»   » യഥാര്‍ത്ഥ നിരുപമയാവാനൊരുങ്ങി മഞ്ജു വാര്യര്‍, ഹോര്‍ട്ടികോര്‍പ് ബ്രാന്‍ഡ് അംബാസിഡര്‍

യഥാര്‍ത്ഥ നിരുപമയാവാനൊരുങ്ങി മഞ്ജു വാര്യര്‍, ഹോര്‍ട്ടികോര്‍പ് ബ്രാന്‍ഡ് അംബാസിഡര്‍

Posted By: Nihara
Subscribe to Filmibeat Malayalam

റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലെ നിരുപമയെ ഓര്‍ക്കുന്നില്ലേ. വിഷരഹിത പച്ചക്കറിക്ക് വേണ്ടി വീട്ടിലും മട്ടുപ്പാവിലും കൃഷി ചെയ്ത് വിജയിച്ച നിരുപമയുടെ നിശ്ചയദാര്‍ഢ്യം ചിത്രം കണ്ട പ്രേക്ഷകരാരും മറന്നിട്ടില്ല. സാധാരണ വീട്ടമ്മയായ നിരുപമയുടെ വളര്‍ച്ചയെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കിക്കണ്ടത്.

ഹൗ ഓള്‍ഡ് ആര്‍യൂവിന് ശേഷം നിരവധി പേര്‍ നിരുപമയുടെ കൃഷി രീതി വീട്ടിലും മട്ടുപ്പാവിലുമൊക്കെയായി ജൈവകൃഷി ആരംഭിച്ചിരുന്നു. വിഷരഹിത പച്ചക്കറി എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഹോര്‍ട്ടികോപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി മഞ്ജു വാര്യര്‍ സ്ഥാനമേല്‍ക്കുകയാണ്. സംവിധായകന്‍ വിനയനാണ് ഹോര്‍ട്ടികോപ്പിന്റെ ചെയര്‍മാന്‍.

വിഷരഹിത പച്ചക്കറി ലഭ്യമാക്കാന്‍ മഞ്ജുവും

വിഷമയമായ പച്ചക്കറി പൂര്‍ണ്ണമായി ഒഴിവാക്കി ജൈവകൃഷി രീതിയെ പോത്സാഹിപ്പിക്കാനാണ് ഹോര്‍ട്ടികോര്‍പ്പ് ലക്ഷ്യമിടുന്നത്. സംവിധായകന്‍ വിനയനാണ് ഹോര്‍ട്ടികോര്‍പ്പിന്റെ ചെയര്‍മാന്‍. ബ്രാന്‍ഡ് അംബാസിഡറായാണ് മഞ്ജു വാര്യര്‍ സ്ഥാനമേല്‍ക്കുന്നത്.

യഥാര്‍ത്ഥ നിരുപമയാവുന്നു

പ്രതിഫലം കൈപ്പറ്റാതെയാണ് മഞ്ജു വാര്യരുടെ സേവനമെന്ന് വിനയന്‍ പറഞ്ഞു. ഓണ്‍ സ്‌ക്രീനിനുമപ്പുറത്തേക്ക് ലക്ഷ്യം സാക്ഷാത്കരിക്കാനാണ് മഞ്ജു വാര്യരും വിനയനും ലക്ഷ്യമിടുന്നത്.

ഹൗ ഓള്‍ഡ് ആര്‍യു ഇഫക്റ്റ്

ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രം ഇറങ്ങിയതിനു ശേഷം വീട്ടമ്മമാര്‍ നിരുപമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് വീട്ടിലും മട്ടുപ്പാവിലും ജൈവകൃഷി ആരംഭിച്ചിരുന്നു. അതു കൊണ്ടു തന്നെയാണ് മഞ്ജുവിനെ ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുക്കുന്നതെന്നാണ് ചെയര്‍മാന്‍ അറിയിച്ചിട്ടുള്ളത്.

ആമിയായി മഞ്ജു എത്തുമെന്നുള്ള പ്രചാരണങ്ങള്‍

മാധവിക്കുട്ടിയെ അവതരിപ്പിക്കാന്‍ മഞ്ജു വാര്യര്‍ എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ചുള്ള ഒൗദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

English summary
Manju Warrier selected as brand ambassidor of Horticorp.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam