ഷൂട്ടിംഗിന് പോയ മഞ്ജു വാര്യരും സംഘവും കുടുങ്ങി! ഹിമാചലിലെ പ്രളയത്തിലാണ് സിനിമാസംഘം കുടുങ്ങിയത്

Recommended Video

പ്രളയത്തില്‍ കുടുങ്ങി മഞ്ജു വാര്യരും സംഘവും | #ManjuWarrier | FilmiBeat Malayalam

കേരളത്തിലെ പ്രളയക്കെടുതി ശമിച്ചതിന്റെ ആശ്വാസത്തിലാണ് എല്ലാവരും. എന്നാല്‍ കേരളത്തില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും മഴ ദുരിതം വിതച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉത്തരേന്ത്യയില്‍ ഉണ്ടായ പ്രളയത്തില്‍ നടി മഞ്ജു വാര്യരും സംഘവും കുടുങ്ങി കിടക്കുകയാണെന്നാണ്.

സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി ഹിമാചലില്‍ എത്തിയ സംഘമാണ് യാത്ര ചെയ്യാന്‍ ആവാതെ ഇവിടെ കുടുങ്ങി കിടക്കുന്നത്. സാറ്റലൈറ്റ് ഫോണ്‍ വഴി സഹോദരനെ വിളിച്ച് മഞ്ജു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ് നടിയും സംഘവും.

പ്രളയത്തില്‍ കുടുങ്ങി മഞ്ജു വാര്യര്‍

സനല്‍ കുമാര്‍ ശശീധരന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗിന് വേണ്ടിയായിരുന്നു മഞ്ജു വാര്യര്‍ ഹിമാചല്‍ പ്രദേശിലേക്ക് പോയത്. അവിടെ മഴ കനത്തതോടെ ഛത്രു എന്ന സ്ഥലത്ത് കുടുങ്ങി പോവുകയായിരുന്നു. മഞ്ജു വാര്യര്‍, സനല്‍ കുമാര്‍ ശശീധരന്‍ മറ്റ് അണിയറ പ്രവര്‍ത്തകര്‍ എല്ലാവരും ചേര്‍ന്ന് മുപ്പതോളം ആളുകളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവര്‍ മാത്രമല്ല 200 അംഗ വിനോദ സഞ്ചാരികളും പ്രളയക്കെടുതിയിലാണെന്നാണ് റിപ്പോര്‍ട്ട്. സഹായം അഭ്യര്‍ഥിച്ച് സാറ്റലൈറ്റ് ഫോണിലൂടെ മഞ്ജു വാര്യര്‍ സഹോദരന്‍ മധു വാര്യരെ വിളിച്ച് അറിയച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഇപ്പോള്‍ താന്‍ സുരക്ഷിത സ്ഥലത്താണെന്ന് മഞ്ജു അറിയിച്ചതായി മധു വാര്യര്‍ പറഞ്ഞു.

 പ്രളയത്തില്‍ കുടുങ്ങി മഞ്ജു വാര്യര്‍

മൂന്നാഴ്ചയായി മഞ്ജു വാര്യര്‍ അടക്കമുള്ളവര്‍ ഇവിടെ എത്തിയിട്ട്. രണ്ട് ദിവസത്തേക്ക് ആവശ്യമായ ഭക്ഷണം മാത്രമേ കൈയിലുള്ളുവെന്നും നടി വ്യക്തമാക്കിയിരിക്കുകയാണ്. ശക്തമായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഗതാഗതം തടസ്സപ്പെട്ട ഇടങ്ങളില്‍ താല്‍കാലിക റോഡ് നിര്‍മ്മിച്ചാണ് ആളുകളെ പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നത്. പ്രശ്‌നത്തില്‍ കേന്ദ്രമന്ത്രി വി മുരളിധരന്‍ ഇടപ്പെട്ടു. ഹിമാചലിലെ മുഖ്യമന്ത്രിയുമായി അദ്ദേഹം സംസാരിച്ചതായി അറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം സിസുവില്‍ കുടുങ്ങി പോയ മലയാളികളുടെ സംഘത്തെ സുരക്ഷിതമാക്കി മണാലിയില്‍ എത്തിച്ചിരുന്നു.

 പ്രളയത്തില്‍ കുടുങ്ങി മഞ്ജു വാര്യര്‍

ചേല എന്ന ചിത്രത്തിന് ശേഷം സനല്‍ സംവിധാനം ചെയ്യുന്ന 'കയറ്റം' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണ് ഹിമാലയത്തില്‍ നിന്നും ആരംഭിച്ചത്. മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ എസ് ദുര്‍ഗയിലെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ച വേദ് ആണ് ഈ ചിത്രത്തിലെ മറ്റൊരു താരം. ഇവര്‍ക്കൊപ്പം ഉത്തരേന്ത്യയിലെ നായക കലാകാരന്മാരും ചിത്രത്തില്‍ വേഷമിടുന്നതായിട്ടാണ് സൂചന. സംവിധാനത്തിനൊപ്പം രചന നിര്‍വഹിച്ചിരിക്കുന്നതും സനല്‍ കുമാര്‍ ശശീധരന്‍ തന്നെയാണ്. അരുണ മാത്യൂ, ഷാജി മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

 പ്രളയത്തില്‍ കുടുങ്ങി മഞ്ജു വാര്യര്‍

ചേല എന്ന സിനിമയാണ് സനല്‍ കുമാര്‍ ശശീധരന്റേതായി അവസാനം പിറന്ന ചിത്രം. നിമിഷ സജയനെ നായികയാക്കി സനല്‍ ഒരുക്കിയ ചിത്രത്തിലൂടെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ചേലയിലെ പ്രകടനത്തിന് നിമിഷ സജയന് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.

പ്രളയത്തില്‍ കുടുങ്ങി മഞ്ജു വാര്യര്‍

ലൂസിഫറായിരുന്നു മഞ്ജു വാര്യര്‍ നായികയായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ അവസാന ചിത്രം. അതിന് മുന്‍പും മോഹന്‍ലാലിനൊപ്പമുള്ള ഒടിയനിലായിരുന്നു മഞ്ജു അഭിനയിച്ചത്. ഇനി വരാനിരിക്കുന്ന മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രത്തിലും മഞ്ജു വാര്യരാണ് നായിക. കുഞ്ഞാലി മരക്കാരുടെ കഥയെ ആസ്പദമാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് അടുത്ത ചിത്രം.

പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന സിനിമ അടുത്ത മാര്‍ച്ചില്‍ തിയറ്ററുകളിലെത്തും. ഇത് മാത്രമല്ല സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് കാളിദാസ് ജയറാമും മഞ്ജുവും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്നൊരു ചിത്രം കൂടി വരാനിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X