മഞ്ജു തന്റെ പേരില്‍ നിന്ന് ദിലീപിനെ വെട്ടുന്നു
അങ്ങനെയൊടുവില്‍ മഞ്ജു വാര്യര്‍ തന്റെ പേരില്‍ നിന്നും ദിലീപിന്റെ പേര് വെട്ടിമാറ്റാനുള്ള നടപടി ആരംഭിച്ചു. മഞ്ജുവും ദിലീപും വിവാഹമോചനത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടിക്കൊണ്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പാസ്‌പോര്‍ട്ടില്‍ നിന്ന് ഗോപാലകൃഷ്ണന്‍ എന്ന ദിലീപിന്റെ യഥാര്‍ത്ഥ പേര് തിരുത്താനാനുള്ള നടപടികള്‍ മഞ്ജു ആരംഭിച്ചത്രെ.
പാസ്‌പോര്‍ട്ടില്‍ തന്റെ പഴയ പേര് തന്നെ ആക്കാനാണ് മഞ്ജുവിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് പേരും മേല്‍വിലാസവും മാറ്റുന്നത്. കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ അച്ഛന്‍ മാധവനൊപ്പം തൃശ്ശൂര്‍ ജില്ലയിലെ പുള്ളിലുള്ള വസതിയിലാണ് മഞ്ജു താമസിക്കുന്നത്. ഈ മേല്‍വിലാസത്തിലേക്കാണ് പാസ്‌പോര്‍ട്ട് മാറ്റുന്നത്. നേരത്തെ ദിലീപിന്റെ വസതിയായിരുന്നു മേല്‍വിലാസമായി രേഖപ്പെടുത്തിയത്.

വിവാഹമോചനത്തിന്റെ നടപടികള്‍ പുരോഗമിക്കുന്നുണ്ടന്ന ആഭ്യൂഹങ്ങള്‍ക്കിടയില്‍ ഇങ്ങനെയൊരു പേരുമാറ്റം വാര്‍ത്തകള്‍ക്ക് കൂടുതല്‍ ചൂട് പകരുന്നു. 1998ല്‍ ദിലീപുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ട് നിന്ന മഞ്ജു പതിനാല് വര്‍ഷത്തിന് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരുന്നത്. പരസ്യ രംഗത്തുകൂടെ മഞ്ജു ക്യാമറയ്ക്ക മുന്നിലെത്തിയ്പപോള്‍ തന്നെ ദിലീപുമായി വിവാഹമോചന നടപടികള്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.
എന്തായാലും പതിനാല് വര്‍ഷത്തിനു ശേഷമുള്ള തിരിച്ചുവരവ് പൂര്‍ണമായും പഴയ മഞ്ജു വാര്യരായിക്കൊണ്ടാണ്. ഇതിനിടയില്‍ തന്നെ ഒന്ന് രണ്ട് പരസ്യചിത്രങ്ങളിലടെ മഞ്ജുവിന്റെ താരമൂല്യവും കൂടി. മഞ്ജുവിന്റെ മോഡല്‍ ബ്രാന്‍ഡ് മൂല്യം ഒരു കോടി രൂപയിലേക്കുയര്‍ന്നതായി ബിസിനസ് വൃത്തങ്ങള്‍ പറയുന്നു.


Click it and Unblock the Notifications











