സൂര്യയ്ക്കൊപ്പം മഞ്ജു വാര്യര്‍ തമിഴിലേക്ക്

By Meera Balan

മലയാളത്തിലേയ്ക്ക് മടങ്ങിയെത്തിയ മഞ്ജുവാര്യര്‍ തമിഴ് നടന്‍ സൂര്യയ്‌ക്കൊപ്പം അഭിനയിക്കുന്നു. സൂര്യ നായകനാകുന്ന ചിത്രത്തില്‍ താന്‍ കരാര്‍ ഒപ്പിടുമെന്ന് മഞ്ജു പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരിച്ച് വരവില്‍ മലയാളത്തില്‍ മാത്രമല്ല തമിഴ് തെലുങ്ക് ചിത്രങ്ങളാണ് മഞ്ജുവിനെ കാത്തിരിയ്ക്കുന്നത്.

തെലുങ്കില്‍ നാനിയ്‌ക്കൊപ്പവും, തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജ്ജുനയ്‌ക്കൊപ്പവും മഞ്ജു വാര്യര്‍ അഭിനയിക്കുന്നതായി റിപോപര്‍ട്ടുകളുണ്ട്. നാനിയ്‌ക്കൊപ്പം അഭിനയിക്കുന്ന കാര്യം ഒരു അഭിമുഖത്തില്‍ മഞ്ജു തന്നെ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു

Manju

14 വര്‍ഷത്തിന് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തിയ മഞ്ജുവിന് മുമ്പില്‍ 25 ഓളം പുത്തന്‍ സിനിമാ ഓഫറുകളാണ് എത്തിയതത്രേ. എന്നാല്‍ തിരിച്ച് വരവില്‍ മഞ്ജു കൂടുതല്‍ സെലക്ടീവാണ്.

ഏറ്റവും മികച്ച ചിത്രങ്ങള്‍ മാത്രമാകും മഞ്ജു തിരഞ്ഞെടുക്കുക. സെക്കന്റ് ഇന്നിംസിനൊരുങ്ങുന്ന മഞ്ജു തെന്നിന്ത്യന്‍ സിനിമാ ലോകം തന്നെ പിടിച്ചടക്കുമോ എന്ന് കാത്തിരുന്നു കാണാം. ഹൗ ഓള്‍ഡ് ആര്‍ യു നല്‍കിയ വിജയം തന്നെയാണ് മുന്നോട്ടുള്ള യാത്രയില്‍ മഞ്ജുവിന്റെ കരുത്ത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X