷം

അത്തരം വിളികള്‍ എന്നോടുള്ള സ്‌നേഹം കൊണ്ടാണെന്നാണ് ഞാന്‍ വിശ്വസിയ്ക്കുന്നത്. അതുകൊണ്ട് തന്നെ ആ വിളി ഏറെ സന്തോഷം നല്‍കുന്നു എന്നും ഞാന്‍ ആ വിളി ആസ്വദിയ്ക്കുന്നു എന്നും മഞ്ജു പറയുന്നു.

ഉത്തരവാദിത്വവുമാണ്

ആ വിളി ആസ്വദിയ്ക്കുമ്പോള്‍ തന്നെ, അതിനൊപ്പം വരുന്ന വലിയൊരു ഉത്തരവാദിത്വവും ഞാന്‍ തിരിച്ചറിയുന്നുണ്ട്. അതൊരു വെല്ലുവിളിയാണ്. ലേഡി മോഹന്‍ലാല്‍ എന്നൊക്കെ വിളിയ്ക്കുമ്പോള്‍, ആപേരിന് മോശം വരുത്താത്ത രീതിയിലുള്ള സിനിമകള്‍ തിരഞ്ഞെടുക്കണം എന്നത് എന്റെ ഉത്തരവാദിത്വമാണ്- മഞ്ജു പറഞ്ഞു.

മഞ്ജുവും ലാലും

മലയാള സിനിമയില്‍ ഏറെ കൈയ്യടി നേടിയ താര ജോഡികാണ് മഞ്ജു വാര്യരും മോഹന്‍ലാലും. ആറാം തമ്പുരാന്‍ എന്ന ചിത്രമാണ് ഈ കുട്ടുകെട്ടിനെ ഹിറ്റാക്കിയത്. തുടര്‍ന്ന് ചെയ്ത കന്മദവും വിജയം കണ്ടു. തിരിച്ചുവരവില്‍ സത്യന്‍ അന്തിക്കാട് ഇരുവരെയും ഒന്നിപ്പിച്ച് എന്നും എപ്പോഴും എന്ന ചിത്രമൊരുക്കി

സൈറ ബാനുവിന്റെ വിജയം

കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രത്തിന്റെ വിജയവുമായി നില്‍ക്കുകയാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍. ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. കമലിന്റെ ആമിയിലാണ് ഇനി മഞ്ജു അഭിനയിക്കുന്നത്. അതിനുള്ള തയ്യാറെടുപ്പിലാണെന്ന് നടി പറയുന്നു.

English summary
Manju Warrier The Lady Mohanlal - Manju Warrier Response To The Call
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam