മഞ്ജുവും കാവ്യയും മല്‍സരിച്ചാല്‍ ആരു നേടും
മമ്മൂട്ടിയും മോഹന്‍ലാലും പോരാടുന്നതുപോലെ മലയാളം കാത്തിരിക്കുന്ന മറ്റൊരു പോരാട്ടം തുടങ്ങുകയാണ്. ഇക്കുറി ആണ്‍ പോരാട്ടമല്ല, പെണ്‍ പോരാട്ടമാണ്. അതെ മഞ്ജുവാര്യരും കാവ്യാമാധവനും വീണ്ടും കാമറയ്ക്കു മുന്നില്‍ സജീവമാകുന്നതോടെ രണ്ടുപേരും തമ്മിലുള്ള പോരാട്ടമായിട്ടാണ് പ്രേക്ഷകര്‍ക്കു തോന്നുന്നത്.
ദിലീപ് എന്ന നടനെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകളിലാണ് രണ്ടുപേരും വീണ്ടും വാര്‍ത്തകളില്‍ സജീവമായത്. ദിലീപും മഞ്ജുവും വേര്‍പിരിയാന്‍ കാരണം കാവ്യയാണെന്ന രീതിയില്‍ പല മാധ്യമങ്ങളിലും വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് മൂന്നുപേരും ഒരു പ്രസ്താവനയും നടത്തിയിരുന്നില്ല. മലയാളത്തിലെ ഒരു സിനിമാമാഗസിനിലാണ് അത്തരത്തിലുള്ള വാര്‍ത്ത അടുത്തിടെ വന്നത്.

ദിലീപുമായുള്ള വിവാഹത്തെ തുടര്‍ന്ന് സിനിമാരംഗം വിട്ടിരുന്ന മഞ്ജുവാര്യര്‍ 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തിലൂടെയാണു തിരിച്ചെത്തിയത്. വന്‍ ഹിറ്റായ ചിത്രത്തിനു ശേഷം മഞ്ജു അഭിനയിക്കുന്നത് സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലാണ്. മോഹന്‍ലാല്‍ ആണ് നായകന്‍. മഞ്ജുവിന് ഏറെ പ്രതീക്ഷയുള്ള ഈ ചിത്രത്തിനു കഥയും തിരക്കഥയും രചിക്കുന്നത് രഞ്ജന്‍ പ്രമോദ് ആണ്.
അടുത്തിടെ സിനിമയൊന്നും ഏറ്റടുക്കാതിരുന്ന കാവ്യ തിരിച്ചെത്തുന്നത് സജി സുരേന്ദ്രന്റെ സിനിമയിലൂടെയാണ്. 'ഷീ ടാക്‌സി' എന്നു പേരിട്ടിരിക്കുന്ന സിനിമയില്‍ നായകന്‍ അനൂപ് മേനോനാണ്. കൃഷ്ണ പൂജപ്പുരയാണ് കഥയും തിരക്കഥയും എഴുതുന്നത്. ആംഗ്രി ബേബീസ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അനൂപും സജിയും ഒന്നിക്കുന്ന ചിത്രമാണിത്. ദേവയാനി എന്ന കഥാപാത്രത്തെയാണ് കാവ്യ അവതരിപ്പിക്കുന്നത്.
രണ്ടുപേരും സിനിമയില്‍ സജീവമാകുന്നതോടെ അവരുടെ സിനിമകള്‍ ഒന്നിച്ചു റിലീസ് ചെയ്യുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. അങ്ങിനെയങ്കില്‍ ഇവര്‍ തമ്മിലുള്ള മല്‍സരം കടുക്കും.


Click it and Unblock the Notifications