ഇനിയുള്ള യാത്രകള്‍ തനിച്ച് : മഞ്ജു വാര്യര്‍

By Lakshmi

ഇനിമുന്നോട്ടുള്ളയാത്ര തനിച്ച് പോകാനാണ് തനിയ്ക്ക് ഇഷ്ടമെന്ന് മഞ്ജു വാര്യര്‍. ഒരു എഫ്എം ചാനലില്‍ റേഡിയോ ജോക്കിയുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് മഞ്ജു ഇങ്ങനെ പറഞ്ഞത്. യാത്രകള്‍ ഇഷ്ടപ്പെടുന്ന മഞ്ജു മലയാളസിനിമയില്‍ നിന്നും ഒരാളെക്കൂടി യാത്രയ്ക്ക് കൂട്ടാം എന്ന് പറഞ്ഞാല്‍ ആരെ കൂട്ടുമെന്നായിരുന്നു ആര്‍ജെയുടെ ചോദ്യം. അപ്പോഴാണ് ഇനിയുള്ള യാത്രകള്‍ തനിച്ച് പോകാനാണ് ഇഷ്ടമെന്ന മഞ്ജു വളരെ വ്യക്തമായി മറുപടി നല്‍കിയത്.

ദിലീപ് മഞ്ജുവിനെതിരെ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്ത സാഹചര്യത്തിലുണ്ടായ ഈ ചോദ്യത്തിന് കേള്‍ക്കുന്നവര്‍ക്ക് ഒരുപാട് അര്‍ത്ഥങ്ങള്‍ കല്‍പ്പിക്കാന്‍ കഴിയും, എന്നാല്‍ വളരെ വിദഗ്ധമായി മഞ്ജു അതിന് ഉത്തരം നല്‍കുകയായിരുന്നു. മഞ്ജുവിന്റെ പത്തൊന്‍പതാമത്തെ വയസിലായിരുന്നു ദിലീപുമായുള്ള വിവാഹം. കഴിഞ്ഞ ദിവസം മഞ്ജു തന്നെ മാനസികമായി പീഡിപ്പിക്കുകയായണെന്നും അവരുടെ സാന്നിധ്യം ജീവിതത്തില്‍ ഇനി ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞാണ് ദിലീപ് കുടുംബകോടതിയില്‍ ഹര്‍ജി നല്‍കിയത്.

manju-warrier

ഏറെക്കാലം വെറും ഊഹാപോഹങ്ങളായി നിന്ന ദിലീപ്-മഞ്ജു വേര്‍പിരിയലിന് ആദ്യ സ്ഥിരീകരണം നല്‍കിയത് ദിലീപ് തന്നെയായിരുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജുവുമായി ഏരെക്കാലമായി അകന്നാണ് താന്‍ കഴിയുന്നതെന്ന് ദിലീപ് വ്യക്തമാക്കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ മഞ്ജു ഇതുവരെ ഒരു തുറന്നുപറച്ചില്‍ നടത്തിയിട്ടില്ല, ദിലീപ് ഹര്‍ജി നല്‍കിയതിനോട് മഞ്ജു ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടുമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X