വികെ പ്രകാശിനൊപ്പം മഞ്ജു വാര്യര്‍
തിരിച്ചുവരവില്‍ മഞ്ജു വളരെ സെലക്ടീവാണ്. 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ മഞ്ജു ഇനി തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ മാത്രമേ അഭിനയിക്കുന്നുള്ളൂ എന്ന് തീരുമാനിച്ചിരിക്കുകയാണ്.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിലാണ് മഞ്ജു അടുത്തതായി അഭിനയിക്കുന്നതെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നതാണ്. അത് താരം തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. അത് കഴിഞ്ഞാല്‍ വി കെ പ്രകാശിന്റെ ചിത്രത്തിലാവും മഞ്ജു അഭിനയിക്കുന്നതെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

ഒരു നാടകത്തെ ആസ്പദമാക്കിയാണ് വി കെ പ്രകാശ് ഈ ചിത്രം ഒരുക്കുന്നത്. മഞ്ജുവിനെ കൂടാതെ മറ്റൊരു നടിയും ചിത്രത്തിലെ പ്രധാന കഥാപാത്രിമായി എത്തുമെന്നാണ് അറിയുന്നത്. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊക്കെ രഹസ്യമായി വച്ചിരിക്കുകയാണ്.
അതേ സമയം. ചിത്രത്തില്‍ അഭിനയിക്കാമെന്ന് മഞ്ജു സമ്മതമൂളിയതായോ മറ്റോ അറിയില്ല. അതിനിടയില്‍ വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മഞ്ജു തമിഴകത്ത് അരങ്ങേറ്റത്തിനൊരുങ്ങുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. വാര്‍ത്ത സത്യമാണെങ്കില്‍ സൂര്യയുടെ നായികയായാണ് മഞ്ജു തമിഴില്‍ അരങ്ങേറ്റം കുറിക്കുക.


Click it and Unblock the Notifications