twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജു വാര്യരില്‍ നിന്നും ദിവ്യ ഉണ്ണിയിലേക്ക്, മോഹന്‍ലാലിന്‍റെ അനിയത്തിയെ തീരുമാനിച്ച ട്വിസ്റ്റ്

    |

    സഹോദരിസഹോദരന്‍മാരുടെ കഥയുമായെത്തുന്ന സിനിമകള്‍ക്ക് ഗംഭീര സ്വീകരണമാണ് ലഭിക്കാറുള്ളത്. അത്തരത്തിലുള്ളൊരു സിനിമയായിരുന്നു ഉസ്താദ്. സിബി മലയില്‍ സംവിധാനം ചെയ്ത സിനിമ നിര്‍മ്മിച്ചത് ഷാജി കൈലാസായിരുന്നു. ചിത്രത്തിന് തിരക്കഥയൊരുക്കിയത് രഞ്ജിത്തായിരുന്നു. മോഹന്‍ലാലും ദിവ്യ ഉണ്ണിയും വിനീതും സായ് കുമാറും ഇന്ദ്രജയുമുള്‍പ്പടെ വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലിന്റെ പാട്ടുമുണ്ടായിരുന്നു ഈ സിനിമയില്‍.

    റിലീസ് സമയത്ത് ബോക്‌സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ഈ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. ടെലിവിഷനില്‍ സംപ്രേഷണം ചെയ്തതോടെയായിരുന്നു കുടുംബ പ്രേക്ഷകര്‍ ചിത്രത്തെ ഏറ്റെടുത്തത്. പതിവില്‍ നിന്നും വ്യത്യസ്തമായ തരത്തിലായിരുന്നു സിബി മലയില്‍ മോഹന്‍ലാലിനെ അവതരിപ്പിച്ചത്. ആക്ഷന്‍ മാത്രമല്ല വൈകാരികമായ രംഗങ്ങളും ചേര്‍ത്തുവെച്ചായിരുന്നു സിനിമയൊരുക്കിയത്. സിനിമയിലേക്ക് മഞ്ജു വാര്യരെയായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീടാണ് ദിവ്യ ഉണ്ണി എത്തിയത്.

    കുടുംബബന്ധത്തിനും

    കുടുംബബന്ധത്തിനും

    കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് സിബി മലയില്‍. പരമേശ്വരന്റെ ഉസ്താദ് മുഖത്തെക്കുറിച്ച് അനിയത്തി പത്മജയ്ക്ക് അറിയില്ല. ഏട്ടനെ ജീവനുതുല്യം സ്‌നേഹിക്കുന്ന അനിയത്തി, മാതാപിതാക്കളെ നഷ്ടമായതിന് ശേഷം അവള്‍ക്ക് എല്ലാമെല്ലാമായി മാറിയ ഏട്ടന്‍, ഇവരുടെ കഥയുമായാണ് സംവിധായകനെത്തിയത്. മോഹന്‍ലാലും ദിവ്യ ഉണ്ണിയുമായിരുന്നു പരമേശ്വറും പത്മജയുമായെത്തിയത്. വെണ്ണിലാക്കൊമ്പിലേ രാപ്പാടി എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    മഞ്ജു വാര്യരായിരുന്നു

    മഞ്ജു വാര്യരായിരുന്നു

    മോഹന്‍ലാലിന്റെ മികച്ച ഓണ്‍സ്‌ക്രീന്‍ ജോഡിയാണ് മഞ്ജു വാര്യര്‍. ഇരുവരും ഒരുമിച്ചെത്തിയ മിക്ക സിനിമകളും വന്‍വിജയമായിരുന്നു നേടിയത്. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യരെയായിരുന്നു ചിത്രത്തിലേക്ക് ആദ്യം തിരഞ്ഞെടുത്തത്. എന്നാല്‍ പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു. മോഹന്‍ലാലിന്റെ സഹോദരിയുടെ വേഷത്തിലേക്കായിരുന്നു താരത്തെ പരിഗണിച്ചത്. കുടുംബബന്ധത്തില്‍ നിന്നും മാറി ആക്ഷനിലേക്ക് തിരക്കഥ വഴിതിരിച്ച് വിട്ടപ്പോള്‍ മഞ്ജു വാര്യരേയും മാറ്റുകയായിരുന്നു.

    ദിവ്യ ഉണ്ണിയിലേക്ക്

    ദിവ്യ ഉണ്ണിയിലേക്ക്

    സിബി മലയില്‍ എന്ന സംവിധായകന് ഒരു ഹിറ്റ് അനിവാര്യമായിരുന്ന സമയം കൂടിയായിരുന്നു അത്. അതിനാല്‍ത്തന്നെ ആറാം തമ്പുരാന്‍ പോലെ ആക്ഷന്‍ സ്‌റ്റൈലിലേക്ക് ചിത്രത്തെ മാറ്റിപ്പിടിക്കുകയായിരുന്നു. നായകന്റെ സഹോദരി കഥാപാത്രത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന് വന്നതോടെയായിരുന്നു മഞ്ജു വാര്യരെ മാറ്റിയത്. പകരം ആ വേഷത്തിലേക്ക് എത്തിയത് ദിവ്യ ഉണ്ണിയായിരുന്നു. താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു പത്മജ.

    ദിവ്യയും മഞ്ജുവും

    ദിവ്യയും മഞ്ജുവും

    ദിവ്യ ഉണ്ണിയും മഞ്ജു വാര്യരും അടുത്ത സുഹൃത്തുക്കളാണ്. മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷിച്ചവരിലൊരാള്‍ കൂടിയായിരുന്നു ദിവ്യ. പ്രണയവര്‍ണ്ണങ്ങള്‍ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചതിനെക്കുറിച്ചും ആ സമയത്തെ അനുഭവത്തെക്കുറിച്ചുമൊക്കെ പറഞ്ഞ് അടുത്തിടെ ദിവ്യ ഉണ്ണി എത്തിയിരുന്നു. ചിത്രീകരണത്തിനിടയില്‍ തങ്ങള്‍ ഇരുവരും പുറത്ത് പോവുമായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. ആസ്വദിച്ച് ചെയ്ത ചിത്രമായിരുന്നു അതെന്നും താരം വ്യക്തമാക്കിയിരുന്നു.

     അന്നത്തെ വിമര്‍ശനം

    അന്നത്തെ വിമര്‍ശനം

    ഷാജി കൈലാസ് സംവിധാനം ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു ഇതെന്നായിരുന്നു അന്നത്തെ പ്രധാന വിമര്‍ശനം. മോഹന്‍ലാലും സിബി മലയിലും ഉസ്താദിന് മുന്‍പ് ചെയ്ത പരാജയമായിരുന്നതിനാല്‍ നിര്‍മ്മാതാവും പിന്‍മാറാന്‍ ശ്രമിച്ചിരുന്നു. സിബി മലയിലിനാണ് താന്‍ ഡേറ്റ് നല്‍കിയതെന്നും നിങ്ങള്‍ക്ക് വേണമെങ്കില്‍ പിന്‍മാറാമെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

    English summary
    Manju Warrier was the first prefernce of Mohanlal's sister Character in Ustaad later Divya Unni played that role
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X