പൂര്‍ണിമയുടെ സാരിയില്‍ തിളങ്ങി മഞ്ജു വാര്യര്‍
2015 വനിത ഫിലിം അവാര്‍ഡ് വാങ്ങാന്‍ വന്ന മഞ്ജു വാര്യരുടെ സാരി ആരെങ്കിലും ശ്രദ്ധിച്ചോ? സിംപിള്‍ ആന്റ് ബ്യൂട്ടി എന്നൊക്കെ പറയുന്നത് ഇതാണ്. കറുത്ത സാരിയിലും ബ്ലൗസിലും ഒരു സിംപിള്‍ ബ്യൂട്ടിയുണ്ട്.
ഈ സാരിയില്‍ മഞ്ജു കുറച്ചുകൂടെ സുന്ദരിയായി തോന്നിക്കുന്നുണ്ട്. അങ്ങനെ സാരിയുടെ ഡിസൈനറെ തേടിപ്പോയപ്പോഴാണ് എറണാകുളത്തെ പ്രാണയില്‍ ചെന്നെത്തിയത്. സാക്ഷാല്‍ പൂര്‍ണിമ ഇന്ദ്രജിത്ത് നടത്തുന്ന പ്രാണയാണ് മഞ്ജുവിന്റെ സാരി ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത്.

പൂര്‍ണമയുടെ ഡിസൈനിങ് ഇതിനോടകം തന്നെ സിനിമാ ലോകം അംഗീകരിച്ചു കഴിഞ്ഞതാണ്. അമല പോള്‍, നയന്‍താര, നസ്‌റിയ നസീം അങ്ങനെ സിനിമയ്ക്കകത്തെ ഒട്ടുമിക്ക എല്ലാ താരങ്ങള്‍ക്കും പൂര്‍ണിമ ഡ്രസ് ഡിസൈന്‍ ചെയ്തു കൊടുത്തിട്ടുണ്ട്.
ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ പ്രിയാമണി മിന്നിത്തിളങ്ങുന്നത് പൂര്‍ണിമയുടെ പ്രാണ ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങളിലാണ്. കൂടാതെ ഇപ്പോള്‍ പൂര്‍ണിമ വിധികര്‍ത്താവായെത്തുന്ന ഉഗ്രം ഉജ്ജ്വലം എന്ന റിയാലിറ്റി ഷോയിലും താരം ധരിച്ചുവരുന്ന വസ്ത്രം ആള്‍ക്കാര്‍ ശ്രദ്ധിക്കുറാണ്ട്


Click it and Unblock the Notifications