മഞ്ജു തിരിച്ചുവന്നു, നസ്‌റിയ തിരിച്ചു പോയി...

By Aswathi

ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചു തുടങ്ങി. മികച്ച നടന്‍, നടി, സംവിധായകന്‍, സിനിമ, വില്ലന്‍ അങ്ങനെ അങ്ങനെ ഒത്തിരി പുരസ്‌കാരങ്ങള്‍. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ആര്‍ക്ക് നല്‍കും എന്ന ചോദ്യത്തില്‍ നിന്ന് തുടങ്ങാം. മഞ്ജു വാര്യര്‍ (ഹൗ ഓള്‍ഡ് ആര്‍ യു), അപര്‍ണ ഗോപിനാഥ് (മുന്നറിയിപ്പ്) ആശ ശരത്ത് (വര്‍ഷം), ഭാമ (ഒറ്റമന്ദാരം), നസ്‌റിയ നസീം(ഓം ശാന്തി ഓശാ, ബാംഗ്ലൂര്‍ ഡെയ്‌സ്) എന്നിവര്‍ തമ്മിലാണ് കടുത്ത മത്സരം നടക്കുന്നത്.

ഇതില്‍ തന്നെ മഞ്ജു വാര്യര്‍- നസ്‌റയ നസീം മത്സരമാണ് കുറച്ചുകൂടെ കടുപ്പം. 'ഹൂ ഡിസൈഡ്‌സ് ദ എക്‌സ്‌പെയറി ഡേറ്റ് ഓഫ് വുമണ്‍' എന്ന ശക്തമായ ചോദ്യവും ചോദിച്ച് പതിനാല് വരര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ തിരിച്ചു വന്നപ്പോള്‍, പേരിന് പിന്നില്‍ ഭര്‍ത്താവിന്റെ പേര് എഴുതി വയ്ക്കാന്‍ ആഗ്രഹിച്ച ദിവ്യയെ പോലെ നസ്‌റിയ വിവാഹ ജീവിതത്തിലേക്കും കടന്നു.

manju-nazriya

മഞ്ജുവിന്റെ തിരിച്ചുവരവും നസ്‌റിയയുടെ വിവാഹവും മലയാളികള്‍ ആഘോഷിച്ചു. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ നിരുപമ രാജീവിലൂടെ റോഷന്‍ ആന്‍ഡ്രൂസ് ചോദിച്ച കുഴപ്പം പിടിച്ച ചോദ്യത്തിന് ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ ദിവ്യ പ്രകാശിലൂടെ അഞ്ജലി മേനോന്‍ രസകരമായി ഉത്തരം തന്നു. രണ്ടു കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചം. രണ്ട് ജനെറേഷന്‍ കഥകളാണോ എന്ന് ചോദിച്ചാല്‍ അതെ എന്നും അല്ല എന്നും ഉത്തരം വന്നേക്കാം.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍യു എന്ന ചിത്രത്തില്‍ മാത്രമാണ് മഞ്ജു ഈ വര്‍ഷം അഭിനയിച്ചത്. നടിയുടെ അഭിനയമികവ് അളക്കാന്‍ ആ ഒരു ചിത്രം തന്നെ ധാരാളം. യുവതലമുറയോട് ഏറ്റുമുട്ടാല്‍ മഞ്ജു എത്തുന്നതും നിരുപമ രാജീവിനൊപ്പമാണ്. സലാല മൊബൈല്‍സ് എന്ന ചിത്രവുമായാണ് നസ്‌റിയ ഈ വര്‍ഷം എക്കൗണ്ട് തുറന്നത്. തുടര്‍ന്ന് സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന ദ്വിഭാഷ ചിത്രവും. രണ്ടും അത്ര ശ്രദ്ധിക്കപ്പെട്ടില്ല.

എന്നാല്‍ ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ നസ്‌റിയ പരാജയങ്ങളെ അതിജീവിച്ചു. കുട്ടിത്തം മാറാത്ത പ്രകൃതം, ആരെയും വശീകരിക്കുന്ന ആക്കിയ ചിരി, ഇംഗ്ലീഷും മലയാളവും കൂട്ടിക്കലര്‍ത്തിയ സംസാരശൈലി എല്ലാം ആരാധകരെ നസ്‌റിയയിലേക്ക് അടുപ്പിക്കുകയായിരുന്നു. ഇപ്പോള്‍ ഫേസ്ബുക്കാണല്ലോ താരങ്ങളുടെ ആരാധകരുടെ വലുപ്പം നിര്‍ണയ്ക്കുന്നത്. അങ്ങനെയെങ്കില്‍ നസ്‌റിയയെ തോല്‍പ്പിക്കാന്‍ ഇനിയൊരു നടി ജനിക്കേണ്ടിയിരിക്കുന്നു.

ഓം ശാന്തിയ്ക്ക് ശേഷം വന്ന ബാംഗ്ലൂര്‍ ഡെയിസിലും നസ്‌റിയ ആരാധകരെ കൈയ്യിലെടുത്തു. ദിവ്യ പ്രകാശ് എന്ന കഥാപാത്രം നിരുപയക്ക് മാത്രമല്ല വളര്‍ന്നു വരുന്ന ഒരു തലമുറയ്ക്കുള്ള ഉത്തരം കൂടെയായി. ബാംഗ്ലൂര്‍ ഡെയ്‌സോടെ നസ്‌റിയ സിനിമയ്ക്ക് താത്കാലിക വിടവ് നല്‍കിയിരിക്കുകയാണ്. മഞ്ജു തിരിച്ചുവന്നു. നസ്‌റിയ മടങ്ങിപ്പോയി. ഇവരില്‍ ആരാണ് ഈ വര്‍ഷത്തെ മികച്ച നടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X