മഞ്ജു വാര്യര്‍ വീട്ടമ്മയുടെ വേഷത്തിലെത്തുന്നു
മഞ്ജുവാര്യരുടെ അടുത്ത ചിത്രമേതായിരിയ്ക്കും എന്നതിനെപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍ സജീവമാകുനമ്‌പോള്‍ സിനിമാലോകത്ത് നിന്ന് മഞ്ജുവിനെപ്പറ്റി പുതിയൊരു വാര്‍ത്ത. മഞ്ജു വീണ്ടും വീട്ടമ്മയുടെ വേഷത്തില്‍ അഭിനയിക്കുന്നു. നടനും സംവിധായകനുമായ ജോയ് മാത്യുവാണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രം. ക്രൈം ത്രില്ലറായ ചിത്രത്തില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷമാണ് ജോയ് മാത്യുവിന്.
ചിത്രത്തില്‍ ഏറെ നായിക പ്രാധാന്യമുള്ളവേഷമാണ് മഞ്ജുവിന്റേതെന്ന് അറിയുന്നു. ചിത്രത്തിന്റെ തിരക്കഥയുള്‍പ്പടെ അണിയറയില്‍ ഒരുങ്ങുകയാണെന്ന് ജോയ് മാത്യു പറഞ്ഞു. എന്നാല്‍ ചിത്രത്തിനായി താന്‍ ഇതുവരെയും മഞ്ജു വാര്യരെ സമീപിച്ചിട്ടില്ലെന്ന് ജോയ് മാത്യു പറഞ്ഞു.

സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രം സംവിധാനം ചെയ്ത അനീഷ് അന്‍വര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോയ് മാത്യുവും മഞ്ജുവാര്യരും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രമാകും ഇതെന്ന് അനീഷ് അന്‍വര്‍ പറഞ്ഞു. ഹൈ ഓള്‍ഡ് ആര്‍യു എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിന് ശേഷം മഞ്ജുവിന്റെ തിരിച്ച് വരവിനായി കാത്തിരിയ്ക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











